Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രീമുകൾ ഉപയോഗിക്കും മുൻപ്

fairness-cream

വെളുക്കാനുള്ള ക്രീമുകൾക്കു പിന്നാലെ ഓടും മുൻപ് ഇതൊന്നു വായിക്കൂ. കമ്പനിയുടെ പേരോ, ചേർത്തിട്ടുള്ള ഘടകങ്ങളുടെ വിവരമോ ഒന്നുമില്ലാതെ കാസർകോട്ട് വിറ്റഴിഞ്ഞ ക്രീം തേച്ചു ചർമ രോഗികളായവരെ കുറിച്ച് അറിഞ്ഞല്ലോ. വെളുപ്പിനോടുള്ള അനാവശ്യ അഭിനിവേശം മാറ്റിവയ്ക്കേണ്ടത് അനിവാര്യം. നമുക്ക് ഉള്ള നിറത്തെയും ത്വക്കിനെയും അതിന്റെതായ രീതിയിൽ ഉൾക്കൊള്ളുക. ശാസ്ത്രീയമായ സംരക്ഷണത്തിലൂടെ തിളക്കമുള്ള, ആരോഗ്യമുള്ള ചർമം സ്വന്തമാക്കുക.

∙ അൾട്രാവയലറ്റ് (യുവി) രശ്മികൾ നേരിട്ടേൽക്കുന്നതു കരിവാളിപ്പിന് ഇടയാക്കുമെന്നതിനാൽ സൺസ്ക്രീൻ ലോഷനോ ക്രീമോ ഉപയോഗിക്കാം. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) 15 നു മുകളിലുള്ളതു മതിയാകും. ദിവസത്തിൽ മൂന്ന്–നാല് മണിക്കൂർ ഇടവിട്ടു പുരട്ടാം.

∙ എൽഇഡി സ്ക്രീൻ ഇല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ (മൊബൈൽഫോൺ, ലാപ്ടോപ് തുടങ്ങിയവ) യുവി രശ്മികൾ പുറപ്പെടുവിക്കും. അതിനാൽ, ഇവയ്ക്കു മുന്നിൽ തുടർച്ചയായി ഇരിക്കേണ്ടി വരുമ്പോഴും (അതു രാത്രിയായാലും) സൺസ്ക്രീൻ ഉപയോഗിക്കാം.

∙ സ്കിൻ ലൈറ്റനിങ്ങിനായുള്ള മരുന്നുകളും മറ്റും ഡോക്ടർമാരുടെ ഉപദേശം കൂടാതെ ഉപയോഗിക്കരുത്.

∙ പെർഫ്യൂമുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം മുഖം കറുക്കാനിടയാക്കും. അതിനാൽ അവ മിതമായി ഉപയോഗിക്കുക.

∙ കടകളിൽ നിന്നു ക്രീമുകളും മറ്റും വാങ്ങുമ്പോൾ ഘടകങ്ങൾ എഴുതിയിട്ടുള്ളവ മാത്രം തിരഞ്ഞെടുക്കുക. വ്യാജ ഉൽപന്നങ്ങളെ കരുതിയിരിക്കുക.

∙ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകൾ ഉപയോഗിക്കരുത്. നിശ്ചിത കാലയളവിലേക്കു ഡോക്ടർമാർ നിർദേശിച്ചാൽ മാത്രം ഉപയോഗിക്കാം.

∙ നിലവാരം കുറഞ്ഞ ക്രീമുകൾ ഉപയോഗിച്ചാൽ ചൊറിച്ചിലോ പൊള്ളുന്നതുപോലെയുള്ള നീറ്റലോ അനുഭവപ്പെടാം. ഇത്തരം ക്രീമുകളുടെ ഉപയോഗം നിർത്തിയാൽ ത്വക്ക് കറുക്കാനും ഇടയുണ്ട്. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ വിദഗ്ധ ചികിൽസ തേടണം.

∙ മുഖത്ത് അമിതമായി സോപ്പ് തേയ്ക്കണ്ട. ക്ലെൻസിങ് ഏജന്റുകൾ ആകാം. മുഖക്കുരുവും മറ്റുമുള്ളവർക്കു ഡോക്ടർമാർ നിർദേശിക്കുന്ന സോപ്പ് ഉപയോഗിക്കാം.

∙ മോയ്സ്ചറൈസർ പുരട്ടാം. ഡ്രൈസ്കിൻ ഉള്ളവർക്കു ഗ്ലിസറിൻ ചേർന്നതോ ഓയിൽ ആൻഡ് വാട്ടർ കണ്ടന്റ് ഉള്ളതോ തിരഞ്ഞെടുക്കാം.

∙ ഫൗണ്ടേഷൻ ക്രീമുകൾ, പൗഡറുകൾ തുടങ്ങിയവ നിലവാരമുള്ളതാകണം. ഉറങ്ങുന്നതിനു മുൻപു മേക്കപ്പ് പൂർണമായും മാറ്റി വൃത്തിയാക്കണം.

∙ ഷാംപു ഉപയോഗിക്കുമ്പോൾ മുഖത്തു വീഴാതെ ശ്രദ്ധിക്കണം.

ഡോ. നരഹരി

ഡയറക്ടർ, ഇൻസ്്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജി. കാസർകോട്.

Read More : Health and Fitness Tips, Health News