Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്കും കോണ്ടം

ladies-condom

സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഗർഭനിരോധന ഉറ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. പുരുഷന്മാരാണ് ഗർഭനിരോധന ഉപാധിയായി ഉറകൾ ഉപയോഗിച്ചിരുന്നത് ഇപ്പോൾ പുതുതായി സ്ത്രീകൾക്ക് ഉപയോഗിക്കാവുന്നവ പുറത്തിറങ്ങിയെങ്കിലും ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തവയായിരുന്നു ഇവ. മറ്റൊരു സുരക്ഷിതമായ ഗർഭനിരോധന ഉപാധി എന്ന നിലയിൽ ചൈന വികസിപ്പിച്ചെടുത്ത ഗർഭനിരോധന ഉറകളുടെ ഗുണനിലവാരം ലോകാരോഗ്യ സംഘടന ഉറപ്പുവരുത്തുകയും അവ അംഗീകരിക്കുകയുമാണ് ചെയ്തത്.

ലോകത്താകമാനം ഇതിന്റെ വിതരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഗർഭധാരണം തടയുന്നതിനോടൊപ്പം എച്ച്ഐവി , ഹ്യൂമൻ പാപ്പിലോമ വൈറസ് തുടങ്ങിയ മാരകമായ ലൈംഗീക രോഗങ്ങളിൽ നിന്നും രക്ഷനേടുവാനും ഇതു സഹായിക്കും. കൂടുതൽ ലൈംഗീക ഉത്തേജനം ലഭിക്കുന്നവയാണിവ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ലൈംഗീക ബന്ധത്തിന് മണിക്കൂറുകൾക്കു മുൻപ് ഉറ ധരിക്കാം. ബന്ധത്തിനു ശേഷം ഉടൻ തന്നെ മാറ്റേണ്ടതുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഷാങ്ഹായിലെ ദാഹുവ മെഡിക്കൽ അപ്പാരറ്റസ് കോർപ് എന്ന കമ്പനിയാണ് ഇതിന്റെ നിർമാതാക്കൾ. 8 വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഗർഭനിരോധന ഉറകൾ വികസിപ്പിച്ചെടുക്കാനായത്.