Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയുടെ മുറിയിൽ ടിവിയുണ്ടോ; ജാഗ്രത!

child-watching-tv

വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ടിവി കാണുമ്പോൾ എപ്പോഴും അവർക്ക് കാർട്ടൂൺ ചാനൽ കാണണം, മറ്റുള്ളവരെ ഒരു പരിപാടിയും കാണാൻ സമ്മതിക്കില്ല. മിക്ക വീടുകളിലെയും അവസ്ഥയിതാണ്. ‘സ്നേഹമുള്ള’ ചില മാതാപിതാക്കൾ മക്കളെ വഴക്കുപറയാനുള്ള മടികാരണവും ഇഷ്ടപരിപാടികൾ കാണാനുള്ള സൗകര്യത്തിനുവേണ്ടിയും കുട്ടികൾക്ക് അവരുടെ മുറിയിൽ ഒരു ടിവി വച്ചുകൊടുക്കും. കാർട്ടൂൺ അവിടെയിരുന്നു കണ്ടോളൂ എന്നു പറയും. ഇതു കുട്ടികൾക്കു വളരെയധികം ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. 

മുറിയിൽ ടിവി വച്ചുകൊടുക്കുന്നത് കുട്ടികളെ വളരെനേരത്തെ പൊണ്ണത്തടിയന്മാരാക്കും. പലപ്പോഴും പഠനം ഉഴപ്പുന്നതിനും കാരണമാകും. കുട്ടികൾക്ക് ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ തീർച്ചയായും അതു നിരുൽസാഹപ്പെടുത്തണം. 

ടിവിയിലെ പരിപാടികൾ കണ്ടുകൊണ്ട് കഴിക്കുമ്പോൾ ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച് ധാരണയുണ്ടാകണമെന്നില്ല. ഇത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിനിടയാക്കും. മാത്രമല്ല പഠനം കഴിഞ്ഞുള്ള ഇടവേളകൾ കുട്ടികൾക്കു ഓടിച്ചാടി കളിക്കാനുള്ളതാണ്. മുറിയിൽ സ്വന്തമായി ടിവിയുണ്ടെങ്കിൽ അതിനുമുന്നിൽ ചടഞ്ഞിരുന്നു നേരം പാഴാക്കാനും ഇടയാകും. ഇതുമൂലം കുട്ടികൾക്കു പേശികളും കൈകാലുകളിലെ അസ്ഥികളും ബലപ്പെടാതെ വന്നേക്കാം. 

പെൺകുട്ടികൾക്കാണ് ആൺകുട്ടികളേക്കാൾ അമിതവണ്ണത്തിന്റെ സാധ്യത. പിന്നീട് സൗനദര്യപ്രശ്നങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഈ ടിവികാഴ്ച കാരണമായേക്കാം.