Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ ഗെയിമുകൾ ഇഷ്ടപ്പെടാൻ കാരണം ഇതാണ്

game-addiction

മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നു എന്നാണ് കണ്ടെത്തൽ.  

ഒരു നായ ഓടിച്ചാൽ അതിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതുപോലെ തന്നെ പല ഗെയിമുകൾ കളിക്കുമ്പോഴും അഡ്രിനാലിൻ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, യഥാർഥ ജീവിതത്തിൽ അഡ്രിനാലിൻ എഫക്ട് അധികനേരം നീണ്ടു നിൽക്കാറില്ല. അൽപനേരത്തെ മരണപ്പാച്ചിലിനു ശേഷം മനസ്സും ശരീരവും ശാന്തമാകും. 

എന്നാൽ, ഈ അഡ്രിനാലിൻ എഫക്ട് മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ഗെയിമുകൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ അഡ്രിനാലിൻ ഉൽപാദനം നീണ്ടു നിൽക്കുന്നതോടൊപ്പം തലച്ചോറിൽ വലിയ അളവിൽ ഡോപമൈൻ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. 

ഈ അഡ്രിനാലിൻ-ഡോപമൈൻ ഇഫക്ട് ആണ് അ‍ഡിക്ഷൻ ശക്തമാക്കുന്നത്. ഗെയിം കളിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാർഥ ജീവിതത്തിൽ ലഭിക്കാത്തതായതുകൊണ്ട് കുട്ടികൾ ഗെയിമുകളുടെ, സ്ക്രീനുകളുടെ ലോകത്തെ കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യും.

കുട്ടികളിലെ സക്രീൻ അഡിക്ഷൻ മറ്റൊരു ഗുരുതര പ്രത്യാഘാതം കൂടി സൃഷ്ടിക്കുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 

മസ്തിഷ്കം പൂർണമായി വികാസം പ്രാപിക്കാത്ത പ്രായത്തിൽ അമിതമായ സ്കീൻ ഉപയോഗം മസ്തിഷ്ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുർബലമാക്കുകയും ചെയ്യുമത്രേ. 

ചെറുപ്പത്തിൽ ഒരുപാട് ഗെയിം കളിക്കുന്ന, ഒരുപാട് സ്ക്രീൻ ഉപയോഗിക്കുന്ന കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ എടുക്കുന്ന തീരുമാനങ്ങളൊന്നും മികച്ചതായിരിക്കില്ല എന്നു ചുരുക്കം. കൂടുതൽ അറിയാൻ ഡോ.നിക്കോളാസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: 

Read More : Health and Wellbeing