Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമകാന്തിക്ക് ഉപയോഗിക്കരുതേ ഈ 6 വസ്തുക്കൾ 

face-beauty Representative Image

സൗന്ദര്യം വര്‍ധിക്കാനും ചര്‍മകാന്തി കൂട്ടാനും എന്തു ത്യാഗവും സഹിക്കാന്‍ നമ്മള്‍ തയാറാണ്. ഇതിനായി മാര്‍ക്കറ്റില്‍ കാണുന്ന സകല ക്രീമുകളും ചിലര്‍ പരീക്ഷിക്കും. അടുക്കളയില്‍ കാണുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മുഖത്തു പുരട്ടി പരീക്ഷണം നടത്തും. 

പ്രകൃതിദത്തമായ എന്തും ചര്‍മത്തിനു നല്ലതാണന്നൊരു ധാരണ പൊതുവേ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പ്രകൃതിദത്തമെന്നു നമ്മള്‍ വിശ്വസിക്കുന്ന ചില വസ്തുകള്‍ ഒരുകാരണവശാലും മുഖത്തു പുരട്ടാന്‍ പാടില്ലെന്ന് അറിയാമോ? 

ആല്‍ക്കഹോള്‍ 

ചിലര്‍ക്കൊരു ധാരണയുണ്ട് ചര്‍മം എണ്ണമയമുള്ളതാണെങ്കില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ സുന്ദരമാകുമെന്ന്. എന്നാല്‍ ഇതില്‍പ്പരമൊരു മണ്ടത്തരമില്ല. ആല്‍ക്കഹോള്‍ ചര്‍മത്തിനു ദോഷമാണെന്നു മാത്രമല്ല ചര്‍മത്തിലെ പോഷകങ്ങള്‍ കവര്‍ന്നെടുക്കുകയും നൈസര്‍ഗിക ഭംഗി നഷ്ടമാക്കുകയും ചെയ്യും. 

മയോണീസ്‌

ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ മയോണീസ് പുരട്ടുന്നവർ ചര്‍മസൗന്ദര്യം മറന്നേക്കൂ. മയോണീസിലെ ഘടകങ്ങള്‍ ചര്‍മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും മുഖത്തു കറുത്ത പാടുകളും മുഖക്കുരുവും ഉണ്ടാക്കുകയും ചെയ്യും.

മുട്ട 

പച്ചമുട്ട മുഖത്തു തേച്ചുപിടിപ്പിച്ചാല്‍ ചര്‍മം തൂങ്ങുന്നതു തടയാന്‍ കഴിയുമെന്നു പറയുന്നത് തെറ്റാണത്രേ. പച്ചമുട്ടയില്‍ സാല്‍മോണല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തു പുരട്ടിയാല്‍ നിങ്ങളറിയാതെ ഇതിന്റെ അംശങ്ങള്‍ വയറ്റില്‍ എത്തുക വഴി  ചിലപ്പോള്‍ ചര്‍മസൗന്ദര്യത്തിനു പകരം കിട്ടുക ഭക്ഷ്യവിഷബാധയായിരിക്കും. 

നാരങ്ങാനീര് 

സിട്രിക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങാനീര് ചര്‍മത്തിനു നല്ലതാണെന്നു കരുതിയാല്‍ തെറ്റി. ചര്‍മത്തിലെ കറുത്ത പാടുകള്‍ നീക്കാന്‍ ഇത് നല്ലതാണ് എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഈ ആസിഡ് അംശം നിങ്ങളുടെ ചര്‍മത്തിന്റെ സുരക്ഷിതകവചത്തെ നശിപ്പിച്ചു ചര്‍മത്തില്‍ പൊള്ളലുണ്ടാക്കുകയാണ് ചെയ്യുക.

ബേക്കിങ് സോഡ 

മൂക്കിന്‍ തുമ്പത്തെ കറുപ്പ്കാരയകറ്റാന്‍ ബേക്കിങ് സോഡ നല്ലതാണെന്നു പറയുന്നവരുണ്ട്. പക്ഷേ ഇത് ചര്‍മത്തിലെ PH കണ്ടന്റ് കുറയ്ക്കുകയും ഹാനികരമാകുകയുമാണ് ചെയ്യുക.

കറുവപ്പട്ട 

ഇതും നിങ്ങളുടെ മുഖത്തിനു ഒട്ടും ചേര്‍ന്നതല്ല. ഇത് അരച്ചു മുഖത്തു പുരട്ടിയാല്‍ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകും. കൂടാതെ  PH കണ്ടന്റ് കുറച്ച് ചര്‍മത്തിന്റെ സ്വാഭാവികതയും ഇല്ലാതാക്കും.

Read More : Beauty Tips