Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം തടയാൻ യോഗ; വിഡിയോ കാണാം

diabetes-yoga

കുറച്ചു നാളുകൾക്കു മുൻപ് മുപ്പത്തൊന്നു വയസ്സുകാരനായ ഒരു ആർക്കിടെക്ട് എന്നെ കാണാനെത്തി. ക്ലാസ്സിൽ ചേരും മുൻപ് എന്നോടു കുറച്ചു സംസാരിക്കാനുണ്ടെന്ന മുഖവുരയോടെയാണു വന്നത്. ജൂവനൈൽ ഡയബറ്റിക്സ് ബാധിതനാണത്രെ അയാൾ. പ്രതിദിനം 60 യൂണിറ്റ് ഇൻസുലിവന‍ാണു താൻ സ്വീകരിക്കുന്നതെന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഇത്ര ചെറുപ്രായത്തിൽ ഇത്രയും ഹെവി ഡോസ്... കഷ്ടം തന്നെ. 

അവസാന പ്രതീക്ഷ എന്ന നിലയിൽ യോഗതെറാപ്പികൂടി പരീക്ഷിക്കാമെന്നു കരുതിയാണ് അയാൾ എന്ന സമീപിച്ചത്. 60 യൂണിറ്റ് ഇൻസുലിനിൽനിന്ന് ഒന്നോ രണ്ടോ യൂണിറ്റെങ്കിലും കുറഞ്ഞുകിട്ടിയാൽ അത്രയുമായി എന്നതു മാത്രമാണ് അയാളുടെ ആ‍ഗ്രഹവും ആവശ്യവും. നമുക്ക് ശ്രമിക്കാം, പക്ഷേ ഒരുപാടു കുറയുമെന്നാന്നും പ്രതീക്ഷിക്കരുത് എന്നു ഞാനും പറഞ്ഞു. 

കൃത്യം ഒരു മാസത്തെ യോഗാ പരിശീലനം നൽകി. അദ്ദേഹമത് മുടക്കം വരുത്താതെയും നൽകിയ നിർദ്ദേശങ്ങൾ പാലിച്ച‍ുമാണ് ചെയതത്. മുപ്പതുദിവസത്തെ പരിശീലനത്തിനു ശേഷം അയാൾ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു. 60 യൂണിറ്റ് ഇൻസുലിൻ ഉപയോഗിച്ചിരുന്നിടത്ത് അയാൾ ഇന്നുപയോഗിക്കുന്നത് 2.5 യൂണിറ്റു മാത്രമാണത്ര. മാത്രമല്ല അടുത്ത ദിവസംതന്നെ അതു രണ്ടു യൂണിറ്റായി കുറയ്ക്കാനാണത്രെ അയാളുടെ തീരുമാനം. 

പ്രമേഹരോഗികൾ വിലപിടിപ്പുള്ള മരുന്നുകൾ മാറ‍ിമാറി പരീക്ഷിച്ചു നെട്ടോട്ടമോടുമ്പോഴ‍ാണു നിർദ്ദേശച്ച പരിശീലനങ്ങൾ കൃത്യമായി അനുഷ്ഠിച്ച് ആ ചെറുപ്പക്കാരൻ അത്ഭുതകരമായ ഫലമുണ്ടാക്കിയത്. 

എന്നാൽ ഇത‍ുപോലെ വളരെ കൂടുതൽ ഡോസ് ഇൻസുലിൻ ഉപയോഗിച്ചു മടുത്ത് ഒടുവിൽ യോഗാപരിശീലനത്തിലൂടെ അതിന്റെ അളവു കുറച്ചമറ്റൊരു വ്യക്തിയെ ഈയിടെ വീണ്ടും കാണാനിടയായി. അന്ന് ക്ലാസ്സുകഴിഞ്ഞു പിരിഞ്ഞശോഷം ഏതാണ്ട് ഒരു വർഷത്തിനു ശേഷമായിരുന്നു ആകാഴ്ച്ച കോഴിക്കോടു നഗരത്തിലെ ഒരു ഒാട്ടോ ഡ്രൈവറായിരുന്നു കക്ഷി. ഇപ്പോൾ എന്താണ് അവസ്ഥയെന്നു തിരക്ക‍ിയപ്പോൾ ഒ‍ാ, അതു പഴയതിലും കൂടുതൽ ഡോസ് ഉപയോഗിക്കണുണ്ട് മാസ്റ്ററേ എന്നായിരുന്നു മറുപടി. തിരക്കോടു തിരക്കല്ലേ... യോഗയൊന്നും ചെയ്യാൻ തീരെ സമയം കിട്ടണില്യ എന്ന ഒഴുക്കൻ വാക്കുകളിലുണ്ടായിരുന്നു എല്ലാ ഉത്തരവും 

മടിയോ ഉപേക്ഷയോ ഇല്ലാതെ നിർദ്ദേശിച്ച യോഗപരിശീലനങ്ങൾ കൃത്യമായി അനുഷ്ഠിക്കുമ്പോഴാണ് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവുന്നത്. 

മനുഷ്യരക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്ന അവസ്ഥയാണു പൊതുവിൽ പ്രമേഹം എന്നറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ പാൻ ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുല‍ിൻ ഹോർമോണാണു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത്. 

നാം കഴിക്കുന്ന ആഹാരത്തിൽനിന്ന് ആഗീരണം ചെയ്യപ്പെടുന്ന പഞ്ചസാരദഹനശേഷം രക്തത്ത‍ിൽ ഗ്ലൂക്കോസ് ആയി പരിവർത്തനം ചെയ്യുന്നു. ഇത് കരൾ, പേശികൾ തുടങ്ങിയവയിലേക്കു പ്രവേശിക്കുന്നത് ഇൻസുലിൻസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്. എന്നാൽ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങൾ നശിക്കുമ്പോൾ ഇൻസുലിൻ ഉത്പാദനത്തിന്റെ തോതിൽ കുറവുണ്ടാകുന്നു. അതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി വർധിക്കും. പാൻക്രിയാസിന്റെ പ്രവർത്തനക്ഷമത  50ശതമാനത്തിലും താഴുന്ന അവസ്ഥാവിശേഷമുണ്ടാകും. ഈ അവസ്ഥയാണ് പ്രമേഹമെന്ന് അറിയപ്പെടുന്നത്. 

മുറിവുണങ്ങൽ വൈകൽ, അമിതദാഹം, കൂടെക്കൂടെ മൂത്രം പോകുക, അക‍ാരണമായി ശരീരം മെലിയൽ, പൂപ്പൽ തുടങ്ങിയവയാണ് പ്രമേഹത്തിന്റെ പ്രരംഭലക്ഷണങ്ങൾ. രോഗസ്വഭാവമനുസരിച്ച് പ്രമേഹത്തെ പൊതുവിൽ രണ്ടു തരത്തിൽ വർഗ്ഗീകരിച്ചു കാണാറുണ്ട്. 

ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെയാണ് അവയ്ക്കുപൊതുവിൽ നൽകിയിരിക്കുന്ന പേരുകൾ. ഇൻസുലിൻ ഉത്പാദകരായ ബീറ്റാകോശങ്ങളുടെ നാശംമ‍ൂലമാണ് ആദ്യ വിഭാഗക്കാരന്റെ ഉത്ഭവം. ടൈപ്പ് 1 പ്രമേഹരോഗികൾ പുറത്തുനിന്ന് ഇൻസുലിൻ സ്വീകരിക്കേണ്ടത് ഒഴിവാക്കാനവില്ലെന്നാണ് പൊതു മതം. 

എന്നാൽ ഇൻസുലിൻ കുറവോ പ്രവർത്തനക്ഷമതക്കുറവോ മൂലം രോഗത്തിനടിപ്പെട്ടവരാണു രണ്ടാം ടൈപ്പ് വിഭാഗക്കാർ. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ വരുതിയിലാക്കി ഇവർക്കു രോഗശാന്തി നേടാമെന്നാണ് അനുഭവം. 

പ്രമേഹബാധിതനായ രോഗി മറ്റു പല രോഗങ്ങളുടെയും നീരാളിപ്പിടിത്തത്തിൽ പെട്ടുപോകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് പ്രമേഹത്തിന്റെ വിട്ടുപിരിയാത്ത കൂട്ടുകാരാണു രക്തസമ്മർദവും കൊളസ്ടോളും. ഇനിപ്രമേഹവും രക്തസമ്മർദവും ഒന്നിച്ച‍ാണു വരുന്നതെങ്കിലോ, കടുത്തവൃക്കരോഗമുണ്ടകാനും സാധ്യതയുണ്ട്. പ്രമേഹം റെറ്റിനയെ ബാധിച്ചു കാഴ്ച്ചത്തകരാറുണ്ടാക്കാനും മതി. 

തുടക്കത്തിൽ ഗുളികരൂപത്തിലുള്ള ചികിത്സയിലൂടെ ആരംഭിച്ച് കാലക്രമേണഇൻസുലിന്റെ ചെറിയ ഡോസിലേക്കും പിന്നീട് ഉയർന്ന ഡോസുകളിലേക്കു കടക്കേണ്ടിവരുന്ന പ്രമേഹരോഗികളിൽ പുറമെനിന്ന് നൽകുന്ന ഇൻസുലിന്റെ പാർശ്വഫലങ്ങളും ഉണ്ടാകാനിടയുണ്ട് അതുകൊണ്ട‍ുതന്നെ മരുന്നുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതിനു സഹായിക്കുന്ന ജീവിതചര്യകളെ അനുവർത്തിക്കുന്നതാണ് ഏറെ ഗുണകരം. 

പരശീലിക്കേണ്ട യോഗാസനങ്ങൾ

പ്രമേഹത്തിന് പരിഹരമായി നിർദ്ദേശിക്കാവുന്ന യോഗാസനങ്ങൾ താഴെ പറയുന്നു. 

 1. ഭുജംഗാസനം

 2. ധനുരാസനം

 3. ശലഭാസനം

 4. വക്രാസനം

 5. അർധമത്സ്യന്ദ്ര‍ാസനം

 6. ജാനുശിരാസനം

 7. നാഢീശോധന പ്രാണായാമം 

 8. കപാലഭാതി

 9. ഭസ്ത്രിക

 10. പ്രാണായാമ പരിശീലനങ്ങൾ, ഷഡ്ക്രിയകൾ

 11. യോഗനിദ്ര

ഒാർക്കേണ്ടത്

∙ കൂവളത്തിന്റെ അഞ്ചോ ആറോ ഇവ കഴിക്കുന്നത് നല്ലതാണ്.

∙ ഭസ്ത്രിക പ്രാണായാമം, ചന്ദ്രഭേദ പ്രാണായാമം എന്നിവ രണ്ടു നേരം മുടങ്ങാതെ ചെയ്യുക. 

∙ മാംസ്യഭക്ഷണം കഴിവതും ഒഴിവാക്കുക. 

വിവരങ്ങൾക്കു കടപ്പാട്: യോഗാചാര്യ എൻ. വിജയരാഘവന്റെ യോഗയിലൂടെ രോഗശമനം എന്ന ബുക്ക്

Read More About Yoga

Your Rating: