Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനത്തിനു പിന്നിലെ നാലു കാര്യങ്ങൾ

divorce

ഇന്നത്തെ കാലത്ത് വിവാഹവും വിവാഹമോചനവുമെല്ലാം സര്‍വസാധാരണമാണ്. കാമുകീകാമുകന്മാര്‍ക്കിടയില്‍ 'ബ്രേക്കപ്പ്' നടക്കുന്നതു പോലെ തന്നെയായി വിവാഹമോചനവും. കരഞ്ഞും കാലുപിടിച്ചുമൊന്നും ഇന്ന് ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആര്‍ക്കും താൽപര്യമില്ല. പൊരുത്തക്കേടുകള്‍ ആരംഭിക്കുമ്പോള്‍തന്നെ പരസ്പരസമ്മതത്തോടെ സുഹൃത്തുക്കളായി പിരിയുന്നതാണ് ഇപ്പോഴത്തെ രീതി‍. 

അമേരിക്കയില്‍ അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം, അമേരിക്കയിലെ പകുതിയിലധികം വിവാഹബന്ധങ്ങളും വിവാഹമോചനത്തിലാണു കലാശിക്കുന്നത്. എന്തുകൊണ്ട് വിവാഹമോചനങ്ങള്‍ സംഭവിക്കുന്നു എന്നതിനെപ്പറ്റി പല പഠനങ്ങള്‍ നടന്നിട്ടുണ്ട്. എങ്കിലും ഇതില്‍ ഏറ്റവും സാധാരണമായ, അതേസമയം മിക്കവരും അവഗണിക്കുന്ന നാലു പ്രധാനകാരണങ്ങള്‍ ഇവയാണ്:

ചെറുപ്രായത്തിലെ വിവാഹം
വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്കിടയില്‍ വിവാഹമോചനസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. അതേസമയം, പക്വതയുള്ള പ്രായത്തില്‍ വിവാഹിതരായവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ കുറവാണെന്നും  തെളിഞ്ഞിട്ടുണ്ട്. ദമ്പതികള്‍ക്കിടയിലെ പ്രായവ്യത്യാസവും വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്.

സാമൂഹികസാഹചര്യങ്ങള്‍
ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ക്ക് കാരണമായ മറ്റൊരു ഘടകമാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങള്‍. മതവിശ്വാസങ്ങളില്‍ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസവും വിവാഹമോചനത്തില്‍ കലാശിക്കുന്നതായി മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. 

മാനസികാരോഗ്യം
ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഉണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടുകള്‍ വിവാഹമോചനത്തിലേക്ക് വഴിതെളിക്കുന്ന സംഭവങ്ങൾ വളരെയധികമാണ്. അമിതമായ ഉത്കണ്ഠ, വിഷാദരോഗം എന്നിവയെല്ലാം ഇതിനു കാരണമാകുന്നുണ്ട്. 

അവിഹിതബന്ധങ്ങള്‍ദമ്പതികള്‍ക്കിടയിലെ വിശ്വാസത്തകര്‍ച്ചയും വിവാഹേതരബന്ധങ്ങളും തന്നെയാണ് ലോകത്താകമാനം വിവാഹമോചനങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രധാനകാരണം. പരസ്പരമുള്ള താൽപര്യക്കുറവ്, ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍, വിദ്വേഷം എന്നിവയെല്ലാം വിവാഹേതരബന്ധങ്ങളിലേക്കു നയിക്കുന്നുണ്ട്.

Read More : Health and Wellbeing