Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നഗ്നസത്യം; ഇഷ്ടം ഉടുക്കാതെ കിടക്കാൻ

sex-dress

പങ്കാളിക്കൊപ്പം വിവസ്ത്രരായി ഉറങ്ങാനാണ് കൂടുതൽപേർക്കും താൽപര്യമെന്ന് സർവേ.കോട്ടൺ യുഎസ്എ നടത്തിയ സർവേയിൽ ആയിരം ബ്രിട്ടീഷ് ദമ്പതികളാണ് പങ്കെടുത്തത്.ഇവരിൽ 57 ശതമാനം പേരും നൂൽബന്ധമില്ലാതെ പങ്കാളിക്കൊപ്പം കിടന്നുറങ്ങാൻ താൽപര്യപ്പെടുന്നവരാണ്.വസ്ത്രങ്ങളുടെ മറയില്ലാതെ പങ്കാളിയുടെ ചൂടുപറ്റി കിടക്കുമ്പോൾ ശാരീരികമായും വൈകാരികമായുള്ള അടുപ്പം കൂടുമെന്ന് വ്യക്തിബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന അമ്പർ മഡിസൺ പറയുന്നു.

പൈജാമയും രാത്രിവേഷങ്ങളും അണിയുന്നവരേക്കാൾ തുണിയൊന്നും ഉടുക്കാതെ കിടക്കുന്ന ദമ്പതികൾ സന്തോഷവാൻമാരാണെന്ന് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ നിന്നു വ്യക്തം.അടിമുടി മൂടുന്ന വസ്ത്രങ്ങൾ അണിഞ്ഞ് പങ്കാളിക്കൊപ്പം ഉറങ്ങുന്നവരാണ് കൂട്ടത്തിൽ ഏറ്റവും അസംതൃപ്തർ.ഗാഢനിദ്രയിൽപോലും പരസ്പരം തൊട്ടുരുമ്മി കിടക്കുന്നവരാണ് ജീവിതം ഏറ്റവും ആഘോഷമാക്കുന്നവർ.ഇങ്ങനെയുള്ള ദമ്പതികളിൽ 94 ശതമാനം പേരും അതീവ സന്തുഷ്ടരാണ്.

മുഷിഞ്ഞ വസ്ത്രം, കിടപ്പുമുറിയുടെ വൃത്തി, അഴുക്കുപുരണ്ട കിടക്ക തുടങ്ങിയവയെല്ലാം ഉറക്കത്തിന്റെ ഉൗഷ്മളത കളയുന്ന കാര്യങ്ങളാണെന്നും സർവേ വിലയിരുത്തി. കിടപ്പുമുറിയിൽ ഭക്ഷണം കഴിക്കുന്നതും വളർത്തുമൃഗങ്ങളെ കയറ്റുന്നതും നിരുൽസാഹപ്പെടുത്തണമെന്നും കോട്ടൺ യുഎസ്എ മുന്നറിയിപ്പു നൽകി.കോട്ടൺ വസ്ത്രങ്ങളാണ് കിടപ്പുമുറിയിൽ ഉപയോഗിക്കാൻ ഏറ്റവും ഉചിതമെന്നും ഇവർ പറയുന്നു.

Your Rating: