Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊക്കം കുറഞ്ഞവർ രതിയിൽ വമ്പൻമാർ

sex-height

പൊക്കം കുറഞ്ഞു പോയെന്ന് പറഞ്ഞ് വിഷമിക്കാൻ വരട്ടെ. പൊക്കമില്ലാത്തവർക്കൊരു സന്തോഷവാർത്ത. പൊക്കം കുറഞ്ഞവരാണ് ലൈംഗിക കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

അഞ്ച് അടി ഒൻപത് ഇഞ്ചിൽ താഴെ പൊക്കമുള്ളരാണ് മറ്റുള്ളവരേക്കാൾ രതി കേളികളിൽ കൂടുതൽ വിജയിക്കാറെന്നാണ് പഠനം. ലൈംഗിക ആവൃത്തി പൊക്കം കുറഞ്ഞവരിലാണ് ഏറെക്കൂടുതലെന്ന് ഗവേഷകർ കണ്ടെത്തി.

ലൈംഗിക പ്രവർത്തനങ്ങളെ പഠിക്കുന്നതിലേക്കായി പ്രായം, പൊക്കം, ആരോഗ്യം, വണ്ണം തുടങ്ങിയ ഘടകങ്ങൾ ഗവേഷകർ നിരീക്ഷിച്ചു. പൊക്കം കുറഞ്ഞ യുവാക്കൾ ഇക്കാര്യത്തിൽ മിടുക്കരാണെന്ന് കണ്ടെത്തി.

20നും 54നും ഇടയിൽ പ്രായമുള്ള 531 പുരുഷന്മാരിലാണ് ഈ പഠനം നടത്തിയത്.