ADVERTISEMENT

ആരാധകര്‍ നെഞ്ചോടു ചേര്‍ത്ത “Let me sing a kutty story” എന്ന “മാസ്റ്റര്‍” സിനിമയിലെ പാട്ടിലെ വരികള്‍  ഏവരും കേട്ടുകാണുമല്ലോ? മനസ്സില്‍ ശുഭാപ്തിവിശ്വാസം നിറയ്ക്കുന്ന ഈ ഗാനം കോവി‍ഡിന്റെ രണ്ടാം തരംഗത്തില്‍ നമുക്ക് നല്‍കുന്ന ശുഭപ്രതീക്ഷകള്‍ ചെറുതല്ല. വിജയ്‌ സിനിമയിലെ പാട്ടുകളിലെ എനര്‍ജി വേറെ ലെവലാണോ? നമുക്ക് ഈ പാട്ടിലെ വരികളിലൂടെ ഒന്ന് സഞ്ചരിച്ചാലോ?

Just Listen Bro

അതെ, ഈ കോവിഡ് കാലത്ത് നമുക്ക് നല്ല കേള്‍വിക്കാരാകാം. നമ്മുടെ ഉറ്റ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വീട്ടിലെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നമ്മോടു പല വിഷമതകളും പങ്കുവയ്ക്കാന്‍ ഉണ്ടായേക്കാം. പലരെയും വിഷാദത്തിലേക്കു നയിക്കുന്നത് നല്ല കേള്‍വിക്കാരുടെ അഭാവമാകാം. അതുകൊണ്ട് ഇന്ന് മുതല്‍ Just Listen Bro.

While speeding up, you must pay attention

ഈ തിരക്കേറിയ ജീവിതത്തില്‍ നമുക്ക് നമ്മെയും കൂടെയുള്ളവരെയും ശ്രദ്ധിക്കാം. തിരക്കേറിയ ജീവിതത്തില്‍ ശ്രദ്ധയും ജാഗ്രതയും ഏറെ അനിവാര്യമാണ്.

On going slow, remaining steady is a must

ഈ മഹാമാരിക്കാലത്ത് ലോക്ഡൗണില്‍ ജീവിതം സാവധാനം ഇഴഞ്ഞു നീങ്ങിയാലും എല്ലാ കാര്യത്തിലും സ്ഥിരത നിലനിര്‍ത്താം. ദിനചര്യകളില്‍ കൃത്യനിഷ്ഠ കൊണ്ടുവരാം. വ്യായാമം മാനസിക, ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അതിനാല്‍ വ്യായാമം തുടരാം. ചിട്ടയോടെ പഠിക്കുന്നതിനായി  കുട്ടികള്‍ക്കായി ടൈം ടേബിള്‍ നിര്‍മിക്കാം.  

Anger will always give misery baby

അർഥവത്തായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഒരുപാട് സമയം ചെലവഴിക്കുമ്പോള്‍ അകാരണമായ ദേഷ്യം ഉണ്ടായേക്കാം. അതിനാല്‍ ഓരോ മിനിറ്റും കാര്യക്ഷമമായി വിനിയോഗിക്കാം. ദേഷ്യം നമ്മുടെ മനസികാരോഗ്യത്തെ ബാധിക്കുകയും സന്തോഷം നശിപ്പിക്കുകയും ചെയ്തേക്കാം.

"It will be powerful if you stand together as friends, buddy!"

ഈ മഹാമാരിക്കാലത്തും വീട്ടിലിരിക്കുമ്പോഴും സുഹൃദ്ബന്ധങ്ങള്‍ തുടരാം. സുഹൃത്തുക്കളുമായി  സന്തോഷം പങ്കിടാം. അതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാം. 

“Haters will continue to hate but ignore it calmly.”

ആത്മാഭിമാനത്തെ (Self-esteem) ഹനിക്കുന്നവരില്‍നിന്നു മാറി നടക്കാം. എപ്പോഴും ശാന്തരായിരിക്കാം.

Keep negativity at a distance baby

ഇതൊക്കെയെന്ത്? എല്ലാ മോശം അവസ്ഥകളും കടന്നു പോവുക തന്നെ ചെയ്യും. നമുക്ക് നല്ല ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകാം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവ് നമ്മളില്‍ തന്നെയുണ്ട്. ആ കഴിവിനെ സ്വയം  കണ്ടെത്താന്‍ ശ്രമിക്കാം. അശുഭ ചിന്തകളെ ദൂരെയെറിയാം.

“Focus on what you dream & don’t worry, buddy”

നമ്മുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഓരോ നിമിഷവും നല്ല സ്വപ്നങ്ങള്‍ കാണാം. ലക്ഷ്യ ബോധത്തോടെ മുന്നേറാം. ആകുലതകളോട് വിടപറയാം.

Positivity will lift you up, baby

ശുഭ ചിന്തകള്‍ തീര്‍ച്ചയായും നമ്മെ മുന്നോട്ട് നയിക്കും. നമ്മുടെ ശുഭചിന്ത എന്‍ഡോര്‍ഫിന്‍ (Endorphin) പോലുള്ള  രാസവസ്തുക്കള്‍ 

ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനു കാരണമാകുന്നു. സമ്മർദ്ദവും വേദനയും ഒഴിവാക്കാൻ ശരീരം ഉൽ‌പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് എൻ‌ഡോർഫിനുകൾ (Endorphin). അതുകൊണ്ട്  ശുഭചിന്ത ഏതു മോശം അവസ്ഥയിലും തുടര്‍ന്നുകൊണ്ടിരിക്കാം.

Always be happy

എപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോകാം. നമ്മള്‍ സന്തോഷത്തോടിരിക്കുമ്പോള്‍ തന്നെ നമ്മുടെ കൂടെയുള്ളവരെയും ഹാപ്പിയാക്കാം.

“Different forms of problem will come and go. Take a chill buddy!”

നിത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. അവയെ ആത്മവിശ്വാസത്തോടെ നേരിടാം. പ്രശ്നങ്ങളെ വെല്ലുവിളിയായി ഏറ്റെടുക്കാം.

No Tension Baby

അനാവശ്യമായ പിരിമുറുക്കങ്ങള്‍ നമ്മുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് മാനസിക ഉല്ലാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. 

Both hardwork & smart work is required

പ്രതിസന്ധികളെ നേരിടാന്‍ കഠിനപ്രയത്നം അനിവാര്യമാണ്. പ്രയത്നിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും നമ്മള്‍ പരാജയപ്പെടുന്നില്ല. 

You are the self-motivation

നമ്മുടെ കഴിവുകളിൽ വിശ്വസിച്ച് നല്ല ലക്ഷ്യത്തിനായി പ്രയത്നം തുടരാം. 

Dedication

കാര്യങ്ങള്‍ സമര്‍പ്പണ മനോഭാവത്തോടെ ചെയ്യാം. ആത്മാർഥത നിലനിര്‍ത്താം.

Try to do self-evaluation

ഓരോ നിമിഷവും എത്ര കാര്യക്ഷമമായി വിനിയോഗിച്ചു എന്ന് വിലയിരുത്താം. ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാം. 

Don't be the person spreading hatred dude

എല്ലാവരോടും നല്ല പെരുമാറ്റം കാഴ്ചവയ്ക്കാം. നല്ല വ്യക്തിത്വത്തിന് ഉടമയാകാം. 

Always be polite & just don't be nasty

നല്ല രീതിയിലുള്ള ആശയവിനിമയം കാഴ്ചവയ്ക്കാം. 

You will be the reason to make someone happy

മറ്റുള്ളവരുടെ സന്തോഷത്തിനും നമുക്ക് കാരണക്കാരാകാന്‍ ശ്രമിക്കാം. നമുക്ക് കഴിയുന്ന സഹായങ്ങള്‍ ചെറുതാണെങ്കില്‍പോലും മറ്റുള്ളവര്‍ക്കായി ചെയ്യാം. മറ്റുള്ളവരുടെ ഒരു ചെറു പുഞ്ചിരിപോലും നമ്മുടെ സന്തോഷവും തീര്‍ച്ചയായും കൂട്ടും.

അതെ, ഓരോ നിമിഷവും ആസ്വദിച്ചു മുന്നേറാം. ഏതൊരു മഹാമാരി കാലത്തും ശുഭ ചിന്തകള്‍ നമ്മെ മുന്നോട്ട് നയിക്കുകതന്നെ ചെയ്യുമെന്നു നിസ്സംശയം പറയാം. 

തയാറാക്കിയത്: ഡോ.ഗിതിന്‍. വി.ജി, വകുപ്പ് മേധാവി, മനഃശാസ്ത്ര വിഭാഗം, അല്‍ഫോന്‍സ കോളജ്, തിരുവമ്പാടി, കോഴിക്കോട്

English Summary : Happiness tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com