Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികത സുഖകരമാക്കാൻ വ്യായാമങ്ങള്‍

sex-appeal-exercise

ലൈംഗികത മികച്ച ദാമ്പത്യത്തിന്‍റെ മുഖ്യ അടിത്തറകളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ രതി ആസ്വാദ്യകരമാക്കാനുള്ള ശ്രമങ്ങള്‍ ജീവിതത്തില്‍ ആവശ്യമാണ്. ചില വ്യായാമങ്ങള്‍ രതി കൂടുതല്‍ രസമുള്ളതാക്കാനും രതിമൂര്‍ച്ഛ മികച്ചതാക്കാനും സഹായിക്കും.

1. ഹൃദയമിടിപ്പ് കൂട്ടുന്ന വ്യായാമങ്ങള്‍

ദിവസേന ചെയ്യുന്ന വ്യായാമങ്ങള്‍ക്ക് ഒന്നുകൂടി ഊര്‍ജ്ജം നല്‍കുക. അത് നടത്തമായാലും സൈക്ലിങ് ആയാലും, ജിമ്മിലെ എക്സര്‍സൈസ് ആയാലും. ഇത് ഹൃദയമിടിപ്പ് നിരക്ക് വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ലൈംഗിക ക്ഷണത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന ശ്വാസഗതി ഏറെ നേരം തുടരാന്‍ കഴിയുന്നവര്‍ക്ക് രതിയും കൂടുതല്‍ മികച്ച അനുഭവം ആകുമത്രേ.

2. നീന്തല്‍

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നീന്തുന്നവരാണെങ്കില്‍ 60 വയസ്സുള്ള സ്ത്രീക്കും പുരുഷനും അവരെക്കാള്‍ 20 വയസ്സു പ്രായക്കുറവുള്ളവർക്കുള്ള അതേ ലൈംഗികശേഷി ഉണ്ടാകുമെന്ന് ഹാര്‍വാഡിലെ പഠനം പറയുന്നു. രക്തയോട്ടം വര്‍ധിപ്പിക്കാനും മെയ് വഴക്കത്തിനും ശക്തി കൂടുന്നതിനും സമ്മദം കുറയുന്നതിനും നീന്തല്‍ കാരണമാകുന്നു. 

3. അരയിലെ മസിലുകള്‍ക്ക് ശക്തി നല്‍കുന്ന വ്യായാമങ്ങള്‍

തീര്‍ച്ചയായും അരക്കെട്ടിന്‍റെ ശക്തി രതിയില്‍ നിർണായകമാണ്. കൂടുതല്‍ വഴക്കത്തിനും വേഗതയ്ക്കും അരക്കെട്ടിലെ മസിലുകള്‍ക്ക് ശക്തി കൂടുന്നത് സഹായിക്കും. പുഷ് അപ്, സിറ്റ് അപ് പോലുള്ള വ്യായാമങ്ങള്‍ ദിവസേന ചെയ്യുന്നത് ഇതിനു സഹായകമാണ്.

4.യോഗ

മെയ് വഴക്കം വര്‍ധിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ക്ക് തുല്യമാണ് യോഗയിലെ പല പൊസിഷനുകളും.സ്ത്രീകള്‍ക്കാണ് ഇക്കാര്യത്തില്‍ യോഗ കൂടുതല്‍ ഗുണം ചെയ്യുക. പെല്‍വിക് പേശികളുടെ ശക്തി കൂടാന്‍ യോഗ സഹായിക്കും. ഇത് മെച്ചപ്പെട്ട രതിമൂര്‍ച്ഛ ലഭിക്കുന്നതിന് സഹായിക്കുന്നു.

ഇത്തരം വ്യായാമങ്ങള്‍ ദമ്പതികള്‍ ഒരുമിച്ച് ചെയ്യുന്നത് മെച്ചപ്പെട്ട രതിക്ക് വീണ്ടും സഹായകരമാകും. ഇത് പരസ്പരം അടുപ്പവും വിശ്വാസവും വര്‍ധിപ്പിക്കും. വ്യായാമത്തിനിടയില്‍ പരസ്പര സഹായങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.  

Your Rating: