Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്വക്കിനെ ശ്വാസംമുട്ടിക്കുന്ന വേഷങ്ങൾ വേണ്ടേ വേണ്ട

dress-selection

വസ്ത്രം ധരിക്കുന്നത് ഫാഷനബിളായി വേണം എന്നതു ശരി തന്നെ. പക്ഷേ ത്വക്കിന്റെ ആരോഗ്യം കൂടി പരിഗണിച്ചുവേണം വസ്ത്രം തിരഞ്ഞെടുക്കാൻ. വിപണിയിൽ പുതിയപുതിയ ട്രെൻഡുകൾ വന്നുകൊണ്ടേയിരിക്കും. പക്ഷേ നമ്മുടെ കാലാവസ്ഥയും ത്വക്കിന്റെ പ്രത്യേകതകളും കണക്കിലെടുത്തുവേണം ഏതു വസ്ത്രം അണിയണമെന്നു തീരുമാനിക്കാൻ. ത്വക്കുരോഗങ്ങളിൽ നല്ലൊരു ശതമാനവും വസ്ത്രങ്ങൾ കാരണമാണെന്നു ത്വക്കുരോഗവിദഗ്ധർ പറയുന്നു. അതുകൊണ്ട് ആരോഗ്യകരമായ വസ്ത്രധാരണത്തിന് ചില പ്രായോഗിക നിർദേശങ്ങൾ ചുവടെ

∙നിങ്ങളുടെ ത്വക്കിന് ഇണങ്ങിയ മെറ്റീരിയൽ തിരഞ്ഞെടുക്കുക. കോട്ടൺ വസ്ത്രങ്ങൾ പൊതുവേ എല്ലാവർക്കും യോജിക്കുന്നതായിരിക്കും. ഇതിൽ വായുസഞ്ചാരത്തിനു വേണ്ട സുഷിരങ്ങൾ ഉള്ളതിനാൽ ത്വക്കിന് ശ്വസിക്കാൻ സൗകര്യപ്പെടുന്നു

∙ കഴിവതും അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന് ഓവർകോട്ട് പലപ്പോഴും ഒഴിവാക്കാവുന്നതാണ്. അതുപോലെ ജാക്കറ്റും സ്റ്റോളും മറ്റും തണുപ്പുണ്ടെങ്കിൽ മാത്രം മതി. ഫാഷൻ സ്റ്റേറ്റ്മെന്റായി വേണ്ട.

∙വിയർപ്പു പുരണ്ട വസ്ത്രങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. അലമാരയിൽ ഇവ മടക്കിവയ്ക്കുന്നത് പൂപ്പൽ വളരുന്നതിന് കാരണമാകും. ഇത് ശരീരത്തിൽ ഫംഗസായി പടരും

∙നനഞ്ഞ വസ്ത്രങ്ങൾ നന്നായി ഉണങ്ങിയ ശേഷമേ ഉപയോഗിക്കാവൂ. പാതി ഉണങ്ങിയ ശേഷം ഇസ്തിരിയിട്ട് ഉപയോഗിക്കുന്ന രീതി നല്ലതല്ല

∙ സ്ലീവ്‍ലെസ് വസ്ത്രങ്ങൾ കാണാൻ കൊള്ളാം. പക്ഷേ വെയിലത്തു പുറത്തുപോകുമ്പോൾ ഇത്തരം വസ്ത്രം ഒഴിവാക്കാം.

∙ഇറുകിയ വേഷങ്ങൾ കഴിവതും ഒഴിവാക്കുക. സ്കിന്നി വേഷങ്ങൾ നിങ്ങളുടെ ത്വക്കിനെ ശ്വാസം മുട്ടിക്കും

∙ലഗ്ഗിങ്സ്, ജഗ്ഗിങ്സ്, പെൻസിൽ ജീൻസ് എന്നിവ പതിവായി ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുന്നവർ ദിവസവും കഴുകി മാറ്റി ഉപയോഗിക്കാൻ മറക്കരുത്.

∙ ഷിമ്മീസ്, അടിപ്പാവാട തുടങ്ങിയ എല്ലാദിവസവും കഴുകി ഉപയോഗിക്കുക

∙ വേനൽക്കാലത്ത് കടുംനിറങ്ങളിലുള്ള വസ്ത്രം ഒഴിവാക്കുക

Read More : Health and wellbeing, Health Magazine