Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകളെ കാക്കും സണ്‍ഗ്ലാസ്

saketh-sunglass

ഇന്ന് ഫാഷന്റെ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമായി മാറിയിരിക്കുകയാണ് സൺഗ്ലാസുകള്‍. സൂര്യകിരണങ്ങളില്‍ അടങ്ങിയിട്ടുള്ള യൂവി രശ്മികളെ കണ്ണില്‍ തട്ടാതെ മറയ്ക്കാനും അവയെ വലിച്ചെടുത്ത് തീക്ഷ്ണത കുറയ്ക്കാനുമാണ് സൺഗ്ലാസുകള്‍ ഉപയോഗിക്കുന്നത്.

സൂര്യകിരണങ്ങള്‍ കണ്ണില്‍ നേരിട്ട് പതിക്കുന്നതു കൂടാതെ തറയിലും വെള്ളത്തിലും മഞ്ഞിലും തട്ടി പ്രതിഫലിച്ച് കണ്ണില്‍ പതിക്കുന്നത് അപകടമാണ്. സൂര്യരശ്മികളെ 99 -100 ശതമാനം അരിപ്പ പോലെ അരിച്ചെടുക്കുക, കണ്ണിലേല്‍ക്കുന്ന ഗെയര്‍ കുറയ്ക്കുക, നിറങ്ങളെ വളച്ചൊടിക്കാതിരിക്കുക എന്നിവയാണ് സൺഗ്ലാസുകളുടെ പ്രത്യേകതകള്‍.

കടല്‍ തീരത്തോ മഞ്ഞുമലയിലോ യാത്ര ചെയ്യുമ്പോള്‍ കടുത്ത നിറത്തോടുകൂടിയ സണ്‍ഗ്ലാസുകളാണ് നല്ലത്. ടൈറ്റാനിയം, അലുമിനിയം സ്റ്റെയ്ൻലസ് സ്റ്റീല്‍ , പോളികാര്‍ബണേറ്റ്, ആക്രലിക്, പ്ളാസ്റ്റിക് തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടാണ് സൺഗ്ലാസുകള്‍ നിര്‍മിക്കുന്നത്. ട്രൈയാസിറ്റേറ്റ് കൊണ്ടുണ്ടാക്കുന്ന സൺഗ്ലാസുകള്‍ക്ക് വില കുറവാണെങ്കിലും അവ 40ശതമാനമേ യൂവി രശ്മികള്‍ വലിച്ചെടുക്കൂ. കനം കുറഞ്ഞതും എന്നാല്‍ ബലമേറിയതും മുഖത്തിന് പാകമായതും വേണം ധരിക്കാന്‍. ഫാഷനനുസരിച്ച് നിറവും ഫ്രെമിയിന്റെ ആകൃതിയും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പോളീകാര്‍ബണേറ്റ് കൊണ്ട് നിര്‍മിച്ച സൺഗ്ലാസുകള്‍ ഭാരം കുറവുള്ളതും പോറല്‍ വീഴാന്‍ സാധ്യത കുറവുള്ളതുമാണ്. സൂര്യപ്രകാശമേല്‍ക്കാതിരിക്കുമ്പോഴും സൺഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുന്നില്ല.

ഡോ. ബി. സുമാദേവി

ഇന്‍എന്‍ടി സര്‍ജന്‍, ഇ.എസ്. ഐ ഹോസ്പിറ്റല്‍

_ഉദ്യോഗമണ്ഡല്‍, എറണാകുളം _