Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈസി സെക്സ് വ്യായാമങ്ങള്‍

sex-excercise

സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ പരമാവധി അടുത്തു വരുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കും വഴക്കവും ചലനശേഷിയും പകരുന്നതിനുമുള്ള വ്യായാമങ്ങളുണ്ട്. ലൈംഗികത കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇവ സഹായിക്കും. അവരവര്‍ക്കിണങ്ങിയ വ്യായാമങ്ങള്‍ പ്രായത്തിനും ശരീരസ്ഥിതിക്കും അനുസരിച്ചു തിരഞ്ഞെടുക്കാം.

ഈ വ്യായാമങ്ങള്‍ കിടക്കയിലോ കിടപ്പു മുറിയില്‍ നിലത്തു വിരിച്ച മാറ്റിലോ വച്ച് ലളിതമായി ചെയ്യാം. പങ്കാളികള്‍ ഈ വ്യായാമങ്ങള്‍ ചെയ്യാന്‍ പരസ്പരം സഹായിക്കണം.

1 പെല്‍വിക് ലിഫ്

ലൈംഗികാവയവത്തിനു മുകളിലുള്ള മസിലുകളാണ് പ്യൂബിക് മസിലുകള്‍. ഇവയ്ക്കു ബലം നല്‍കുന്നതു വഴി സ്ത്രീയ്ക്കു രതിമൂര്‍ച്ഛ എളുപ്പത്തില്‍ ലഭ്യമാകും. അതുപോലെ കൂടുതല്‍ സമയം ലൈംഗികതയിലേര്‍പ്പെടാന്‍ പുരുഷനെ അതു സഹായിക്കും.

നിലത്തു കിടക്കുക. ഇരു കൈകളും ശരീരത്തിനു ലംബമായി വയ്ക്കുക. കാലുകള്‍ രണ്ടും ചേര്‍ത്ത് മടക്കി വയ്ക്കുക. ഇരു കാല്‍പ്പാദങ്ങളിലും ഊന്നിക്കൊണ്ട് അരക്കെട്ട് കാല്‍മുട്ടിന്റെ ഉയരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. ഈ സമയത്തു ശ്വാസം ഉള്ളിലേക്കെടുക്കുക. അഞ്ചു സെക്കന്‍ഡ് ആ പൊസിഷനില്‍ നിന്ന ശേഷം പതിയെ താഴേക്കു വരിക. ആദ്യത്തെ നിലയിലേക്കു വരുമ്പോള്‍ ശ്വാസം പുറത്തേക്കു വിടുക. തനിയേയും പങ്കാളിയുടെ സഹായത്തോടെയും ഈ വ്യായാമം ചെയ്യാവുന്നതാണ്. സ്ത്രീക്കും പുരുഷനും ഈ വ്യായമം ഗുണം ചെയ്യും.

2 സൈഡ് സ്ട്രെച്ച്

നട്ടെല്ലിന്റെ ആരോഗ്യം പ്രധാനമാണ്. ചുമലിന്റെ ബലം വര്‍ധിപ്പിക്കുന്നതു വേറിട്ട പൊസിഷനുകളിലുള്ള ലൈംഗികബന്ധത്തിനു നിങ്ങളെ സഹായിക്കും.

കാല്‍മുട്ടുകള്‍ മുകളിലേക്കു മടക്കി വെച്ചു കിടക്കുക. കൈകള്‍ ഇരുവശത്തും വെയ്ക്കുക. പങ്കാളിയുടെ സഹായത്തോടെ ഇരുകാലുകളുടേയും മുട്ടുകള്‍ ചേര്‍ത്തു വച്ച് ഒരു വശത്തേക്കു തിരിക്കുക.

ഈ സമയത്തു തോളുകള്‍ രണ്ടും ആദ്യത്തെ പൊസിഷനില്‍ തന്നെ നിലനിര്‍ത്തുക. പങ്കാളി ഒരു കൈകൊണ്ടു കാലുകളില്‍ പിടിക്കുക. ഏതു വശത്തേക്കാണോ ചരിക്കുന്നത് അതിനു വിപരീത ദിശയിലുള്ള കൈയില്‍ മറുകൈ കൊണ്ടു പങ്കാളി ചേര്‍ത്തു പിടിക്കുക. ഇരുവശത്തേക്കും ചെയ്തു കൊണ്ട് ഈ വ്യായാമം ആവര്‍ത്തിക്കുക.

3 പ്ളേ കേള്‍

മിഷനറി പൊസിഷന്‍ മാത്രം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ദമ്പതികള്‍ക്കു മറ്റു പൊസിഷനുകളും പ്രയേഗിക്കാന്‍ ധൈര്യം നല്‍കുന്നതാണ് ഈ വ്യായാമം.

പാദങ്ങള്‍ ഒരടി അകലത്തില്‍ വച്ചു നില്‍ക്കുക. കുനിഞ്ഞു കൊണ്ട് ഇരുകൈകളും കൊണ്ട് പാദങ്ങളില്‍ തൊടുക. ഏതാനും സെക്കന്‍ഡുകള്‍ ഇങ്ങനെ നിന്നതിനുശേഷം ഇരുകൈകളും കൈമുട്ടിനു താഴ്ഭാഗം പിണച്ചു വച്ചു കൊണ്ടു കാലുകളുടെ ഇടയിലൂടെ പിന്നിലേക്കു നീട്ടുക. കൈകളില്‍ പങ്കാളി പിടിച്ചു കൊണ്ടു പിന്നിലേക്കു പതിയെ വലിക്കുക. വ്യായമത്തില്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ക്കു കാല്‍ മുട്ടുകള്‍ വളച്ചു വച്ചു കൊണ്ട് ഈ വ്യായാമം ചെയ്യാവുന്നതാണ്.

4 ബട്ടര്‍ഫ്ലൈ പ്രസ്

കാലുകള്‍ നന്നായി വിടര്‍ത്താനും പങ്കാളികളുടെ ലൈംഗികാവയവങ്ങള്‍ പരസ്പരം പരമാവധി അടുത്തു വരാനും ഈ വ്യായാമം പരിശീലിക്കുന്നതു വഴി സാധ്യമാകും.

പങ്കാളികള്‍ക്കു കൂടുതല്‍ ലൈംഗിക ഉദ്ദീപനവും രതി മൂര്‍ച്ഛയും ലഭ്യമാക്കാന്‍ ബട്ടര്‍ഫ്ലൈ പ്രസ് ചെയ്യുന്നതു വഴി കഴിയും.

മലര്‍ന്നു കിടക്കുക. കൈകള്‍ രണ്ടും അരക്കെട്ടില്‍ വയ്ക്കുക. കാലുകള്‍ രണ്ടും മുട്ടു വളച്ച് മടക്കി വെയ്ക്കുക. പാദങ്ങള്‍ രണ്ടും ചേര്‍ന്നിരിക്കണം. മടക്കി വച്ച കാലുകള്‍ക്ക് അഭിമുഖമായി പങ്കാളി ഇരിക്കുക. അതിനുശേഷം കാല്‍മുട്ടുകളില്‍ പിടിച്ച് ഇരുവശത്തേക്കും അകത്തുക. 20 സെക്കന്‍ഡ് നേരം ആ അവസ്ഥയില്‍ തുടര്‍ന്നതിനു ശേഷം പഴയ സ്ഥിതിയിലേക്കു തിരിച്ചു വരിക. വീണ്ടും ആവര്‍ത്തിക്കുക.

5 ദ കോബ്ര

നെഞ്ചിലെയും വയറിലെയും പേശികള്‍ക്കും അരക്കെട്ടിനു ബലം നല്‍കുന്നതു വഴി കിടപ്പറയില്‍ ആത്മവിശ്വാസത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ കഴിയും.

കമിഴ്ന്നു കിടക്കുക. ഇരു കൈകളും ശരീരത്തിന്റെ ഇരു ഭാഗങ്ങളിലായി വയ്ക്കുക. തല ഒരു വശത്തേക്കു ചരിച്ചു വയ്ക്കുക.

നിങ്ങളുടെ ശരീരത്തിന്റെ ഇരുവശങ്ങളിലായി പാദം നിലത്തൂന്നി പങ്കാളി നില്‍ക്കുക. അതിനു ശേഷം നിലത്തു കിടക്കുന്നയാളുടെ ഇരുകൈകളും പൊക്കി മുകളിലേക്കുയര്‍ത്തുക. തലയുള്‍പ്പെടെ ശരീരത്തിന്റെ മുന്‍ഭാഗം വില്ലുപോലെ വളഞ്ഞു നില്‍ക്കുന്ന വിധത്തില്‍ അല്‍പ്പ സമയം ഹോള്‍ഡ് ചെയ്യുക. പങ്കാളി കൈകള്‍ താഴേക്കു കൊണ്ടു വന്നു പഴയ അവസ്ഥയിലേക്കു വരിക.

Your Rating: