Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമാരോഗ്യത്തിന് 13 ടിപ്സ്

skin care tips

രണ്ടു നേരം കുളിച്ചാൽ എല്ലാം ഒ. കെ. എന്നു കരുതുന്നവരാണു മിക്ക മലയാളികളും. പക്ഷേ, അതുപോലും ചർമത്തിന് ആരോഗ്യകരമായ രീതിയിലല്ല മിക്കവരും ചെയ്യുക. തോർത്ത്, സോപ്പ്, തുടങ്ങിയവ പങ്കുവയ്‌ക്കുമ്പോൾ ടൂത്ത് ബ്രഷ് പങ്കുവയ്‌ക്കുന്നതു പോലെ തന്നെ അണുബാധയുണ്ടാ കാമെന്നു പലരും ഓർക്കാറില്ല.കുളിച്ചതിനു ശേഷം വെള്ളം ശരിയായി ഒപ്പിയെടുത്തില്ലെങ്കിൽ ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യമാ ണു നമ്മൾ ഒരുക്കികൊടുക്കുക. വരണ്ട ചർമമുള്ളവർ അധികം സോപ്പു പയോഗിക്കുന്നതു നല്ലതല്ല. ഇതു കുളിക്കുന്നതിലെ ചില കാര്യങ്ങൾ മാത്രം. നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പലസാധനങ്ങളും ചർമത്തിനു അലർജി ഉണ്ടാക്കുന്നതാണ്. വസ്‌ത്രം, ചെരുപ്പ്, വാഷിങ് സോപ്പ്, ഹെയർഡൈ..... ഇവയിൽ പലതും നമുക്ക് ഒഴിവാക്കാനാവില്ല. പക്ഷേ, ചിലതിനു ചർമത്തിനു പ്രശ്‌നമുണ്ടാക്കാത്ത പകരക്കാരെ കണ്ടെത്താം. ഒപ്പം ചില കരുതലുകളും നൽകാം ചർമത്തിന്.ചർമ സംരക്ഷണത്തിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ വ്യക്തിത്വശുചിത്വം പാലിക്കണം. രണ്ടു നേരം കുളിക്കുക. ചർമം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കുക. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.

∙ ദിവസവും രാവിലെ അൽപനേരം ഇളംവെയിൽ കൊള്ളുന്നത് ചർമാരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെയുള്ള വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം. അധികം വെയിൽ കൊള്ളേണ്ടിവരുന്നവർ സൺസ്ക്രീനുകൾ ഉപയോഗിക്കണം

∙ പ്രമേഹ രോഗികൾ രക്തത്തിലെ ഷുഗർനില നിയന്ത്രിച്ചു നിർത്തണം.ഗുഹ്യഭാഗങ്ങളുടെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.

∙ വസ്ത്രങ്ങൾ വരിഞ്ഞുകെട്ടി ഉടുക്കാതെ അൽപം വായുസഞ്ചാരം ഉപയോഗിക്കുക. പോളിയെസ്റ്റർ, സിൽക്ക് വസ്ത്രങ്ങൾ ഒഴിവാക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ ശുചിത്വം പാലിക്കുക.

∙ വരണ്ട ചർമമുള്ളവർ സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്.

∙ സോപ്പ്, പൗഡർ, പെർഫ്യൂമുകൾ, ലിപ്സ്റ്റിക് എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുക.

∙ പരസ്യ പ്രചരണങ്ങളിൽ കുടുങ്ങി ക്രീമുകളും ലേപനങ്ങളും വാങ്ങി ഉപയോഗിക്കരുത്. രാത്രിയിൽ മുഖത്ത് ക്രീം തേച്ച് കിടന്നുറങ്ങരുത്.

∙ മുഖക്കുരു ഒഴിവാക്കാനായി മുട്ടയും കൊഴുപ്പും അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.

∙ പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ∙ കൃത്യമായി വ്യായാമം ചെയ്യുക.

∙ ദിവസേന 6-8 മണിക്കൂർ ഉറങ്ങുക.

∙ മാനസിക പിരിമുറുക്കം ഒഴിവാക്കാനായി യോഗം, ധ്യാനം എന്നിവ പരിശീലിക്കുക.

വിവരങ്ങൾക്കു കടപ്പാട്: _മനുഷ്യശരീരം ഒരു മഹാത്ഭുതം (മനോരമ ബുക്സ്) ഡോ. ബി പത്മകുമാർ , അഡീഷണൽ പ്രൊഫസർ , ആലപ്പുഴ മെഡിക്കൽ കോളജ്_