Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിപ്പം കുറഞ്ഞ ലൈംഗികാവയവം

male-sexual-problem

എന്റെ ലൈംഗികാവയവത്തിനു വലിപ്പം തീരെയില്ല. ഇരുപതു വയസായിട്ടും ഉദ്ധരിക്കുമ്പോൾ മൂന്നിഞ്ചു വലിപ്പമേ കിട്ടുന്നുള്ളൂ. ഇണയെ തൃപ്തിപ്പെടുത്താൻ ഇതു മതിയാവില്ലെന്നു പറഞ്ഞു കൂട്ടുകാർ കളിയാക്കുന്നു. എനിക്കു രോമവും മീശയും തീരെ കുറവാണ്. ശബ്ദത്തിനും ഗാംഭീര്യമില്ല. ഈ പ്രശ്നത്തിന് എന്താണു പരിഹാരം?
സന്തോഷ് മുവാറ്റുപുഴ

ലൈംഗികജീവിതം നിങ്ങളുടെ ആകെയുള്ള ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്. അതിന് അമിത പ്രാധാന്യം നൽകുന്നതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത്. സ്ത്രീക്കു ലൈംഗികസംതൃപ്തി നൽകുന്നതു അവയവവലിപ്പം മാത്രമല്ല, പുരുഷന്റെ സ്നേഹപരിലാളനകളുമാണ്. ഉത്കണ്ഠപ്പെടാതിരിക്കുക. നിങ്ങൾക്കു ടെസ്റ്റോസ്റ്റെറോൺ എന്നു പേരുള്ള പുരുഷഹോർമോണിന്റെ കുറവുണ്ട് എന്നാണു കത്തിൽ നിന്നു ലഭിക്കുന്ന സൂചന.

വൃഷണങ്ങൾ, പിറ്റ്യൂട്ടറി ഗ്ലാൻഡ് ഇവയുടെ പ്രവർത്തന വൈകല്യങ്ങളും ഇത്തരം പ്രശ്നങ്ങളുണ്ടാക്കാം. ഇവയെല്ലാം പരിഹരിക്കാൻ ചികിത്സകളുണ്ട്. എത്രയും വേഗം ഒരു എൻഡോക്രൈനോളജിസ്റ്റിനെ കാണുക. ധൈര്യമായിരിക്കുക. 

Your Rating: