Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണശേഷം ഇവ ഒഴിവാക്കാം

food-eating

സദ്യയോ മറ്റോ കഴിച്ച ശേഷം ഉറക്കവും മടിയും ക്ഷീണവുമൊക്കെ നമുക്ക് തോന്നുന്നത് സ്വാഭാവികം. എന്നാൽ അമിതഭക്ഷണത്തിനു ശേഷം അരുതാത്ത കാര്യങ്ങളാണ് അധികവും നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് . ചായ കുടിക്കുക, ഉറങ്ങുക... തുടങ്ങി ക്ഷീണമകറ്റാൻ നാം ചെയ്യുന്ന കാര്യങ്ങൾ വാസ്തവത്തിൽ ശരീരത്തിന് ഹാനികരമാണ്.

അമിത ഭക്ഷണത്തിനു ശേഷം അരുതാത്തവ

ഉറങ്ങല്ലേ...

അമിത ഭക്ഷണ ശേഷം ഉറങ്ങാൻ പാടില്ല. പ്രത്യേകിച്ച് ഭക്ഷണ ശേഷം ഉടൻ ഉറങ്ങാൻ കിടക്കുന്നത്. കഴിച്ച ഭക്ഷണം ദഹിക്കാതിരിക്കാൻ ഇതിടയാക്കും.

പുകവലി വേണ്ട

ഭക്ഷണം നന്നായി കഴിച്ച ശേഷം പുകവലിക്കരുത്. അമിതഭക്ഷണം കഴിഞ്ഞ് പുകവലിക്കുന്നത് പത്ത് തവണ പുകവലിക്കുന്നതിന് തുല്യമാണ്. പുകവലി ശരീരത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്നുള്ളത് പറയേണ്ടതില്ലല്ലോ.

കുളിക്കല്ലേ....

ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നു പറയുന്നതു കേട്ടിട്ടില്ലേ, ദഹനപ്രക്രിയയെ മന്ദീഭവിക്കാൻ കുളി കാരണമാകും. കൂടാതെ ഉദര സംബന്ധമായ മറ്റ് അനുബന്ധ രോഗങ്ങൾക്കും ഇത് കാരണമാകും.

ഫ്രൂട്ട്സ് വേണ്ട

കഴിച്ച ആഹാരം പെട്ടെന്നു ദഹിക്കാൻ ഫ്രൂട്ട്സ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പൊതുവേ പറയാറ്. എന്നാൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ ഭക്ഷണത്തിന് രണ്ടു മണിക്കൂർ ശേഷമോ കഴിച്ചാൽ മാത്രമേ ദഹനം സുഗമമായി നടക്കൂ.

ചായ കുടിക്കല്ലേ

നന്നായി ഭക്ഷണം കഴിച്ച ശേഷം ഉടൻ ചായ കുടിക്കുന്നത് ദഹനത്തെ ബാധിക്കും. മാത്രമല്ല ശരീരത്തിലെ ഇരുമ്പ് ആഗീരണ പ്രവർത്തനത്തെ ഇത് തടസപെടുത്തുകയും ചെയ്യും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.