Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങള്‍ നല്ലൊരു കേള്‍വിക്കാരനാണോ?

relationship

നല്ല കേള്‍വിക്കാരനായിരിക്കുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ, നമ്മള്‍ എന്തെങ്കിലും കാര്യം പറയുന്നതിനിടയില്‍ അവര്‍ കയറി മറ്റെന്തെങ്കിലും പറയും. അല്ലെങ്കില്‍ എല്ലാം കേള്‍ക്കുന്നുണ്ട് എന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും നോക്കിയിരിക്കും. പറയുന്ന ആളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ പ്രവര്‍ത്തി.  നല്ല കേള്‍വിക്കാരനാകുക എന്നത് നിസ്സാരമല്ല.

 എന്നാല്‍ ഒരാള്‍ നമ്മളുമായി ആശയവിനിമയം നടത്തുമ്പോള്‍ പറയുന്ന ആളുടെ മുഖത്തു നോക്കി ചെറുതായി തലയാട്ടുന്നതും ( nodding) പറയുന്ന ആള്‍ക്ക് കേള്‍വിക്കാരന്റെ ഭാഗത്തു നിന്നുള്ള അനുകൂലപ്രതികരണമായി വിലയിരുത്തപ്പെടുമെന്ന് ജപ്പാനിലെ ഹോക്കയ്ഡോ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ഇതിനെ സാധൂകരിക്കാനായി 18 വയസ്സിനു മുകളില്‍ പ്രായമുള്ള  49 ഓളം സ്ത്രീപുരുഷന്മാരില്‍ ഒരു പഠനം സര്‍വകലാശാലയില്‍ നടത്തിയിരുന്നു. പലതരത്തില്‍ നടന്ന ആശയവിനിമയത്തിന്റെ വിഡിയോ ക്ലിപ്പുകള്‍ ഇവരെ കാണിച്ചിരുന്നു. അതില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് പറയുന്ന ആള്‍ക്ക് ശ്രദ്ധ നല്‍കി ചെറുതായി തലയാട്ടുന്ന ആളുകളുടെ ചിത്രങ്ങളായിരുന്നു. വെറുതെ തലകുലുക്കുന്നവരെയും നിശ്ചലമായി ഇരിക്കുന്നവരെയും നല്ല കേള്‍വിക്കാരുടെ കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ട് നല്ലൊരു കേൾവിക്കാരനാകുക. മറ്റുള്ളവര്‍ സംസാരിക്കുന്നത് കൂടു‌ത‌ൽ കേൾക്കുക. മറ്റുള്ളവരുടെ മനസ്സിൽ നല്ലൊരു സ്ഥാനം നേടാൻ ഇത് സഹായിക്കും.

Read More:  ആരോഗ്യവാർത്തകൾ