Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോപ്പിങ് ഒരു രോഗമാണോ ഡോക്ടർ

shopping-maniac

ഷോപ്പിങ് ഒരു രോഗമാണോ ഡോക്ടർ? ചോദ്യം കേട്ട് അത്ര ചിരിക്കേണ്ട. ആധുനിക മന:ശ്ശാസ്ത്രജ്ഞർ പറയുന്നത് അവരെത്തേടി വരുന്ന ചിലർക്ക് ഷോപ്പിങ് ഒരു രോഗമായി ബാധിച്ചിരിക്കുകയാണെന്ന്. എന്താ, നിങ്ങൾക്കുമുണ്ടോ ഈ രോഗം. അതറിയാൻ യൂണിവേഴ്സിറ്റി ഓഫ് ബെർഗൻ ഒരു ഷോപ്പിങ് അഡിക്ഷൻ സ്കെയിൽ തയാറാക്കിയിട്ടുണ്ട്.

താഴെ പറയുന്ന ചോദ്യങ്ങൾക്ക് സ്വയം ഉത്തരം പറഞ്ഞുനോക്കൂ, അപ്പോഴറിയാം നിങ്ങൾക്ക് ഷോപ്പിങ് രോഗം ഉണ്ടോ എന്ന്.

1.ഏതുനേരവും നിങ്ങൾ ഷോപ്പിങ്ങിനെക്കുറിച്ചാണോ ആലോചിക്കുന്നത്?

  1. ഷോപ്പിങ് നിങ്ങളെ വല്ലാതെ സന്തോഷിപ്പിക്കാറുണ്ടോ? ഒരു പോസിറ്റീവ് എനർജി തരുംപോല, ആത്മവിശ്വാസം കൂട്ടുന്നതുപോലെ?

  2. നിങ്ങളുടെ ദൈനംദിനകാര്യങ്ങൾ (ജോലി, പഠനം) മറന്ന് ഷോപ്പിങ് നടത്തി സമയം പാഴാക്കാറുണ്ടോ?

  3. എത്ര ഷോപ്പിങ് നടത്തിയാലും ഒരു അസംതൃപ്തി തോന്നാറുണ്ടോ? ഉദ്ദേശിച്ച സാധനം കിട്ടിയില്ല എന്ന തോന്നലുണ്ടാവാറുണ്ടോ?

  4. ആരെങ്കിലും നിങ്ങളെ ഷോപ്പിങ് നടത്തരുതെന്നു പറഞ്ഞു വിലക്കിയാൽ അസാധാരണമായ വിധം ദേഷ്യവും നിരാശയും തോന്നാറുണ്ടോ?

  5. എന്തുവാങ്ങണം, എങ്ങനെ വാങ്ങണം, എവിടെനിന്നു വാങ്ങണം എന്നിങ്ങനെ വല്ലാത്ത കൺഫ്യൂഷൻ ഉണ്ടാവാറുണ്ടോ?‌

  6. നിങ്ങളുടെ സാമ്പത്തികാവസ്ഥ, ആരോഗ്യം എന്നിവ പരിഗണിക്കാതെ ഷോപ്പിങ് ഒരു അത്യാവശ്യപരിപാടിയായി തോന്നാറുണ്ടോ?

ഈ ചോദ്യങ്ങൾക്കു ഭൂരിപക്ഷവും അതെ എന്നാണ് നിങ്ങളുടെ മറുപടിയെങ്കിൽ സൂക്ഷിച്ചോ നിങ്ങൾക്കുമുണ്ട് ഷോപ്പിങ് മാനിയ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.