Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടിക്കു കാരണം ജീവിത പങ്കാളിയോ?

couples-obesity

അമിതവണ്ണം, പൊണ്ണത്തടി എന്നിവയാണ് ഇന്നത്തെക്കാലത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങൾ. തെറ്റായ ജീവിത ശൈലിയും വ്യായാമം ഇല്ലായ്മയുമാണ് പൊണ്ണത്തടിയുണ്ടാക്കുന്നതെന്നും നമുക്കറിയാം. ജീവിത രീതിയുമായി ബന്ധപ്പെടുത്തുമ്പോൾ ഒരു പരിധിവരെ ജീവിത പങ്കാളിയും പൊണ്ണത്തടിയുണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. 20,000 ദമ്പതികളാണ് ഇതു സംബന്ധിച്ച പഠനത്തിന് വിധേയരായത് മദ്ധ്യവയസിനോടടുത്ത ദമ്പതികളിലാണ് ഈ പ്രശ്നം പൊതുവേ കാണാറുള്ളതെന്ന് പഠനസംഘം വിലയിരുത്തുന്നു. ഈ കാലയളവിൽ ഭക്ഷണ ക്രമീകരണത്തിലും വ്യായാമത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണ് ശരീരഭാരം കൂടാൻ കാരണമാകുന്നത്.

പാരമ്പര്യമായി പൊണ്ണത്തടിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർ ജീവിതചര്യയിൽ മാറ്റങ്ങൾ വരുത്തിയാൽ ഇതൊഴിവാക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. പിഎൽഒഎസ് എന്ന ജെനറ്റിക്സ് ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: