മുഖക്കുരു ഉണ്ടോ; എങ്കില്‍ സൂക്ഷിക്കുക

pimple-depression
SHARE

മുഖക്കുരു സൗന്ദര്യം കെടുത്തുക മാത്രമല്ല ഡിപ്രഷനും കാരണമാകും. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ ? എങ്കില്‍ സംഗതി സത്യമാണ്. കാനഡയിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയൊരു പഠനത്തിലാണ് മുഖക്കുരുവും വിഷാദരോഗവും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്.

മുഖക്കുരുവിന്റെ പ്രശ്നം ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ച് ആദ്യ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വിഷാദരോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. മനുഷ്യമനസ്സും ചര്‍മവും തമ്മിലുള്ള ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.

1986 - 2012 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ പഠനം ബ്രിട്ടീഷ്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം 134,427 പുരുഷന്മാരിലും 1,731,608  സ്ത്രീകളിലുമാണ് പതിനഞ്ചു വര്‍ഷത്തോളം പഠനം നടത്തിയത്. 19 വയസ്സിനുള്ളിലാണ് ഇതില്‍ മിക്കവരും പഠനത്തിന്റെ ഭാഗമായത്. ഇതുപ്രകാരം മുഖക്കുരു ബാധിച്ചവരില്‍ ആദ്യ വർഷം തന്നെ വിഷാദം വരാനുള്ള സാധ്യത 63 ശതമാനമാണെന്ന് കണ്ടെത്തി. 

മുഖക്കുരു മൂലം വിഷമം അനുഭവിക്കുന്നവര്‍ക്ക് മൂഡ്‌ മാറ്റങ്ങള്‍ സാധാരണമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ചര്‍മ സൗന്ദര്യം നമ്മുടെ മാനസികനിലയുമായി എത്രത്തോളം ബന്ധമുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് ഇതിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

Read More : Health Magazine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA