Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ ഉറക്കാൻ ചില പൊടിക്കൈകൾ

children-sleep

കുട്ടികളെ ഉറക്കാൻ വലിയ പ്രയാസമാണ് എന്നു പരാതി പറയുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്. ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ കുട്ടികളെ കൃത്യസമയത്ത് ഉറക്കുന്നതും ഉണർത്തുന്നതും ശീലിപ്പിക്കാം. സ്കൂളിൽ പോയി തുടങ്ങിയ കുട്ടികൾക്ക് ഉറക്കം വളരെ അത്യാവശ്യമാണ്. ശരീരത്തിന്റെയും മനസിന്റെയും ബുദ്ധിയുടെയും വികസനത്തിന് ഉറക്കം അനിവാര്യം തന്നെ. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നത് സ്കൂൾകുട്ടികൾ ഒരു ദിവസം 10–11 മണിക്കൂർ ഉറങ്ങണമെന്നാണ്. കുട്ടികളെ ഉറക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ചില എളുപ്പവഴികൾ ഇതാ..

  1. എല്ലാ ദിവസവും ഉറക്കത്തിന് ഒരു ടൈംടേബിൾ ഉണ്ടാകണം. അവധി ദിവസങ്ങളിലും ഈ ടൈംടേബിൾ പാലിക്കാൻ നിർബന്ധിക്കണം. അവധിയല്ലേ കുറച്ചു വൈകി ടിവി കണ്ടോട്ടെ എന്നു ചിന്തിക്കരുത്.

  2. ഉറക്കത്തിലേക്കു കുട്ടികളെ നയിക്കുന്ന ചില ദിനചര്യകൾ ശീലിപ്പിക്കുക. ഉദാഹരണത്തിന് ഉറങ്ങും മുമ്പ് കുളിപ്പിക്കുക, നൈറ്റ് വെയർ ഡ്രസ് ധരിപ്പിക്കുക, പ്രാർഥന ചൊല്ലിക്കുക, കഥകൾ പറഞ്ഞുകൊടുക്കുക, ബ്രഷ് ചെയ്യിക്കുക തുടങ്ങിയവ. ഉറങ്ങാറായി എന്നു ശരീരത്തിനു നൽകുന്ന നിര്‍ദേശങ്ങളാണ് ഇവയെല്ലാം.

  3. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ചോക്ലേറ്റ് പോലെ അമിത മധുരവും കാലറിയുമുള്ള ഭക്ഷണങ്ങൾ കൊടുക്കാതിരിക്കുക.

  4. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ടിവി, കമ്പ്യൂട്ടർ എന്നിവ ഓഫ് ചെയ്യാൻ പറയുക. കണ്ണുകൾക്കുള്ള വിശ്രമത്തിനു വേണ്ടിയാണിത്.

5 .ഉറക്കത്തിനു സഹായകമായ ഒരന്തരീക്ഷം ഒരുക്കുക. കടുത്ത നിറങ്ങളോ അമിതമായ വെളിച്ചമോ ശബ്ദങ്ങളോ മുറിയിൽ പാടില്ല.

  1. കുട്ടികളെ കഴിയുന്നതും നേരത്തെ ഒറ്റയ്ക്ക് ഉറങ്ങാൻ ശീലിപ്പിക്കുക.