Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽക്കാരുമായി അടുക്കുമ്പോൾ ശ്രദ്ധിക്കുക!

family-relation

സമൂഹത്തിൽ ജീവിക്കുമ്പോൾ അയൽക്കാര‍ുമായുള്ള സൗഹൃദവും സഹകരണവും ആവശ്യമാണ്. എന്നാൽ അവ അതിരുകടന്നാലോ മേൽനാട്ടമില്ലാതെ പോയാലോ അതു പ്രശ്നമായേക്കാം. അത്തരത്തിലുള്ള ഒരു കേസിനെ കുറച്ച് പറയട്ടെ. മലബാറിൽ സ്ഥിരതാമസമാക്കിയ ഉദ്യോഗസ്ഥരായ ദമ്പതികളാണ് സുധാകരനും ഉഷയും. രണ്ടു മക്കൾ, സൂരജും സൂര്യയും, താമസം നഗരത്തിലെ ഹൗസിങ് കോളനിയിൽ. കോളനിയിലെ എല്ലാ വീട്ടുകാർ തമ്മിലും പരസ്പര സഹകരണവും സ്നേഹവും ഉണ്ട്. ആഘോങ്ങളെല്ലാം കോളനിയിലെ വീട്ടികാരെല്ലാം ചേർന്ന് ഉത്സവമാക്കിയിരുന്നു. സുധാകരന്റെ കുടുംബത്തിനു കോളനിയിലെ മറ്റ് വീട്ടുകാരെക്കാൾ എതിർവശത്തെ വീട്ടിലുള്ള കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്നു. ബിസിനസ്സുകാരനായ രവിന്ദ്രനും വീട്ടമ്മയായ സിനിയും മക്കളായ രതീഷും രജിതയും അടങ്ങുന്നതാണ് അവിടുത്തെ കുടുംബം. ഇതിനിടെ സുധാകരന്റെ അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ ഒറ്റയ്ക്കായ അച്ഛനെ നഗരത്തിലേക്ക് കൊണ്ടു വന്നു. സുധാകരനും ഉഷയും ജോലിക്കും കുട്ടികൾ പഠിക്കാനുമായി പോയിക്കഴിഞ്ഞാൽ അച്ഛന് ആശ്വാസം അയൽവീടായിരുന്നു. അങ്ങനെ അച്ഛൻ വന്നതോടെ ഇരുവീട്ടുകാർ തമ്മിലുള്ള സ്നേഹവും സഹകരണവും കൂടി. ഒരുമിച്ചുള്ള യാത്രകൾ, ആഘോഷങ്ങൾ, ഭക്ഷണം പങ്കുവയ്ക്കൽ.... കുട്ടികൾ തമ്മിലും നല്ല സൗഹൃദമായിരുന്നു. എന്നാൽ ഇതിനിടയിൽ നടന്ന അരുതാത്ത സംഭവം ഇരുകുടുംബങ്ങളുടെയും താളം തെറ്റിച്ചു.

അതിരുവിട്ട കുട്ടിക്കളി

ഈ സംഭവത്തിലെ പ്രധാനകഥാപാത്രങ്ങൾ സുധാകരന്റെ മകനായ സൂരജും രവീന്ദ്രന്റെ മക്കളായ രജിതയുമാണ്. വീട്ടുകാർ തമ്മിലുള്ള അടുപ്പത്തിന്റെ മറവിൽ രജിത സമയം കിട്ടുമ്പോഴെല്ലാം സൂരജിന്റെ അടുത്തു വരുമായിരുന്നു. പ്രത്യേകിച്ച് വീട്ടുകാർ ഇല്ലാത്ത സമയങ്ങളിൽ. സൂരജിന് എല്ലാവരും അറിവുള്ള ഒരു പ്രേമബന്ധമുള്ളതിനാൽ രജിതയുടെ അടുപ്പം സഹോദരതുല്യമായിരിക്കുമെന്നാണ് ഇരുവീട്ടുകാരും ധരിച്ചിരുന്നത്. എന്നാൽ രജിതയ്ക്ക് തന്നോടുള്ള സമീപനം തെറ്റായ രീതിയിലാണെന്നു സൂരജിനു മനസ്സിലായെങ്കിലും അവനും അത് ഇഷ്ടപ്പെടാൻ തുടങ്ങി.

വീട്ടിലേക്കുള്ള വരവ് കൂടാതെ ഇരുവരും തമ്മിൽ ഫോണിലൂടെയുള്ള ചാറ്റിങ് ഉണ്ട‍ായിരുന്നു. പതിയെ ചാറ്റിങ്ങിന്റെയും നിറം മാറാൻ തുടങ്ങി. ഈ സംഭവം നടക്കുമ്പോൾ സൂരജ് ഡിഗ്രിക്കും രജിത പ്ലസ്ടുവിനും പഠിക്കുന്നു. മറ്റൊരു ജില്ലയിലാണ് സൂരജിന്റെ കോളജെങ്കിലും അവധി ദിവസങ്ങളിൽ വീട്ടിൽ വര‍ുമ്പോൾ സൂരജും രജിതയും തമ്മിൽ ശാര‍ീരികബന്ധത്തിലേർപ്പെടുമായിരുന്നു. അങ്ങനെ ഒരു അവസരത്തിൽ ശാര‍ീരികബന്ധത്തിലേർപ്പെടുന്നിതിന്റെ വിഡിയോദൃശ്യങ്ങൾ സൂരജ് തന്റെ ഫോണ‍ിൽ പകർത്തി. രജിതയുടെ അറിവോടെയായിരുന്നു ഇത്. എന്നാൽ കുറച്ചു ദിവസങ്ങൾക്കുശേഷം ഫോണിൽ ഈ വിഡിയോ സഹോദര‍ി കാണാൻ ഇടയായി. സംഭവം ഇരുവീട്ടുകാരും അറി‍ഞ്ഞു. സൂരജിന്റെ കാമുകിയും അറിഞ്ഞു.

വിഡിയോയുടെ കാര്യം സൂരജിനോട് തിരക്കിയെങ്കിലും രജിതയോട് സ‍ൂരജുമായുള്ള ബന്ധത്തെ കുറിച്ച് മാത്രം ചോദിച്ചു. വീട്ടുകാരുടെ മുന്നിൽ കുറ്റക്കാരനായിതിന്റെ നാണക്ക‍േട് സഹിക്കാൻ കഴിയാതെ സൂരജ് ആത്മഹത്യക്കു ശ്രമിച്ചു. തക്ക സമയത്ത് വിട്ടുകാർ കണ്ടതുകൊണ്ട് മാത്രം രക്ഷപ്പെട്ടു.

ഈ അവസ്ഥയിലാണ് വീട്ടുകർ സൂരജിനെ എന്റെ പക്കൽ എത്തിക്കുന്നത്. രജിതയാണ് ഈ ബന്ധത്തിനു മുൻകൈ എടുത്തതെന്നാണ് സൂരജ് പറയുന്നത്. തമാശ പറയുമ്പോഴും മറ്റു രജിത ശരീരത്തിൽ സ്പർശിക്കാറുണ്ടെന്നും ശാരീരികബന്ധത്തിന് അവൾ താൽപര്യം കാണിച്ചുമെന്നാണ് സുരജ് പറഞ്ഞത്, ചെറുപ്പത്തിൽ സൂരജിന് എഡിഎച്ച്ഡി പ്രശ്നമുണ്ടായിരുന്നു.

രജിതയെയും വീട്ടുകാർ എന്റെ പക്കൽ കൊണ്ടുവന്നു. വിഡിയോയുടെ കാര്യം വീട്ടുകാരും മറ്റുള്ളവരും അറിഞ്ഞെന്ന വിവരം മറച്ചുവച്ചായിരുന്നു എല്ലാവരുടെയും പെരുമാറ്റം. ആ വിവരം കുട്ടിയെ പൂർണമായും തകർത്തുകളയുമെന്ന ഭീതി എല്ലാവരിലും ഉണ്ടായിരുന്നു.

രജിതയുമായി സംസാരിച്ചതിൽ നിന്നു ആ കുട്ടിക്ക് ബാല്യത്തിൽ സ്വന്തം സഹോദരനിൽ നിന്ന് ലൈംഗികപീഡനം ഏൽക്കേണ്ടിവന്നതായി അറിയാൻ കഴിഞ്ഞു. ഈ അനുഭവത്തെ തുടർന്നാണ് രജിതയ്ക്ക് ലൈംഗികമായ വിഷയങ്ങളിൽ അപകടമാംവിധം താൽപര്യം ജനിക്കുന്നത്. സൂരജിനെ കൃത്യമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്ക‍ി കൊണ്ടുവരാൻ കഴിഞ്ഞു. ഇന്ന് അവൻ പഠനം തുടരുന്നു. ഇരു കുടുംബങ്ങളും തമ്മിലും സുരക്ഷ‍ിതമായ അകലം പാലിക്കുന്നു.

ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കൂ

∙ വീട്ടിലെ കുട്ടികളിൽ തമ്മിലുള്ള സൗഹൃദത്തിനു തടസ്സം നിൽേക്കണ്ട. പക്ഷേ മുതിർന്നവരുടെ മേൽനോട്ടം എപ്പോഴും ഉണ്ടാകണം.

∙ കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല മുതിർന്നവർ തമ്മിലുള്ള സൗഹൃദത്തിലും കൃത്യമായ അതിർവരമ്പുകൾ വേണം. അതായത് ഒരു വീട്ടിലെ ഭർത്താവും മറ്റേ വീട്ടിലെ ഭാര്യയും തമ്മിലും അതിരുവിട്ട സൗഹൃദം അപകടമാണ്.

∙ പണ്ട‍ുകാലത്തെ കൂട്ടുകുടുംബത്തിനു പകരമായാണ് അയൽവീടുകൾ. എന്നാൽ അയൽക്കാരെ കുടുംബക്കാർക്കു പകരം വയ്ക്കാൻ ശ്രമിക്കേണ്ട.

∙ വീട്ടിലെ കുട്ടികൾക്ക് എഡിഎച്ച്ഡിപോലുള്ള പെരുമാറ്റ പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കിൽ അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

ഇരുവർക്കും കൗൺസലിങ്

നാലു സെഷനുകൾ നീണ്ട കൗൺസലിങ്ങാണ് സൂരജിനു നൽകിയത്. ആത്മഹത്യയ്ക്കു ശ്രമിച്ചതുകൊണ്ട് അതിനെ മറികടക്കാനുള്ള ചികിത്സയും നൽകി. കാമറയും ഇൻറർനെറ്റും ഉള്ള ഫോണായിരുന്നു സൂരജ് ഉപയോഗിച്ചിരുന്നത്. ചെറുപ്പം മുതലേ ബ്ലൂ ഫിലിമുകൾ കാണുന്ന ശീലവും ഉണ്ടായിരുന്നു. ഇതെല്ലാം മറികടക്കാൻ അവൻ സ്വമേധയായി നെറ്റും സൗകര്യവും ഉള്ള ഫോൺ ഉപേക്ഷിച്ച്, സാധാരണ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. രജിതയുമായുള്ള എല്ലാ ബന്ധവും സൂരജ് അവസാനിപ്പിരുന്നു.

രജിതയ്ക്കും കൗൺസലിങ് ആവശ്യമായിരുന്നു. ലൈംഗികകാര്യങ്ങളോ‌ടുള്ള അമിതതാൽപര്യം കുറയ്ക്കാനും കുട്ടിക്ക‍ാലത്ത് സഹോദരനിൽ നിന്നുണ്ടായ ലൈംഗികപീഡനം നൽകിയ തിക്താനുഭവം മറികടക്കാന‍ുമുള്ള കൗൺസലിങ് രജിതയ്ക്കു നൽകി.

ഡോ. കെ. ഗിരീഷ്
അസിസ്റ്റന്റ് പ്രഫസർ
ക്ലിനിക്കൽ സൈക്കോളജി
തിരുവനന്തപുരം മെഡിക്കൽകോളജ്
 

Your Rating: