ADVERTISEMENT

ദിവസവും ചോക്‌ലേറ്റ് കഴിച്ചാല്‍ പല്ല് കേടാകും, തടി കൂടും, ഷുഗര്‍ വരും  എന്നൊക്കെയാണ് നമ്മള്‍ സ്ഥിരം കേള്‍ക്കുന്നത്. എന്നാല്‍ ചോക്‌ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് അറിയാമോ? പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്‌ലേറ്റ്. ഇതിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്. 

മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്‌ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക്‌ ചോക്‌ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നുണ്ട് . 

അറിയാം ചോക്‌ലേറ്റിന്റെ ഗുണങ്ങള്‍

പോഷകസമ്പന്നം - നേരത്തെ പറഞ്ഞ പോലെ ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് ചോക്‌ലേറ്റ്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്‌ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക് ചോക്‌ലേറ്റിലുണ്ട്. സിങ്കിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ഡാര്‍ക്ക്‌ ചോക്‌ലേറ്റ്. ഡാര്‍ക്ക് ചോക്‌ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

രക്തസമ്മര്‍ദം കുറയ്ക്കും - രക്തസമ്മര്‍ദം കുറയ്ക്കാന്‍ ചോക്‌ലേറ്റ് നല്ലതാണ്.  കൂടാതെ ഹൃദ്രോഗസാധ്യത, സ്ട്രോക്ക് എന്നിവ തടയാനും ചോക്‌ലേറ്റ് കൊണ്ടു സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ചോക്‌ലേറ്റ് സഹായിക്കും. 

പ്രമേഹം കുറയ്‌ക്കാൻ– പ്രമേഹത്തെ പേടിച്ച് ചോക്‌ലേറ്റിനോടു നോ പറയുകയാണെങ്കിൽ ഇനി അതേപ്പറ്റി ചിന്തിക്കുകയേ വേണ്ട. ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഡാർക്ക് ചോക്‌ലേറ്റിലെ ഫ്ലവനോൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്‌ക്കാൻ– തടി കൂടും എന്ന ഭയംകൊണ്ട് ചോക്‌ലേറ്റ് ഉപേക്ഷിക്കുകയാണെങ്കിൽ ഇനി പേടിക്കേണ്ട. ഡാർക്ക് ചോക്‌ലേറ്റുകൾ കഴിച്ചാൽ ശരീരഭാരം ഒരു പരിധി വരെ കുറയ്‍‌ക്കാനാകും. ഇതെങ്ങനെയെന്നല്ല? ഡാർക്ക് ചോക്‌ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീര ഭാരം കുറയാൻ ഇടയാക്കും. കൂടാതെ ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡും പോഷകങ്ങളും ഇതിനു സഹായിക്കുന്നതാണ്.

English Summary : Health benefits of chocolate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com