ഈ അഞ്ചു കാര്യങ്ങള്‍ മതി പ്രണയത്തില്‍ വീഴാന്‍

couple
SHARE

പ്രണയം എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒരു വികാരമാണ് എന്നു പറയാറുണ്ട്‌. ആര്‍ക്ക് ആരോട് എങ്ങനെ എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. എന്നാല്‍ എന്തു കൊണ്ടാണ് ഒരാള്‍ക്ക് ഒരു പ്രത്യേക വ്യക്തിയോട് മാത്രം പ്രണയം തോന്നുന്നത് ? 

അതിനൊരുത്തരം കണ്ടെത്തുക പ്രയാസകരമാണ്. എങ്കിലും ഒരിക്കലും ഒരാള്‍ മാത്രം വിചാരിച്ചാല്‍ പ്രണയമുണ്ടാകില്ല. രണ്ടുപേര്‍ക്കും ഒന്നിച്ചു തോന്നിയാല്‍ മാത്രമാണ് അവിടെ പ്രണയം ജനിക്കുന്നത്.

 എന്നാല്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നൂറുശതമാനം ഉറപ്പു പറയാന്‍ കഴിയില്ലെങ്കിലും ഈ വിദ്യകള്‍ ഒന്നു പരീക്ഷിച്ചു നോക്കാം.

അങ്ങനെ എളുപ്പത്തില്‍ നേടാനാവില്ല 

അത്രപെട്ടെന്നു നേടാന്‍ കഴിയില്ല എന്നു തോന്നുന്ന എന്തും സ്വന്തമാക്കാന്‍ ആളുകള്‍ക്ക് താല്‍പര്യം വര്‍ധിക്കും. പ്രേമത്തിന്റെ കാര്യത്തിലും ഇത് ഒരുപരിധി വരെ ശരിയാണെന്ന് മനശാസ്ത്രജ്ഞന്‍ പറയുന്നു. മനശാസ്ത്ര വിദഗ്ധനായ റോബര്‍ട്ട്‌ സിയാല്‍ഡിനിയുടെ സ്കാര്‍സിറ്റി പ്രിസിപ്പല്‍ ( scarcity principle) ഇത് ശരിവയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രണയിക്കുന്ന ആളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എതിര്‍ കക്ഷി പരമാവധി ശ്രദ്ധിക്കുന്നതും.

കണ്ണും കണ്ണും നോക്കിയാല്‍ 

കണ്ണുകളില്‍ നോക്കി സംസാരിക്കുന്നതും പ്രണയവും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിക്കേണ്ട കാര്യമില്ല. കണ്ണുകള്‍ മനസ്സിന്റെ വാതിലുകള്‍ ആണെന്നാണ് പറയാറ്. പരസ്പരം പരിചയമില്ലാത്ത ഒരു സ്ത്രീയും പുരുഷനും തമ്മില്‍ രണ്ടു മിനിറ്റ് കണ്ണുകളില്‍ നോക്കി സംസാരിച്ചാല്‍ അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ ഒരു ബോണ്ട്‌ രൂപപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്പോള്‍ പിന്നെ പ്രണയിക്കാന്‍ സാധ്യത ഉള്ളവരുടെ കാര്യം പറയണോ.

ഇഷ്ടങ്ങളും ശീലങ്ങളും അറിഞ്ഞുവയ്ക്കാം

ഇഷ്ടപ്പെടുന്ന ആളിന്റെ ഇഷ്ടങ്ങള്‍, ശീലങ്ങള്‍, താൽപര്യങ്ങള്‍ എല്ലാം അറിഞ്ഞു വയ്ക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. നമ്മളെപ്പോലെ തന്നെ ഇഷ്ടങ്ങള്‍ ഉള്ള ഒരാളോട് പ്രണയം തോന്നുക സ്വാഭാവികം. ഒരേ താൽപര്യങ്ങള്‍ ഉള്ളവര്‍ തമ്മില്‍ ആകര്‍ഷണം തോന്നുമെന്നത് പഠനങ്ങളില്‍ പോലും തെളിഞ്ഞ കാര്യമാണ്.

അഡ്രിനാലിന്‍ ഗ്രന്ഥിയും പ്രണയവും 

അഡ്രിനാലിന്‍ (adrenaline) ഗ്രന്ഥികളുടെ പ്രവര്‍ത്തനവും ശാരീരികആകര്‍ഷണവും തമ്മിലെന്തു ബന്ധം എന്നു ചിന്തിക്കാന്‍ വരട്ടെ. നമുക്ക് ടെന്‍ഷനും പേടിയും ഉണ്ടാകുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് അഡ്രിനാലിന്‍. ഇതു തെളിയിക്കാനായി ഒരു സംഘം ആളുകളെ പഠനത്തിന്റെ ഭാഗമായി ഒരു കുലുങ്ങുന്ന പാലത്തില്‍ നിര്‍ത്തി. പെട്ടെന്നുള്ള ഭയത്തില്‍ അവരില്‍ ഭൂരിഭാഗവും ആ സമയത്ത് തങ്ങളുടെ പങ്കാളികളെ കുറിച്ചോ പ്രണയഭാജനത്തെ കുറിച്ചോ അറിയാതെ ചിന്തിച്ചിരുന്നു എന്നു കണ്ടെത്തി. 

ആ 36 ചോദ്യങ്ങള്‍

എന്താണ് പ്രണയത്തില്‍ വീഴാനുള്ള ആ 36 ചോദ്യങ്ങള്‍ എന്നാണോ ചിന്തിക്കുന്നത്? എങ്കില്‍ കേട്ടോളൂ 2015 ല്‍ പ്രസിദ്ധീകരിച്ച  മാൻഡി ലെന്‍ കാട്രോൺസസ് മോഡേണ്‍ ലവ് എസ്സേയിലാണ് ഇതിനെ കുറിച്ചു പറയുന്നത് (Mandy Len Catron’s’s modern love essay). ഇതില്‍ പ്രശസ്ത മനശ്ശാസ്ത്രവിദഗ്ധനായ ആര്‍തര്‍ ആരോണ്‍  1967ല്‍ നടത്തിയൊരു പഠനത്തിലാണ് ഈ 36 ചോദ്യങ്ങള്‍ വികസിപ്പിച്ചിരുക്കുന്നത്. എന്തെങ്കിലും ആകർഷണമോ സൗഹൃദമോ ഉള്ള രണ്ടു  വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ പുറത്തു കൊണ്ടുവരാന്‍ ഈ ചോദ്യങ്ങള്‍ക്ക് കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നത്. 

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA