Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക ശേഷിക്കുറവോ? കഞ്ഞികുടി ശീലമാക്കാം

sexual-life

കഴിക്കുന്ന ഭക്ഷണവും ലൈംഗിക ശേഷിക്കുറവുമായി വല്ല ബന്ധവും ഉണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലൈംഗിക ശേഷിക്കുറവ് നിങ്ങൾക്കുണ്ടെങ്കിൽ പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്തി നോക്കൂ വ്യത്യാസം അനുഭവിച്ചറിയാം.

ജീവകം ഡി യുടെ അഭാവമാകാം ശേഷിക്കുറവിനു കാരണം. കൂൺ, സംസ്കരിച്ച ധാന്യങ്ങൾ അതായത് കഞ്ഞി, കോൺഫ്ലേക്സ് ഭക്ഷ്യ ധാന്യങ്ങളുടെയും ഉണക്കപ്പഴങ്ങളുടെയും മിശ്രിതം (museli), മുട്ട, അയല ഇവ കഴിക്കുന്നത് ലൈംഗികശേഷി വർധിപ്പിക്കും.

ലൈംഗികാസക്തി കുറയാൻ നിരവധി കാരണങ്ങളുണ്ട്. സമ്മർദം, ഫിറ്റ്നസിന്റെ കുറവ് ജോലിസ്ഥലത്തെയും വീട്ടിലെയും സമ്മർദം, ഭക്ഷണം ഇവയെല്ലാം ഒരാളുടെ ലൈംഗികതാൽപ്പര്യത്തെ സ്വാധീനിക്കും. ബ്രേക്ക് ഫാസ്റ്റായി സംസ്കരിച്ച ധാന്യങ്ങളും ഉച്ചഭക്ഷണത്തിന് കൂണ്‍ ഓംലറ്റും അത്താഴത്തിന് അയലയും കഴിക്കാം.

ഏറ്റവും പ്രധാനം പ്രഭാത ഭക്ഷണമാണെന്ന് പഠനം പറയുന്നു. ഹെല്‍ത്ത് സ്പാൻ2000 പേരിൽ പഠനം നടത്തി. ഒരാൾക്ക് ജീവകങ്ങളുടെയോ ധാതുക്കളുടെയോ കുറവ് ഉണ്ടോ എന്നു നോക്കി. ഏതെങ്കിലും ഒന്നിന്റെ കുറവ് നികത്താൻ അവ ധാരാളമടങ്ങിയ ഭക്ഷണം കഴിച്ചാൽ മതി. ഗവേഷകനായ റോബ് ഹോബ്സൺ പറയുന്നു.

ഉദാഹരണമായി നിങ്ങൾക്ക് തലവേദന ഉണ്ടെന്നിരിക്കട്ടെ. ജീവകം ബി12, ബി 6, മഗ്നീഷ്യം ഇവയുടെ അഭാവം ആകാം കാരണം. മത്തങ്ങാക്കുരു, വാഴപ്പഴം, സോയാമിൽക്ക് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ജീവകങ്ങൾ ലഭിക്കും.

ലൈംഗികശേഷി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജീവകം ഡി ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കാം.

Read More : Health and Sex