Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേൻ അകറ്റാൻ എളുപ്പമാർഗങ്ങൾ

migraine

നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മൈഗ്രേൻ പ്രശ്നം സൃഷ്ടിക്കാറുണ്ടോ? മൈഗ്രേൻ വേദന അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ. രോഗിയെ ശാരീരീകവും മാനസികവുമായി തളര്‍ത്തുന്നതും സന്തോഷവേളകളുടെ നിറംകെടുത്തുന്നതുമായ ഒരു അസുഖമാണിത്.

അല്‍പ്പം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനും ഒഴിവാക്കാനും കഴിയും. പ്രകാശവും ശബ്ദവും മൈഗ്രേൻ രോഗികളിൽ ബുദ്ധിമുട്ടുണ്ടാക്കും. കിടപ്പ് മുറിയില്‍ പ്രകാശം കുറഞ്ഞ വൈദ്യുത സജ്ജീകരണമൊരുക്കുക.

തലവേദനയുടെ തുടക്കത്തിൽ ഒരു കപ്പ് കാപ്പി ചിലപ്പോൾ ആശ്വാസകരമാവും. പക്ഷേ കാപ്പികുടിക്കൽ അമിതമാവരുത്. ഉറക്കം ക്രമീകരിക്കുക. എല്ലാ ദിവസവും കൃത്യമായ സമയത്ത് ആവശ്യമായ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഭക്ഷണം കഴിക്കുന്ന സമയം പതിവിലേറെ വൈകരുത്. ആവശ്യമായ വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ചോക്കലേറ്റും ആൽക്കഹോളും മൈഗ്രേന്‍ ശല്യം വധിക്കാന്‍ കാരണമാകും.

ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവ് മൈഗ്രേൻ ഉണ്ടാവാനിടയാക്കും. പക്ഷേ ഫുഡ് സപ്ലിമെന്റുകൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ ഉപദേശം തേടുക. ബെഡ്റൂമിലെ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കുക. യാത്രകളിലും മറ്റും ചെവിമൂടുന്നതരത്തിലുള്ള ഇയർ പ്ലഗ്സ് ധരിക്കുക.