Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധപ്പെടാൻ ഭയപ്പെട്ട പെൺകുട്ടി

sex-problem-lady

വിവാഹം കഴിഞ്ഞ് മൂന്നു വർഷമായിയിട്ടും ഹരിപ്രസാദിനും നീനയ്ക്കും കുട്ടികളുണ്ടായില്ല. ആർക്കാണും പ്രശ്നം? ഡോക്ടറെ കണ്ടില്ലേ, ചികിത്സ നടത്തുന്നില്ലേ എന്നൊക്കെയുള്ള മാതാപിതാക്കളുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ നിരന്തമായ ചോദ്യങ്ങളെ ഇരുവർക്കും നേരിടേണ്ടി വന്നു.

ഒടുവിൽ ഒരു വന്ധ്യതാചികിത്സാകേന്ദ്രത്തിൽ ഇരുവരും പോയി. പക്ഷേ ശാരീരിക പരിശോധന നടത്താൻ ഡോക്ടറെ നീന അനുവദിച്ചില്ല. നിർബന്ധപൂർവം പരിശോധിക്കാൻ നോക്കിയപ്പോൾ നീന ബലം പ്രയോഗിച്ച് അതിനെ എതിർക്കുകയും െചയ്തു. ഭയന്നു വിറച്ചാണ് നീന അന്നു ഡോക്ടറുെട അടുത്തു നിന്നു പോന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ പതിവുപോലെ തുടർന്നു.

പിന്നീട് ഹരിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അമ്മയുടെ പ്രായമുള്ള പരിചയ സമ്പന്നയായ െെഗനക്കോളജിസ്റ്റിെൻറ അടുത്ത് പരിശോധനയ്ക്കു പോകാൻ നീന തയാറായി. പക്ഷേ പേടി കാരണം അന്നും ശാരീരിക പരിശോധന നടന്നില്ല. േമാള് പേടിക്കേണ്ട, രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി, എന്നു സ്നേഹരൂപേണ പറഞ്ഞു ഡോക്ടർ അവരെ വിട്ടു.

രണ്ടാം തവണ അനസ്തേഷ്യ നൽകി മയക്കിയ ശേഷം ഡോക്ടർ നീനയെ പരിശോധിച്ചു. നീനയ്ക്ക് യാതൊരു വിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. കന്യാചർമം ഉണ്ടായിരുന്നത് ഡോക്ടർ നീക്കം ചെയ്യുകയും ചെയ്തു. മൂന്നാഴ്ച കഴിഞ്ഞ് ശാരീരിമായി ബന്ധപ്പെടാൻ നിർദേശിച്ചു. പക്ഷേ എന്നിട്ടും ശ്രമങ്ങൾ പരാജയപ്പട്ടു. ബന്ധപ്പെടാൻ ശ്രമിക്കുേമ്പാഴെല്ലാം നീനയ്ക്ക് പേടി നിയന്ത്രിക്കൻ പറ്റുന്നില്ല. അവൾക്ക് പാനിക് അറ്റാക്ക് ഉണ്ടാകുന്നു.

ഒടുവിൽ ഒരു മന:ശാസ്ത്രജ്ഞനെ കണ്ടു. ഡോക്ടറോട് നീന മനസ്സു തുറന്നില്ല. ഒരു വർഷത്തോളം മരുന്നു കഴിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹിപ്നോട്ടിസം, ബാധ ഒഴിപ്പിക്കൽ നേർച്ച, വഴിപാട് ഒക്കെയായി ആറു വർഷങ്ങൾ കടന്നു പോയി.

നീനയ്ക്ക് മനോരോഗമാണന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള കാരണം പറഞ്ഞ് വിവാഹമോചനം നടത്താൻ ഹരിയുടെ വീട്ടുകാർ അയാളെ നിർബന്ധിക്കാൻ തുടങ്ങി. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഹരി. കുട്ടികളുണ്ടായില്ലെങ്കിൽ തങ്ങളുടെ സന്തതിപരമ്പര ഹരിയോടു കൂടി അവസാനിക്കുമെന്ന മാതാപിതാക്കുളുടെ ആകുലത ഒടുവിൽ വിവാഹ മോചനത്തിലേക്ക് നീങ്ങാൻ ഹരിയെ പ്രേരിപ്പിച്ചു.

ശാരീരികമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നൊഴിച്ചാൽ ഹരിയും നീനയും തമ്മിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല, രണ്ടുപേർക്കും പരസ്പരം വളരെ സ്നേഹമുണ്ടെന്നു മനസ്സിലാക്കിയ വക്കീൽ അവസാന ശ്രമമെന്ന നിലയിൽ അദ്ദേഹത്തിനു പരിചയമുള്ള ഒരു വനിതാ െെസക്കോളജിസ്റ്റിനെ കാണാൻ നിർദേശിച്ചു.

വനിത ആയതുെകാണ്ട് അവരുടെ മുന്നിൽ നീന മനസ്സു തുറന്നു. ബന്ധപ്പെടാനുള്ള ഭയം മാത്രമാണ് നീനയുടെ പ്രശ്നമെന്നു മനസ്സിലാക്കിയ െെസക്കോളജിസ്റ്റാണ് നീനയെ എെൻറ ആശുപത്രിയിലേക്ക് റെഫറ് ചെയ്യുന്നത്.

വെെജെനിസ്മസ് (vaginismus) ആയിരുന്നു നീനയുടെ പ്രശ്നം. ഈ പ്രശ്നമുള്ളവരിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ യോനിയുടെ ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം സങ്കോചിക്കുകയും അതിെൻറ ഫലമായി യോനീനാളം അടഞ്ഞിരിക്കുകയും െചയ്യും. അതുെകാണ്ട് ലിംഗം ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ല. ബന്ധപ്പടാൻ ശ്രമിക്കുമ്പോൾ തുടകൾ ചേർത്ത് അമർത്തിപ്പിടിച്ച് പങ്കാളിയെ തള്ളിമാറ്റുകയോ പുറകിലേക്ക് സ്വയം മാറുകയോ ചെയ്യും ചിലർ. ഫോർപ്ലേ നന്നായി ആസ്വദിച്ച് ഒടുവിൽ‌ െെലംഗികബന്ധത്തിലേക്ക് കടക്കുമ്പോഴായിരിക്കും ചിലരിൽ ഭാവമാറ്റമുണ്ടാവുക. ചിലർ ഭയന്ന് നിലവിളിക്കും. വിരലു കെണ്ടു പോലും യോനീ ഭാഗത്ത് സ്പർശിക്കാൻ അനുവദിക്കില്ല.

മന:ശാസ്ത്രചികിത്സയിലൂടെ പ്രശ്നം പൂർണമായും പരിഹരിക്കാമെന്നു ഞാൻ ഉറപ്പു നൽകി. മൂന്നാഴ്ച ആശുപത്രിയിൽ താമസിച്ച് ചിട്ടയായ സെക്സ് തെറാപ്പിക്ക് ഇരുവരും വിധേയരായി. ആദ്യത്തെ ആഴ്ചയിലെ ചികിത്സകൊണ്ടു തന്നെ നീനയുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കാൻ സാധിച്ചു. രണ്ടാമത്തെ ആഴ്ചയുടെ അവസാനമായപ്പോഴേക്ക് ശാരീരികബന്ധത്തോടുള്ള പേടിമാറി ഇഷ്ം തോന്നിത്തുടങ്ങി. മൂന്നാമത്തെ ആഴ്ച ബന്ധപ്പെടൽ വിജയകരമായി.

നീന ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ്. എറണാകുളത്തു വരുമ്പോഴെല്ലാം ഹരിയും നീനയും എന്നെ കാണാൻ വരാറുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങളുടെ പിന്നിൽ പലപ്പോഴും െെലംഗിക പ്രശ്നങ്ങളാവാം കാരണം. ചികിത്സയിലൂടെ പരിഹരിക്കാൻ പറ്റാവുന്നതാണ് പലതും. ഒരു വക്കീലിെൻറയും െെസക്കോളജിസ്റ്റിെൻറയും സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ നീനയും ഹരിപ്രസാദും ഒരു സെക്സോളജിസ്റ്റിെൻറ സഹായം തേടുകയില്ലായിരുന്നു, വിവാഹമോചനവും നടന്നിട്ടുണ്ടാകുമായിരുന്നു.

(എറണാകുളം പത്തടിപ്പാലത്തുള്ള ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിലെ സെക്സ് തെറാപ്പിസ്റ്റും ക്ലിനിക്കൽ െെസക്കോളജിസ്റ്റുമാണ് ലേഖകൻ)  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.