Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയുന്നത് ആരോഗ്യത്തിന് ഗുണകരം

eyedrops

‘അയ്യേ നാണമില്ലേ നിനക്ക് കൊച്ചുകുട്ടികളെ പോലെ കരയാൻ?’ എന്ന കളിയാക്കൽ കേൾക്കേണ്ടി വന്നിട്ടുണ്ടോ? മുതിർന്നവർ കരയാൻ പാടില്ലെന്നാണ് ഒരു പൊതുധാരണ. എന്നാൽ വൈദ്യശാസ്ത്രരംഗത്തെ പഠനങ്ങൾ അവകാശപ്പെടുന്നത്, കരച്ചിൽ ശരീരത്തിന് നല്ലതാണെന്നാണ്. വ്യക്തമായി പറഞ്ഞാൽ സോപ്പ് നിങ്ങളുടെ ശരീരത്തിലെ അഴുക്ക് നീക്കുന്നതുപോലെ തന്നെയാണ് കണ്ണുനീർ നിങ്ങളുടെ മനസിനെ സാന്ത്വനപ്പെടുത്തുന്നതും. കരച്ചിൽ അടക്കിവയ്ക്കുന്നത് ഹൃദയസമ്മർദം വർധിപ്പിക്കുകയേ ഉള്ളു. കരച്ചിലിന്റെ പ്രയോജനങ്ങൾ ചുവടെ.

∙ കണ്ണുകളുടെ വരൾച്ച ഒഴിവാക്കുന്നതിന് .സഹായിക്കുന്നു. ഓരോ ദിവസവും ശരാശരി 5–10 ഔൺസ് കണ്ണുനീരാണ് ഒരാളിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. നന്നായി കരയുമ്പോൾ ഈ കണ്ണുനീരാണ് നാം കണ്ണിലൂടെയും മൂക്കിലൂടെയും ഒഴുക്കിത്തീർക്കുന്നത്. ഇത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കരച്ചിൽ സഹായിക്കുന്നു.

കണ്ണുകളിൽ അണുബാധ ഉണ്ടാകുന്നതു തടയാനും ഒരു പരിധിവരെ കരച്ചിൽ സഹായകരമാണ്.

പുകയിൽ നിന്നും ചൂടിൽ നിന്നും പൊടിക്കാറ്റിൽ നിന്നുമൊക്കെ കണ്ണുകൾക്ക് സംരക്ഷണകവചമൊരുക്കുന്നതിനും കണ്ണുനീരിന് സാധിക്കുന്നു.

അതിയായ സങ്കടമോ സന്തോഷമോ തോന്നുമ്പോൾ ശരീരം ഉൽപാദിപ്പിക്കുന്ന ഹോർമോണുകളെ തുലനം ചെയ്യാൻ കരച്ചിൽ സഹായകരമാണ്.

കണ്ണിൽ എന്തെങ്കിലും കരടോ മറ്റോ പോയാൽ മറ്റാരുടെയും സഹായമില്ലാതെ അവ സ്വയം നീക്കം ചെയ്യാനും കണ്ണുകൾ കണ്ണീരിന്റെ സഹായം തേടാറുണ്ട്.

കണ്ണീരിൽ അടങ്ങിയ ലൈസോസൈം എന്ന ദ്രാവകത്തിന് അപകടകരമായ ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള ശേഷിയുണ്ട്.

ഇനിയെന്തായാലും കരയാൻ തോന്നുമ്പോൾ ധൈര്യമായി കരഞ്ഞോളു, കാരണം നിങ്ങളിലെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും കരച്ചിൽ നല്ലതാണത്രേ.