Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസിൽ ട്രീറ്റ് വേണോ; ജാഗ്രത!

office-function

ഓഫിസില്‍ സഹപ്രവർത്തകരുടെ ആരുടെയെങ്കിലും പിറന്നാളോ വിവാഹ വാർഷികമോ എന്തിനേറെ വകയിലെ ബന്ധുവിന്റെ കല്യാണം വന്നാൽ പോലും ആദ്യത്തെ ചോദ്യം ‘ട്രീറ്റ് എപ്പോഴാ?’ എന്നാണ്. പണ്ട് ഓഫിസുകളിൽ ഈ ട്രീറ്റ് സംസ്കാരം ഇല്ലായിരുന്നു. പിറന്നാളിന് ഒരു മിഠായിയിൽ ഒതുങ്ങും എല്ലാ ആഘോഷവും. ഇന്നങ്ങനെയല്ല. ഓഫിസിലേക്ക് സ്നാക്ക്സ് ഓർഡർ ചെയ്ത് ആഘോഷമായി വട്ടംകൂടിയിരുന്നു കഴിക്കുന്നതാണ് പുതിയ ട്രെൻഡ്. വിദേശരാജ്യങ്ങളിൽ ഈ ഏർപ്പാടിനെയാണ് ‘വർക്ക് പ്ലേസ് കേക്ക് കൾച്ചർ’ എന്നു വിളിക്കുന്നത്. ലണ്ടനിലെ ഡോക്ടർമാർ പറയുന്നത് ഈ ട്രീറ്റ് സംസ്കാരം നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്നാണ്.

∙അമിതമായ അളവിൽ മധുരവും കൊഴുപ്പുമടങ്ങിയ ബേക്കറി പലഹാരങ്ങളാണ് സാധാരണ ഇത്തരം ട്രീറ്റുകൾക്ക് ഓർഡർ ചെയ്യുക. ഓഫിസിൽ കുത്തിയിരുന്ന് ജോലി ചെയ്യുന്നതിനിടെ ഇത്തരം അമിത കാലറി ഭക്ഷണങ്ങൾ കഴിക്കുന്നത് അനാരോഗ്യകരമാണത്രേ. പൊണ്ണത്തടിയുള്ളവരാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്.
∙കൃത്രിമമായ മധുരവും നിറങ്ങളും അടങ്ങിയ ബേക്കറി വിഭവങ്ങൾ ട്രീറ്റിന് ഭംഗിയേകുമെങ്കിലും വയറിന് കേടാണെന്നു മറക്കേണ്ട. അജിനോമോട്ടോ, മോണോസോഡിയം ഗ്ലൂട്ടമേറ്റ് തുടങ്ങിയവ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
∙ഓഫിസിൽ ഇരുന്ന് ട്രീറ്റ് നടത്തുമ്പോൾ ഭക്ഷണം കഴിച്ചശേഷം ശരിയായി വായ് വൃത്തിയാക്കാൻ മെനക്കെടാറില്ല പലരും. ഇത് ദന്തക്ഷയത്തിനു കാരണമായേക്കാം
∙ ഇടനേരങ്ങളിലെ ഭക്ഷണം പലപ്പോഴും നിങ്ങളുടെ ഡയറ്റിങ്ങിനെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. 

Your Rating: