Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിനുള്ളിലെ മലിനവായുവിനെ പുറത്താക്കാം; കാര്യം നിസ്സാരം 

cleaning

വീട്ടില്‍ നിന്നു പുറത്തുപോയി വന്നാൽ വായൂ മലിനീകരണത്തെപ്പറ്റിയും തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമെല്ലാം നമ്മള്‍ വാതോരാതെ സംസാരിക്കും. എന്നാല്‍ നമ്മുടെ വീട്ടിനുള്ളിലെ മലിനവായുവിനെ കുറിച്ചു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് സത്യം അല്ലേ! 

വീടുകള്‍ക്കുള്ളിലെ മലിനവായുവിന്റെ തോത് പുറത്തുള്ളതിനെക്കാള്‍ അഞ്ചിരട്ടിയാണത്രേ. ഒരു ദിവസത്തിന്റെ പകുതിയോളം സമയം ശ്വസിക്കുന്നത് വീട്ടിനുള്ളിലെ വായുവാണ്. കിടക്കുന്ന മെത്ത മുതല്‍ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളില്‍ വരെ മാരകമായ കെമിക്കലുകളുടെ സാന്നിധ്യമുണ്ട്. ഇവ സാവധാനത്തില്‍ നമ്മെ രോഗിയാക്കുകയാണ്.  ആസ്ത്മ പോലുള്ള രോഗങ്ങളുടെ തുടക്കവും നമ്മുടെ വീടുകളില്‍ നിന്നു തന്നെയാണ്.

 കീടനാശിനികളിലും മറ്റും കാണപ്പെടുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന വിഷവാതകം നമ്മള്‍ ഉപയോഗിക്കുന്ന ഷാംപൂ, ഷേവിങ് ക്രീം, പശ തുടങ്ങിയവയില്‍ ഉണ്ട്. ഇതേ രാസവസ്തു തന്നെയാണ് സിഗരറ്റ്‌ പുകയിലും ഉള്ളത്. വീടുകളില്‍  ഉപയോഗിക്കുന്ന പെയിന്റ്, ഡിറ്റര്‍ജെന്റുകള്‍, ക്ലീനിങ് ലോഷനുകള്‍ എല്ലാം നമ്മളറിയാതെ വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയാണ്. എങ്ങനെ വീട്ടുനുള്ളിലെ വായു ശുദ്ധമായി സൂക്ഷിക്കാമെന്നു നോക്കാം.

വായൂസഞ്ചാരം വര്‍ധിപ്പിക്കാം 

ഉള്ളില്‍ കെട്ടികിടക്കുന്ന മലിനവായൂവിനെ പുറംതള്ളാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന് വീട്ടിനുള്ളില്‍ നല്ല വായൂ സഞ്ചാരം ഉണ്ടാക്കുകയാണ്. ഇതിനായി എക്സ്ഹോസ്റ്റ് ഫാനുകളെ ആശ്രയിക്കാം. അടുക്കളിയിലാണ് ഇവയുടെ ഉപയോഗം ഏറ്റവും ആവശ്യം. ഒരു സാധാരണ ദിവസത്തെ ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം പോലും വീടിനുള്ളിലെ നൈട്രജന്‍ അളവ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ബീവാക്സ് മെഴുകുതിരികള്‍ 

സുഗന്ധമുള്ള മെഴുകുതിരികള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കാന്‍ വരട്ടെ. മനംമയക്കുന്ന ഈ സുഗന്ധത്തിനു പിന്നിലെ അപകടത്തെ പറ്റി ആദ്യമറിയാം. ബെന്‍സീന്‍ പോലുള്ള മാരകമായ വാതകങ്ങളാണ് ഇവ പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഈ സുഗന്ധത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെ കുറിച്ച് അറിഞ്ഞിരിക്കണം. ഇതിനു പകരമായി ബീവാക്സ് മെഴുകുതിരികള്‍ ഉപയോഗിക്കാം. ഇത് വായൂവിലെ വിഷവാതകങ്ങളെ വലിച്ചെടുക്കുക മാത്രമല്ല മറ്റു മെഴുകുതിരികളെപ്പോലെ വേഗത്തില്‍ അലിഞ്ഞുതീരുകയുമില്ല.

സാള്‍ട്ട് ലാംപ് 

വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ വലിച്ചെടുക്കാന്‍ കഴിവുള്ളതാണ് ഈ സാള്‍ട്ട് ലാംപുകള്‍. സാള്‍ട്ട് ക്രിസ്റ്റല്‍ കൊണ്ടുള്ള ഇവ വായുവില്‍ അടങ്ങിയിരിക്കുന്ന അണുക്കളെ പുറംതള്ളുകയും ചെയ്യും. ഉപയോഗിക്കാതെ വച്ചാല്‍ പോലും ഇവ ഫലം നൽകും.

ആക്ടിവേറ്റഡ് ചാര്‍കോള്‍

വായുവിനെ ശുചിയാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണിത്. ഇതിനു പ്രത്യേകിച്ച് യാതൊരു ഗന്ധവും ഉണ്ടാകില്ല. എന്നാല്‍ വായുവിലെ മലിനാംശങ്ങളെ വലിച്ചെടുക്കാന്‍ ഇതിനോളം കഴിവ് മറ്റൊന്നിനുമില്ല. 

വീട്ടിനുള്ളിലെ സസ്യങ്ങള്‍ 

അടുത്തിടെ നാസ നടത്തിയൊരു പഠനത്തില്‍ വീടുകള്‍ക്കുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് അമോണിയ, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ വാതകങ്ങളെ പുറംതള്ളാന്‍ കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. അലര്‍ജി രോഗി ഉണ്ടെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വീട്ടില്‍ സ്ഥാപിക്കുന്നത് നല്ലതാണ്. പീസ്‌ ലില്ലി, ലേഡി പാം, ബാംബൂ പാം, മണി പ്ലാന്റ് തുടങ്ങിയവ  വീട്ടിനുള്ളില്‍ വയ്ക്കാന്‍ കഴിയുന്ന സസ്യങ്ങളാണ്. വീട്ടിനുള്ളില്‍ പോസിറ്റീവ് എനെര്‍ജി നിറയ്ക്കാനും ഇവ സഹായിക്കും. 

സുഗന്ധലേപനങ്ങള്‍ 

ഗ്രാമ്പൂ, ഗ്രേപ്പ് ഫ്രൂട്ട്, യുക്കാലിപ്ടസ്, നാരങ്ങ, കറുകപട്ട, ടീ ട്രീ എന്നിവയുടെ സുഗന്ധലേപനങ്ങള്‍ക്ക് വൈറസ്‌, ബാക്ടീരിയ , ഫംഗസ് എന്നിവയെ തുരത്താന്‍ കഴിവുണ്ട്. തറ തുടയ്ക്കുമ്പോഴോ തുണികള്‍ അലക്കുമ്പോഴോ ഇവ ഒരു തുള്ളി ചേര്‍ക്കുന്നതും നല്ലതാണ്. 

Read More : Health Magazine