ചില കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ വെറുതെ കണ്ണിറുക്കില്ല

priya-warrier-3
SHARE

പ്രിയ വാര്യരുടെ പുരികക്കൊടി ഉയർത്തലും കണ്ണിറുക്കലുമാണ് ഇപ്പോഴത്തെ ട്രെൻഡിങ്. കഥകളും പ്രണയവും പരിഭവവും സങ്കടവും സന്തോഷവും തുടങ്ങി നമ്മുടെ ഓരോ വികാരങ്ങളും കണ്ണുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെയുള്ള കണ്ണുകളെ സംരക്ഷിക്കേണ്ടത് തീർച്ചയായും നമ്മുടെ കടമ കൂടിയാകുന്നു. തുടർച്ചയായുള്ള വായനയും എഴുത്തും, ടിവി കാണൽ, സ്‌മാർട് ഫോൺ, കംപ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗം, വിഡിയോ ഗെയിം കളി തുടങ്ങിയവ കണ്ണുകളെ തളർത്തുന്നുണ്ട്. ഇതു കുട്ടികളിൽ നേത്രരോഗങ്ങളുണ്ടാക്കാം. ഇതൊക്കെ ഒഴിവാക്കി കണ്ണുകളെ ശരിയായ രീതിയിൽ സംരക്ഷിക്കാൻ ചെയ്യേണ്ട ചില വ്യായാമങ്ങൾ അറിയാം

∙ ഓരോ 20 മിനിറ്റു കഴിയുമ്പോഴും കണ്ണുകൾക്ക് അൽപ്പനേരം വിശ്രമം നൽകുക 

∙ തുടർച്ചയായി കംപ്യൂട്ടർ ഉപയോഗിക്കുകയോ വായിക്കുകയോ ചെയ്യുമ്പോൾ 10 മിനിറ്റ് ഇടവേളകളിൽ അൽപ്പനേരം കണ്ണടച്ചിരിക്കുക. 

∙ കണ്ണുകൾ അടച്ചു വച്ചശേഷം കൃഷ്‌ണമണികൾ ഘടികാര, എതിർ ഘടികാര ദിശകളിൽ വട്ടത്തിൽ കറക്കുക. മൂന്നുവട്ടം ആവർത്തിക്കുക 

∙ കണ്ണടച്ചു വച്ച് കൃഷ്‌ണമണികൾ ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും മാറി മാറി ചലിപ്പിക്കുക. ഇതും മൂന്നുവട്ടം ചെയ്യാം. 

∙ പത്തുവരെയെണ്ണുന്ന നേരം ദൂരെയുള്ള ഒരു വസ്‌തുവിൽ ദൃഷ്‌ടിയുറപ്പിക്കുക, പിന്നീട് കംപ്യൂട്ടറിലേക്കോ പേജിലേക്കോ നോട്ടം മാറ്റുക. ഇത് അഞ്ചു തവണ ആവർത്തിക്കുക 

∙ വായനയ്‌ക്കിടയിൽ അല്‌പസമയം എഴുന്നേറ്റ് നടക്കാം. കൈകാലുകൾക്കും കഴുത്തിനും തോളുകൾക്കും വിശ്രമം നൽകാം. 

Read More : Health Magazine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA