Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലിലെ കൃത്രിമങ്ങൾ കണ്ടെത്താം

milk

പാൽ നമ്മുടെ ജീവിത്തിന്റെ ഒരു ഭാഗം തന്നെയാണ്. ആരോഗ്യഭക്ഷണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാകില്ല. എന്നാൽ ഈ പാലിൽ യാതൊരുവിധ മായവും കലരാതെ അതേ പോഷകങ്ങളോടെയാണ് നമുക്ക് ലഭിക്കുന്നതെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ സാധിക്കുമോ? എന്നാൽ ഇനി പേടിക്കേണ്ട, ഇതാ നിങ്ങൾ കുടിക്കുന്ന പാലിലെ കൃത്രിമത്വം ഉണ്ടോയെന്ന് കണ്ടെത്താനുള്ള വഴികൾ...

∙ പാലിൽ വെള്ളം ചേർത്താൽ: ഒരു തുള്ളി പാൽ മിനുസമുള്ള ചരിഞ്ഞ പ്രതലത്തിൽ വയ്ക്കുക. ശുദ്ധമായ പാൽ താഴോട്ട് സാവധാനം ഒഴുകും. ഒഴുകിയ പാൽ ഒരു വെള്ള വരെ പോലെ കാണും. എന്നാൽ വെള്ളം ചേർത്ത പാൽ പെട്ടെന്ന് ഒഴുകും, വെളുത്ത വരെ കാണില്ല.

∙ നല്ല പാലും കൃത്രിമ പാലും തിരിച്ചറിയുന്ന വിധം: കൃത്രിമ പാൽ വിരലുകൾക്കിടയിൽ വച്ച് ഉരച്ചുനോക്കിയാൽ സോപ്പിന്റെ വഴുവഴുപ്പ് ഉണ്ടാകും. കൃത്രിമ പാൽ ചൂടാക്കുമ്പോൾ‌ മഞ്ഞനിറമായി മാറും. അൽപം രുചിച്ചുനോക്കിയാൽ അതിന് നേരിയ കയ്പു രുചിയും കാണും.

∙ പാലിനു കട്ടി കൂട്ടാൻ അന്നജം (സ്റ്റാർച്ച്) ചേർത്താൽ: അഞ്ച് മില്ലിലീറ്റർ പാലിൽ ഏതാനും തുള്ളി അയൊഡിൻ ലായനി ചേർക്കുക. നീലനിറം ഉണ്ടാകുകയാണെങ്കിൽ പാലിൽ അന്നജം ചേർത്തു എന്നു മനസ്സിലാക്കാം. (അയൊഡിൻ ലായനി മെഡിക്കൽ സ്റ്റോറിൽ ലഭിക്കും)

∙ പാലിൽ സോപ്പുപൊടി ചേർന്നിട്ടുണ്ടെങ്കിൽ: 5-10 മില്ലിലീറ്റർ പാലിൽ അതേ അളവിൽ വെള്ളം ചേർത്തു നല്ലവണ്ണം കുലുക്കുക. നല്ല പതയുണ്ടാകുകയാണെങ്കിൽ പാലിൽ സോപ്പുപൊടി ചേർത്തു എന്നു മനസ്സിലാക്കാം.

∙ പാലിൽ യൂറിയ ചേർത്താൽ: ഒരു സ്പൂൺ പാൽ ഒരു ടെസ്റ്റ് ട്യൂബിൽ എടുത്തശേഷം പകുതി സ്പൂൺ സോയാബീൻ പൗഡർ അതിൽ ചേർക്കുക. ഇവ തമ്മിൽ നല്ലവണ്ണം കലർത്തുക. അഞ്ചു മിനിറ്റ് കഴിഞ്ഞശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയായി മാറുകയാണെങ്കിൽ പാലിന്റെ കട്ടി കൂടാനായി യൂറിയ ചേർത്തു എന്നു മനസ്സിലാക്കാം.