ADVERTISEMENT

നാളെ ലോക കാൻസർ ദിനം. അർബുദത്തെ തോൽപിച്ച്, വിരമിച്ചതിനു  ശേഷവും സ്കൂളിൽ പഠിപ്പിക്കാനെത്തുന്ന നിർമല കെ.റാണി എന്ന അധ്യാപികയെപ്പറ്റി...

ശതാബ്ദിയുടെ തലപ്പൊക്കത്തിലാണു കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ. മനസ്സിന്റെ വലുപ്പവും വിദ്യാർഥികളോടുള്ള സ്നേഹവും കൊണ്ട് അതിന്റെ ഉയരം കൂട്ടുകയാണു നിർമല കെ. റാണി എന്ന അധ്യാപിക. 2020 മാർച്ചിൽ വിരമിച്ചതാണു നിർമല. സെന്റ് പീറ്റേഴ്സ് സ്കൂളിൽ മാത്രം 15 വർഷത്തെ അധ്യാപന ജീവിതം. കോവിഡ് കാലം തുടങ്ങിയിരുന്നു. വിദ്യാഭ്യാസം ഓൺലൈനിൽ ആയി. നിർമല ഉൾപ്പെടെ 10 അധ്യാപകരാണു വിരമിച്ചത്. പകരം നിയമനം നടന്നില്ല. ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിക്കാൻ ഒരു അധ്യാപിക മാത്രമുള്ള സ്ഥിതി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.സി. ജോർജിനു നിർമലയുടെ ഫോൺ വിളി എത്തി: ഓൺലൈൻ ക്ലാസെടുക്കാൻ ഞാൻ സഹായിക്കട്ടേ? അങ്ങനെ ജനുവരി ഒന്നിനു സ്കൂൾ ജീവിതത്തിലേക്കു തിരിച്ചെത്തിയതാണു നിർമല. ‘എന്റെ മക്കളേ...’ എന്നു വിളിച്ച് ഉൗർജതന്ത്രം ക്ലാസിൽ ഉൗർജം നിറയ്ക്കുന്നു. 

ഇൗ ഉൗർജത്തിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. 2014ൽ പുസ്തകത്തിലില്ലാത്ത പാഠം പോലെ അപ്രതീക്ഷിത ആക്രമണവുമായി കാൻസർ എത്തി നിർമലയുടെ ജീവിതത്തിൽ. അന്നു കുട്ടികളും അവരുടെ മാതാപിതാക്കളുമെല്ലാം ടീച്ചർക്കൊപ്പം നിന്നു, പ്രാർഥിച്ചു. ആ സ്നേഹവും പ്രാർഥനയുമാണു തന്റെ ജീവിത ഉൗർജമെന്നു നിർമല വിശ്വസിക്കുന്നു. വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെ കാണണമെന്നു നിർമലയ്ക്കു പറഞ്ഞുകൊടുത്തതു സ്വന്തം പിതാവാണ്. അന്നു മുതൽ ക്ലാസിലെ കുട്ടികളെ ‘എന്റെ മക്കളേ...’ എന്നേ വിളിക്കാറുള്ളൂ.  സ്കൂളിന്റെ ശതാബ്ദി സമ്മേളനം എട്ടിനാണ്. ഇൗ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും അന്നു തന്നെ. കഴിഞ്ഞ തവണ യാത്രയയപ്പു ലഭിച്ച നിർമലയെന്ന അധ്യാപിക ഇത്തവണത്തെ യാത്രയയപ്പിനും സാക്ഷിയാകും!

English Summary : Cancer Day, Cancer survivor Niramala K Rani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com