Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക ബലക്കുറവു പരിഹരിക്കാൻ

sex-problem-man

പുരുഷൻമാരിലെ ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ഫ്ലവനോയിഡുകൾ കൂടുതലടങ്ങിയ പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് പഠന റിപ്പോർട്ട്. 70 വയസിൽ താഴെയുള്ള പുരുഷൻമാരിലെ ലൈംഗികബലക്കുറവു പരിഹരിക്കാൻ സ്ട്രോബറി, ആപ്പിൾ, പിയർ, ബ്ലൂബറി, റെഡ് വൈൻ എന്നിവയിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകൾ സഹായിക്കും. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആങ്ക്ലിയയിലെയും യുഎസിലെ ഹവാർഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ.

മധ്യവയസ്കരായ പുരുഷൻമാരെയാണ് ലൈംഗിക ബലക്കുറവ് അലട്ടുന്നത്. ഫ്ലവനോയിഡുകൾ കൂടുതലടങ്ങിയ ഭക്ഷണവും കൃത്യമായ വ്യായാമവും ശീലമാക്കിയാൽ 21 ശതമാനം വരെ ലൈംഗികബലക്കുറവു പരിഹരിക്കാമെന്ന് ഗവേഷകനായ എയ്ഡിൻ കാസിഡി പറയുന്നു. സ്ട്രോബറി, റാഡിഷിലും, ബ്ലൂബറിയിലും ധാരാളം ഫ്ലവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. അമ്പതിനായിരത്തോളം പുരുഷൻമാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.

അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: