Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഗർ ഫ്രീ പാനീയങ്ങളും പല്ലുകൾക്ക് ഹാനികരം

tooth-ache

ഷുഗർഫ്രീ പാനീയങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറി വരികയാണ്. ‘ഷുഗർ’ ഇല്ലാത്ത പാനീയങ്ങൾ പല്ലുകൾക്കു സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇത്തരം പാനീയങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഇനാമൽ കേടുവരുത്താൻ കഴിയുമത്രേ. മെൽബണിലെ ഓറൽ ഹെൽത്ത് കോഓപ്പറേറ്റീവ് റിസേർച്ച് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം.

ഇരുപതിലേറെ വ്യത്യസ്ത ഷുഗർഫ്രീ പാനീയങ്ങളാണ് ഇവർ പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. വിവിധയിനം സ്പോർട്സ് ഡ്രിങ്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞ പിഎച്ച് നിലവാരമുള്ള അസിഡിക് പാനീയങ്ങളും പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു. ഇവയെല്ലാം മധുരമില്ലാത്ത പാനീയങ്ങളായിരുന്നിട്ടും ഇവ നിത്യവും ഉപഗോയിച്ചവരുടെ പല്ലുകളുടെ ആരോഗ്യം മറ്റുള്ളവരേക്കാൾ മോശമാണെന്നു ഡോക്ടർമാർ കണ്ടെത്തി.

‘മധുരമില്ലാത്ത പാനീയങ്ങൾ ആണെങ്കിൽ പല്ലിനു കേടുവരില്ലെന്നതു വെറും തെറ്റിദ്ധാരണ മാത്രമാണ്. പാനീയങ്ങളിലെ ആസിഡ് ചേരുവകൾ ദന്തക്ഷയത്തിനു കാരണമായേക്കും. ഇവ അമിതമായി കുടിക്കുന്നവരുടെ പല്ലുകൾ കാലക്രമേണ ദ്രവിച്ചുപോകാനും സാധ്യത കൂടുതലാണ്.’ ഗവേഷകർ അഭിപ്രായപ്പെടുന്നു. അമ്ല സ്വഭാവമുള്ള പാനീയങ്ങൾ പല്ലുകളിലെ കോശങ്ങളെ നശിപ്പിക്കുന്നു. കടുത്ത തണുപ്പോടു കൂടി ഇത്തരം പാനീയങ്ങൾ കഴിക്കുമ്പോൾ ദൂഷ്യം ഇരട്ടിയാകുന്നു. പല്ലിന്റെ ഏറ്റവും ഉപരിതലത്തിലുള്ള ഇനാമൽ ആണ് ആദ്യം നശിക്കുക. തുടർന്ന് പല്ലിന്റെ വേരുകളെ ആഴത്തിൽ ഇത് ബാധിക്കുന്നു. യഥാർഥത്തിൽ മധുരപാനീയങ്ങളേക്കാൾ അപകടകാരിയാകുന്നത് അമ്ലസ്വഭാലമുള്ള സോഫ്റ്റ് ഡ്രിങ്ക്സ് ആണത്രേ. ഇനാമൽ അമ്പതു ശതമാനം വരെ ദ്രവിപ്പിക്കാൻ ഇവയ്ക്കു കഴിയുമെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.