Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികജീവിതത്തിൽ സമയം പ്രശ്നമല്ല

sex-age

വിവാഹജീവിതത്തിന്റെ ആദ്യ നാളുകളിൽ എന്റെ ഭർത്താവിന് ബിസിനസിന്റെ തിരക്കുകൾ കാരണം വീട്ടിൽ ഏറെ സമയം ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞയുടൻ ചടങ്ങുുപോലെ നടത്തിയ ഒരു ഹണിമൂൺ യാത്രയുണ്ട് ദാമ്പത്യത്തിൽ ഓർക്കാൻ. ഞാനിതു പറയുമ്പോൾ മക്കളുടെ പഠനം, ചെലവുകൾ എന്നെല്ലാം പറഞ്ഞ് കൂടുതൽ കൂടുതൽ തിരക്കുകളിലേക്ക് പോവുകയാണ് അദ്ദേഹം. ഭർത്താവിനു നാൽപതും എനിക്ക് മുപ്പത്തിയാറും വയസ് പ്രായമായി. ഇനി സന്തോഷകരമായ ഒരു ദാമ്പത്യജീവിതം ഉണ്ടാവുമോ എന്ന സംശയത്തിലാണ് ഞാനിന്ന്. ഭർത്താവിന്റെ ഹാർട്ടിനു ചില പ്രശ്നങ്ങളുണ്ടെന്ന് ഈയിടെ നടന്ന മെഡിക്കൽ പരിശോധനയിൽ കണ്ടു. നഷ്ടപ്പെട്ട നല്ല കാലം ഇനി എന്നെങ്കിലും തിരിച്ചുവരുമോ? ഇതു ഒരു ഭാര്യയുടെ പരിഭവം പറച്ചിലാണ്. ഇതിനു പരിഹാരമുണ്ട്. നിങ്ങൾതന്നെ ശ്രമിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളേ ഇവിടുള്ളു.

ജീവിതത്തിരക്കുകളിൽ സ്വകാര്യ ജീവിതം മറന്നുപോയി എന്ന നിരാശയാണു നിങ്ങളുടെ വാക്കുകളിൽ. യൗവനത്തിൽ ഒന്നിച്ചു സമയം ചെലവഴിക്കാനും സംതൃപ്തമായ ലൈംഗികജീവിതം നയിക്കാനും അവസരം ഇല്ലാതായി എന്ന നിരാശയുടെ ആവശ്യമില്ല. വിവാഹം കഴിഞ്ഞയുടനേ ഉള്ളതിനേക്കാളും ദമ്പതികൾക്കു പരസ്പരം മനസിലാക്കാനും ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാനും കഴിയുന്നത് ബന്ധം ഓരോ വർഷം പിന്നിടുമ്പോഴാണ്. പഴകുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ് ദാമ്പത്യം. ഭാര്യാഭർത്തൃ ബന്ധത്തിന് ഓരോ വയസു കൂടുമ്പോഴും ബന്ധത്തിന്റെ ഇഴയടുപ്പം കൂടുകയേയുള്ളൂ.

നിങ്ങളുടെ പ്രശ്നം കൃത്യമായ ആശയവിനിമയം ഇല്ലാത്തതാണെന്നു തോന്നുന്നു. തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ വരുന്ന ഭർത്താവിനോട് പരിഭവിച്ചോ വഴക്കിട്ടോ അല്ല ഇത്തരം പ്രശ്നങ്ങൾ പങ്കിടേണ്ടത്. നിരാശയുടെ ഭാഷയിലുമല്ല. ഭർത്താവിനൊപ്പം താൻ ഉണ്ട് എന്നതു ഭാര്യയ്ക്ക്, ഭർത്താവിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ പകുതി ജയിച്ചു. മറ്റുള്ളവർക്കു വേണ്ടി മാത്രമല്ല നമുക്കു വേണ്ടിയും ജീവിക്കണം എന്ന സത്യം സ്നേഹപൂർവമായ ഇടപെടലുകളിലൂടെ ഭർത്താവിനെ ബോധ്യപ്പെടുത്തണം. സെക്സ് മാത്രമല്ല ദാമ്പത്യം. ദമ്പതികളുടെ പരസ്പരമുള്ള സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന ഒന്നു മാത്രമാണ് സെക്സ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വ്യക്തിബന്ധം ശക്തമായാൽ ആരോഗ്യകരമായ ലൈംഗിക ജീവിതം അവർക്കിടയിൽ താനേയുണ്ടാകും. ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും മറ്റുമുള്ളവർ തങ്ങളുടെ പ്രശ്നങ്ങൾ ഡോക്ടറോടു തുറന്നു പറഞ്ഞ് അതിനുള്ള പ്രതിവിധി തേടണം. 

Your Rating: