Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുക്കാൻ തേച്ച് പാണ്ടാക്കല്ലേ...

Cleansing

ടാനിങ് നടത്തി സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നവർക്ക്, അത്ര നല്ല വാർത്തയല്ല യുഎസിലെ മാസച്യുസിറ്റ്സ് ‌ജനറൽ ആശുപത്രിക്ക് നൽകാനുള്ളത്. ബീച്ചിൽ കഠിനമായ ചൂടിൽ സൂര്യസ്നാനം നടത്തും ഗുണത്തേക്കാളേറെ ദോഷമുണ്ടെന്നും അവരുടെ പഠനം പറയുന്നു. ഈ രണ്ടു കാര്യങ്ങളും പ്രായമാകുന്നതിനു വേഗം കൂട്ടുമെന്നാണു മുന്നറിയിപ്പ്. പ്രായത്തെ പിടിച്ചുകെട്ടാനുള്ള പരക്കംപാച്ചിലിൽ ലോകം മുഴുവൻ ഓടുമ്പോഴാണ് ഈ വെളിപ്പെടുത്തൽ. വെളുക്കാൻ തേച്ചത് പാണ്ടാകുമോ എന്നു പേടിക്കേണ്ട അവസ്ഥ.

ചർമത്തെ പലതരത്തിൽ ഉപദ്രവിക്കാൻ പരിസ്ഥിതിഘടകങ്ങൾക്കു കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. അൾട്രാവയലറ്റ് രശ്മികൾ സൂര്യാതപത്തിനുകാരണമാകും. തൊലിപ്പുറത്ത് പാടുകളുണ്ടാക്കും. ഇൻഫ്രാറെഡ് വികിരണങ്ങൾ ചർമത്തിനകത്തേക്കു തുളഞ്ഞിറങ്ങും. ഇത് ഉള്ള കൊളാജനെ നശിപ്പിക്കും. കൊളാജന്റെ ഉൽപാദനം തടയുകയും ചെയ്യും. തൊലിപ്പുറത്ത് മടക്കുകളും ചുളിവുകളും ധാരാളമായി ഉണ്ടാകുമെന്നതാണ് ഇതിന്റെ ഫലം.

‘ടാനിങ്ങും അൾട്രവയലറ്റ് റേഡിയേഷനും ചർമത്തിൽ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതു കൂടാതെ, പ്രായമാകുന്നതിന്റെ വേഗം വര്‍ധിപ്പിക്കുകയും ചെയ്യും.’ മാസച്യുസിറ്റ്സ് ‌ജനറൽ ആശുപത്രിയിലെ ഗവേഷകനായ ഏരിയന്‍ ശാദി കൗറോഷ് പറയുന്നു. ‘ഇതു കൂടാതെ മറ്റു തരം റേഡിയേഷനുകള്‍ക്കും താപ വികിരണങ്ങള്‍ക്കും ചര്‍മത്തെ നശിപ്പിക്കാൻ സാധിക്കും. അന്തരീക്ഷ മലിനീകരണം ഒരുദാഹരണമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് ആരോഗ്യം സംരക്ഷിക്കാൻ മാത്രമല്ല, കാഴ്ചയിലെ ഭംഗി കൂട്ടുന്നതിനും ഉപകാരപ്പെടും.’ ഏരിയൻ ശാദി കൗറോഷ് കൂട്ടിച്ചേർത്തു.

നിരന്തരമായി അൾട്രവയലറ്റ് റേഡിയേഷൻ ഏൽക്കുന്നവർക്ക് ഉണ്ടാകുന്ന ഒട്ടേറെയുണ്ട്. ഇവരുടെ ഞരമ്പുകൾ തടിച്ചുപൊങ്ങും. തൊലിപ്പുറം ചുവന്നു തടിക്കും. വിദഗ്ധർ ശുപാർശ ചെയ്യുന്ന സൺസ്ക്രീമുകൾ ഉപയോഗിച്ചാൽ ഇതിൽ നിന്ന് ഒരു പരിധിവരെ രക്ഷ നേടാം.