Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീജം കുറഞ്ഞാലാണോ പെൺകുഞ്ഞ് ജനിക്കുക?

newborn-girl

പരിശോധനയ്ക്കായി ബീജം നൽകുമ്പോൾ തന്നെ അതു നിർജീവമായിട്ടുണ്ടാകുമെന്നു ഞാൻ കേട്ടിട്ടുണ്ട്. ഇതു ശരിയാണോ? അതുപോലെ വല്ലപ്പോഴും മാത്രം ബന്ധപ്പെടുന്നവരിൽ ബാക്കി സമയത്തുള്ള ബീജം സ്വയം നിർജീവമായി പോകുകയാണോ ചെയ്യുക? ദിവസവും ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ബീജോൽപാദനം കുറയുമെന്നും കേട്ടിട്ടുണ്ട്. ഇങ്ങനെ ബീജത്തിന്റെ അളവ് കുറയുന്നതു മൂലമാണോ ജനിക്കുന്ന കുഞ്ഞു പെണ്ണാകുന്നത്? പലരിലും ഇപ്പോഴുമുള്ള ഒരു സംശയമാണിത്.

ഈ സംശയങ്ങളിൽ ആദ്യത്തേതു ശരിയാണെന്നു പറയാം. ബീജം മനുഷ്യ ശരീരത്തിനു വെളിയിൽ വന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിർജീവമായി മാറും. എന്നാൽ ശുക്ലപരിശോധന നടത്തുന്നത് ശുക്ലത്തിന്റെ ഗുണം മനസിലാക്കുവാനും അതിലടങ്ങിയിരിക്കുന്ന ബിജത്തിന്റെ അളവും ഗുണവും തിരിച്ചറിയാനുമാണ്.

ഇതു സൂക്ഷിച്ചു വച്ചു ഗർഭധാരണത്തിനായി ഉപയോഗിക്കാറില്ല. ലൈംഗികബന്ധത്തിലെ ഇടവേളകൾ ബീജോൽപാദനത്തെ സ്വാധീനിക്കാറില്ല. പ്രത്യുൽപാദനവ്യവസ്ഥയുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണു ബീജോത്പാദനം നടക്കുക. ദീർഘകാലമായി ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുന്ന ദമ്പതികളിൽ ബീജത്തിന്റെ ചലനശേഷിയിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി കാണാറുണ്ട്. കുട്ടി ആണോ പെണ്ണോ ആയി മാറുന്നതിൽ ബീജത്തിന്റെ അളവും ഉൽപാദനവും ഘടകമല്ല. അതു ക്രോമോസോമുകളെ ആശ്രയിച്ചിരിക്കും.

പുരുഷബീജത്തിലെ വൈ ക്രോമസോം അണ്ഡവുമായി (അണ്ഡത്തിൽ എക്സ് ക്രോമസോം മാത്രമേ കാണൂ) സംയോജിക്കുമ്പോൾ ആൺകുട്ടിയും ബീജത്തിലെ എക്സ് ക്രോമസോം അണ്ഡവുമായി ചേരുമ്പോൾ പെൺകുട്ടിയും ജനിക്കുന്നു.

ഗർഭധാരണം വൈകിയാൽ

35 വയസു കഴിഞ്ഞ എനിക്കിപ്പോൾ ഒരു കല്യാണാലോചന വന്നിട്ടുണ്ട്. 31 വയസാണു പെൺകുട്ടിക്കു പ്രായം. 30 വയസു കഴിഞ്ഞാൽ സ്ത്രീകളിൽ ലൈംഗികബന്ധം ശ്രമകരമാണെന്നും ഗർഭധാരണത്തിനു സാധ്യത കുറവാണെന്നും ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?

ക്ക സാധാരണഗതിയിൽ പ്രായം കൂടുന്തോറും ലൈംഗികശേഷിയിൽ കുറവനുഭവപ്പെടാം. പ്രത്യേകിച്ചും സ്ത്രീകളിൽ. എന്നാൽ 31 വയസ് ലൈംഗികജീവിതത്തിൽ അത്ര വലിയ പ്രായമൊന്നുമായി കരുതി വിഷമിക്കേണ്ട.

ചെറുപ്രായക്കാരെപ്പോലെ തന്നെയാണ് ഇവരിലും ലൈംഗികതാൽപര്യം നിലനിൽക്കുന്നത്. പ്രായം വർധിക്കുന്നതിനനുസരിച്ചു ഗർഭധാരണത്തിൽ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. 35—40 വയസു പിന്നിട്ടവരിലാണ് ഇതു കൂടുതൽ പ്രകടമാകുക. അതുകൊണ്ടു വിവാഹം ഇനിയും വൈകാതെ നോക്കുക.

ഡോ. വി നാരായണ റെഡ്ഡി

Your Rating: