Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലുണ്ടാക്കാം ഡയപ്പര്‍

diapper

പരസ്യത്തില്‍ കണ്ട അതേ ഡയപ്പര്‍ വാങ്ങുന്നതൊക്കെ ശരിതന്നെ. എന്നാല്‍ കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വേണം.

∙ ഡയപ്പര്‍ ഇടുവിക്കേണ്ട ഭാഗം നനഞ്ഞ തുണി കൊണ്ടു മുന്നില്‍ നിന്നു പിന്നിലേയ്ക്കു തുടച്ചു വൃത്തിയാക്കുക. തുട മടക്കുകളും തുടയ്ക്കണം. തുടര്‍ന്നു ഉണങ്ങിയ കോട്ടണ്‍ തുണി വച്ച് ഒന്നു കൂടി തുടയ്ക്കുക.

∙ ഡയപ്പറിന്റെ പശയുള്ള പിന്‍ഭാഗം പൊക്കിളിന്റെ ലെവലില്‍ ആയിരിക്കണം.

∙ കുഞ്ഞിന്റെ കാലിലും അരക്കെട്ടിലും എന്തെങ്കിലും പാടുകള്‍ കണ്ടാല്‍ ഡയപ്പറിനു മുറുക്കമാണെന്നു കരുതാം. അടുത്ത പ്രാവശ്യം അല്‍പം കൂടി വലുതു വാങ്ങാം.

∙ ചില ഡയപ്പറുകള്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ കെട്ടുന്ന ഭാഗത്തു ചുവന്ന പാടുകള്‍ കണ്ടാല്‍ ആ ബ്രാന്‍ഡ് പിന്നീട് ഉപയോഗിക്കരുത്.

∙ ഇടയ്ക്കു ഡയപ്പര്‍ മാറ്റണം. പ്രത്യേകിച്ചും കുഞ്ഞു മലമൂത്ര വിസര്‍ജനം ചെയ്ത ശേഷം.

∙ ചുവന്ന തടിപ്പുകള്‍ വന്നാല്‍ സിങ്ക് ഓക്സൈഡ് അടങ്ങിയ ഡയപ്പര്‍ ഓയിന്‍മെന്റ് പുരട്ടാം. ദിവസം മുഴുവന്‍ ഡയപ്പര്‍ ധരിപ്പിക്കാതെ കുറച്ചു നേരമെങ്കിലും സ്വതന്ത്രമായി വിടണം.

∙ കോട്ടണ്‍ തുണി അല്‍പം കട്ടിയില്‍ ത്രികോണാകൃതിയില്‍ മടക്കിയെടുക്കുക. നീളം കൂടിയ വശം പിന്‍ഭാഗത്തേയ്ക്കെടുക്കുക. പൊക്കിളിന്റെ ലെവലിലായി മൂന്നു ഭാഗവും ഒരുമിച്ചു ചേര്‍ത്തു വലിപ്പമുള്ള സേഫ്റ്റി പിന്‍ കൊണ്ടു ബന്ധിക്കുക. വീട്ടില്‍തന്നെയുണ്ടാക്കാവുന്ന ഡയപ്പര്‍ റെഡി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.