Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫീസ് ജോലി ഇനി ഭാരമാകില്ല

job-stress Image Courtesy : The Week Magazine

ജോലിത്തിരക്ക് മൂലം മനസ്സന്തോഷം നഷ്ടപ്പെടുന്നു എന്നാണ് മിക്കവരുടെയും പരാതി. എന്നാൽ കോപ്പൻഹേഗനിലെ നാഷണൽ റിസേർച്ച് സെന്റർ ഫോർ വർക്കിങ് എൻവയൺമെന്റ് അവകാശപ്പെടുന്നത് ജോലിത്തിരക്കുള്ളവർക്കാണ് മനസ്സന്തോഷം കൂടുതൽ എന്നാണ്. എങ്ങനെ ജോലി ചെയ്യുന്നു എന്നതാണത്രേ പ്രധാനം. തൊഴിലിനോട് വൈകാരികമായ അടുപ്പം സൃഷ്ടിക്കാൻ കഴിയുന്നവർക്ക് ഓഫീസിലും വീട്ടിലും ഒരു പോലെ റിലാക്സ്ഡ് ആയിരിക്കാൻ കഴിയും.

തൊഴിലിനെ മാനസികമായി വെറുത്തുകൊണ്ട് ഓഫീസിൽ സമയം ചെലവഴിക്കുന്നവർക്ക് ജോലി എന്നത് എക്കാലവും മാനസിക സമ്മർദം ഉണ്ടാക്കുന്ന ഒന്നായിരിക്കും. തൊഴിൽ സ്ഥാപനത്തെ സ്വന്തം വീടുപോലെ അടുപ്പമുള്ള ഇടമായി മനസ്സിൽ കാണുകയാണ് ആദ്യം വേണ്ടത്. കൂടെ ജോലി ചെയ്യുന്നവരെ സ്വന്തം വീട്ടുകാരായും. ചെറിയ അഭിപ്രായ വ്യത്യാസങ്ങളോ ശകാരങ്ങളോ കുറ്റപ്പെടുത്തലോ മറ്റോ ഉണ്ടായാൽ പോലും ഈഗോ മാറ്റിവച്ച് വേണം പ്രതികരിക്കാൻ.

അയ്യായിരത്തോളം ജോലിക്കാരുടെ മാനസികാവസ്ഥയെ പഠിച്ചുകൊണ്ടായിരുന്നു കോപ്പൻഹേഗനിലെ റിസേർച്ച് സെന്റർ നിഗമനത്തിലെത്തിയത്. സ്ഥാപനത്തോടും തൊഴിലിനോടും വൈകാരികമായ അടുപ്പം പുലർത്തിയവർക്ക് മാനസികസമ്മർദവും അതുമൂലമുള്ള രോഗങ്ങളും കുറവായിരുന്നുവത്രേ. ഇവർക്ക് കൂടുതൽ ദിവസം ഓഫീസിൽ ഹാജരാകാനും സാധിച്ചു. ഇനിയെങ്കിലും സ്വന്തം ജോലിയിൽ പഴി പറയാതെ അത് ആസ്വദിച്ചു ചെയ്യാൻ ശീലിക്കാം.