Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈയുറകൾ ധരിക്കുമ്പോൾ

gloves

പല അവസരങ്ങളിലായി നാം ഉപയോഗിക്കുന്ന വസ്തുവാണ് കൈയുറകൾ അഥവാ ഗ്ലൗസുകൾ. വാഹനമോടിക്കുമ്പോൾ,, ജോലിസ്ഥലങ്ങളിൽ തണുപ്പ് കാലങ്ങളിൽ, ആശുപത്രികളിൽ എന്തിനേറേ അടുക്കളയിൽവരെ കൈയുറകൾക്ക് സ്ഥാനമുണ്ട്.

അടുക്കള , ജോലി സ്ഥലം എന്നിവിടങ്ങളിൽ നാം നിത്യം ഉപയോഗിക്കുന്ന കൈയുറകളെ യൂട്ടിലിറ്റി ഗ്ലൗസ് എന്നാണ് പറയുന്നത്. കട്ടിയേറിയ റബ്ബർ കൊണ്ട് നിർമിച്ചതാണവ. ഫാക്ടറികളിലും മറ്റും ഉപയോഗിക്കുന്ന ഗ്ലൗസുകൾ പങ്ങ്ച്ചർ പ്രൂഫ് കൈയുറളായിരിക്കും. അതായത് കൂർത്ത അഗ്രമുള്ള വസ്തുക്കൾ കൊണ്ടാലും കേടുവരാത്ത തരത്തിലുള്ളവയാണത്.. ഇവ വീണ്ടും ഉപയോഗിക്കാവുന്നവയാണ്.. മൈക്രോവേവ് അവ്നിൽ നിന്ന് ഭക്ഷണം പുറത്തെടുക്കാൻ ഉപയോഗിക്കുന്ന കൈയുറകളെ മിറ്റെൻസ് എന്നാണ് പറയുന്നത്. കൈപ്പത്തി മുഴുവനായി മൂടൂന്ന തരത്തിലുള്ള കട്ടിയുള്ള ഉറകളാണവ. ഒാരോ വിരലുകളായി ഇടാൻ കഴിയാത്തവ. ഇവയ്ക്ക് ചൂടു താങ്ങാനുള്ള ശേഷിയുണ്ട്. ആശുപത്രികളിൽ ഡോക്ടർമാരും മറ്റും ഉപയോഗിക്കുന്ന ഗ്ലൗസ് ലാറ്റെക്സ്, നൈട്രൈൽ റബ്ബർ, വിനൈൽ എന്നിവ കൊണ്ട് നിർമിച്ചവയാണ്. ഇത് ഉപയോഗശേഷം കളയാവുന്ന തരത്തിലുള്ളതാണ്.

വാഹനമോടിക്കുമ്പോൾ

വാഹനമോടിക്കുന്നവർക്ക് സ്റ്റിയറിങ് വീലിൽ കൈകൾ പിടിക്കുമ്പോൾ ഗ്രിപ്പ് അഥവാ മുറുക്കം ലഭിക്കാനും അതുവഴി സ്റ്റിയറിങ്ങിലൂടെ വണ്ടിയുടെ നിയന്ത്രണം കൂടൂതലായി കിട്ടാനുമാണ് കൈയുറകൾ ധരിക്കുന്നത്. മൃദുവായ തുകൽകൊണ്ട് നിർമിച്ച കൈയുറകളാണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഒാരോ വിരലുകൾക്കും വെവ്വേറെ ഉറ ഉള്ളതോ അല്ലെങ്കിൽ വെവ്വേറെ ദ്വാരം ഉള്ളതോ ആയ കൈയുറകളുണ്ട്.. തണുപ്പുള്ള കാലാവസ്ഥകളിൽ വണ്ടിയോടിക്കുമ്പോഴും അല്ലാത്തപ്പോഴും കൈകളിൽ ചൂട് നിലനിർത്താൻ ഉള്ളിൽ ലൈനിങ് ഉള്ള കൈയുറകളാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ നേരം വണ്ടിയോടിക്കേണ്ടി വരുന്നവർക്ക് കൈയിലെ തൊലിയുടെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും തഴമ്പ് വരാതിരിക്കാനും കൈയുറകൾ സഹായിക്കും.

ഇരുചക്രവാഹനങ്ങളോടിക്കുന്നവർ ധരിക്കുന്നത് തുണി, റബ്ബർ, പ്ലാസ്റ്റിക്, ഫോം എന്നിവ കൊണ്ടുള്ളവയാണ്. യൂവി രശ്മികളിൽ നിന്നു കൈകളുടെ ചർമത്തെ രക്ഷിക്കാൻ നീളംകൂടിയ, കൈമുട്ടുകൾക്കും മീതെ വലിച്ചിടാവുന്ന രീതിയിലുള്ളതാണ് സ്ത്രീകൾ കൂടുതലും ധരിച്ചുകാണുന്നത്. ഇവ പരുത്തിത്തുണി, ബനിയൻ തുണി എന്നിവ കൊണ്ടുള്ളതാണ്.

ഏതുതരം കൈയുറകളാണെങ്കിലും കൂടൂതൽ നേരം ധരിക്കേണ്ടതാണെങ്കിൽ അവ നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളോട് അലർജി ഇല്ല എന്നുറപ്പുവരുത്തണം.. കൂടാതെ ഗുണമേന്മയുള്ള തുകലും തുണിയും മറ്റു വസ്തുക്കളും കൊണ്ട് നിർമിക്കുന്നതു തിരഞ്ഞെടുക്കണം. ഗ്ലൗസുകൾ വെള്ളത്തിൽ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കാം.. കൈ വിയർത്തിരിക്കുമ്പോഴോ നനഞ്ഞിരിക്കുമ്പോഴോ ഗ്ലൗസ് ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും. ഏതു ഗ്ലൗസ് ആയാലും കേടുവന്നാൽ പിന്നെ ഉപയോഗിക്കരുത്. കൂടാതെ ഒരാൾ ഉപയോഗിക്കുന്നത് മറ്റൊരാൾ ധരിക്കുകയുമരുത്. .

ഡോ. ബി. സുമാദേവി

ഇ. എസ്. ഐ ഹോസ്പിറ്റൽ

ഉദ്യോഗമണ്ഡൽ എറണാകുളം

Your Rating: