Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈറ്റിങ് ഡിസോർഡര്‍; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

eating-disorder

ഈറ്റിങ് ഡിസോർഡർ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിലെ അപര്യാപ്തതകള്‍ പലപ്പോഴും നമ്മള്‍ നിസ്സാരമായി കരുതുന്ന സംഭവമാണ്. എന്നാല്‍ ഇതിനെ അങ്ങനെ നിസ്സാരമാക്കേണ്ട. യുവജനങ്ങള്‍ക്കിടയിലാണ് ഇത് അധികമായി കാണപ്പെടുന്നത്. ഈ പ്രശ്നം വേണ്ടപോലെ പരിഹരിച്ചില്ലെങ്കില്‍ കടുത്ത ആരോഗ്യമാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഒരാളുടെ ഭക്ഷണക്രമത്തിന്റെ താളംതെറ്റുന്നത് സാധാരണഗതിയില്‍ അവര്‍ കഴിക്കുന്ന ആഹാരശീലത്തിനു മാറ്റം സംഭവിക്കുമ്പോഴാണ്. ചിലര്‍  വണ്ണം കൂടുമെന്ന ഭയത്തില്‍ ആഹാരം ഉപേക്ഷിക്കുകയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറി കണക്കുകൂട്ടുകയും ചെയ്യും. അടിക്കടി ശരീര ഭാരം അളന്നു നോക്കുന്നതും ഇവരുടെ ശീലമാണ്. ഈ അവസ്ഥയെ anorexia nervosa എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്‌. 

യൂറോപ്യന്‍  ഈറ്റിങ് ഡിസോർഡര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം  ഇത്തരം ശീലങ്ങള്‍ ഉള്ളവര്‍ക്ക് അമിതവണ്ണവും ഇടുപ്പില്‍ കൊഴുപ്പടിയാനുള്ള സാധ്യതയും ഏറെയാണ്‌. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു മാനസികമായി പക്വതക്കുറവും സ്വയബഹുമാനവും കുറവായിരിക്കും. 

യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ കാണപ്പെടുന്ന ഈ പ്രശ്നം അവരുടെ ശാരീരിക മാനസികാരോഗ്യത്തെ ചുരുങ്ങിയതോ ദീര്‍ഘകാലത്തെക്കോ ബാധിക്കാനിടയുണ്ടെന്ന് ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി സര്‍വ്കലാശാലാ ഗവേഷകനായ ഉല്ലാ കര്‍ക്കാനെന്‍ പറയുന്നു. 

എത്രയും വേഗം ഇതിനെ തിരിച്ചറിഞ്ഞു ചികിത്സിക്കുക എന്നതു തന്നെയാണ് പ്രതിവിധി എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനായി 4,900 യുവതീയുവാക്കളുടെ ആഹാരശീലത്തെയും, ജീവിതചര്യകളെയും കുറിച്ചു പത്തു വര്‍ഷത്തോളം പഠനം നടത്തിയിരുന്നു. അതേസമയം ഈ ഈറ്റിങ് ഡിസോർഡർ ഏറ്റവുമധികം കാണപ്പെടുന്നത് സ്ത്രീകളില്‍ ആണെന്നതും ശ്രദ്ധേയമാണ്.

Read More : Healthy Food Habits