Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിച്ചുകൊണ്ട് ധ്യാനിക്കാം

yoga After fitness workout a young woman doing meditation sitting in natural area surrounded by trees, fresh green grass and mountains. She is wearing fitness dress. Her clothes are wet with sweat.

ഒരു ഉണക്കമുന്തിരിക്ക് മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവയെ ക്രമപ്പെടുത്താൻ കഴിയുമോ? മൈൻഡ്ഫുൾ ഈറ്റിങ് മെഡിറ്റേഷൻ (മനസ്സർപ്പിച്ച്, ആഹാരം കഴിച്ചുകൊണ്ടുള്ള ധ്യാനരീതി) അതാണു പഠിപ്പിക്കുന്നത്.

പരിശീലിക്കുന്ന വിധം

∙ ശല്യങ്ങളൊന്നുമില്ലാത്ത എവിടെയെങ്കിലും സ്വസ്ഥമായിരിക്കുക. ഒരു ഉണക്കമുന്തിരി (ഏതു ഭക്ഷണ പദാർത്ഥവും ആകാം) എടുത്തതിനു ശേഷം കണ്ണുകൾ അടയ്ക്കുക.

∙ വലതുകയ്യിലെ രണ്ടു വിരലുകൾക്കു മുകളിൽ മുന്തിരി കൊണ്ടുവന്ന് അതിന്റെ ആകൃതി തൊട്ടു മനസ്സിലാക്കാൻ ശ്രമിക്കുക.

∙ പിന്നീടു മുന്തിരി മണത്തു നോക്കുക. മണം വളരെ സാവധാനം ആസ്വദിക്കുക.

∙ വീണ്ടും വിരലുകളിലേക്കു കൊണ്ടുവന്ന് ആകൃതി തൊട്ടറിയുക.

∙ വീണ്ടും മണം ആസ്വദിക്കുക.

∙ പിന്നീട് ഇതു രണ്ടു കൈവിരലുകൾ കൊണ്ടു തന്നെ എടുത്തു ചുണ്ടിൽ ഉരസുക. രണ്ടുവട്ടം ചെയ്യുക.

∙ മുന്തിരി വായിലേക്കിടുക. നാക്കുകൊണ്ടു വായിലെ എല്ലാ ഭാഗത്തേക്കും ചലിപ്പിക്കുക.

∙ വലതു മോണപ്പല്ലിൽ ഒരുവട്ടം കടിക്കുക. തുടർന്നു മുന്തിരി വായിൽ മുഴുവനായി ചലിപ്പിക്കുക. (ഉമിനീര് ഇറക്കരുത്)

∙ ഇടതു മോണയിലും ഇത് ആവർത്തിക്കുക.

∙ വീണ്ടും വലതുമോണയിൽ രണ്ടുവട്ടം കടിക്കുക.

∙ തുടർന്ന് മുന്തിരി വായിൽ മുഴുവൻ ഓടിക്കുക. ഇടതുമോണയിലും ഇത് ആവർത്തിക്കുക.

∙ ഇതിനു ശേഷം മുന്തിരി സാവധാനം ചവച്ച് അതിന്റെ നീരു വായിൽ നിറയണം. ഇതു വായിൽ മുഴുവന്‍ ചലിപ്പിക്കുക.

∙സമയമെടുത്ത്, വളരെ സാവധാനം ഈ നീര് ഇറക്കുക.

∙ പരിശീലനസമയത്തു ടിവിയും മൊബൈലും ഒന്നും പാടില്ല. ദിവസവും ചെയ്യാൻ കഴിയാത്തവർ അവധി ദിവസമെങ്കിലും പരിശീലിച്ചാൽ ഗുണം ലഭിക്കുമെന്നാണു മൈൻഡ്ഫുൾ മെഡിറ്റേഷൻ ട്രെയിനർമാർ പറയുന്നത്.

ഗുണങ്ങൾ

∙ പൂർണ ശ്രദ്ധയോടെ ചെയ്താൽ ധ്യാനത്തിന്റെ ഗുണങ്ങൾ ശരീരത്തിനും മനസ്സിനും സ്വന്തമാകുമെന്നു വിദഗ്ധർ.

∙ ഭക്ഷണം മിതമായും ആസ്വദിച്ചും കഴിക്കാൻ ശീലിക്കാനാകും.

∙ ക്രമം തെറ്റിയ ആഹാരരീതി (ഈറ്റിങ് ഡിസോർഡർ) ഉള്ളവർക്ക് ഏറെ പ്രയോജനപ്പെടും.

∙ ദഹനപ്രക്രിയയെ സഹായിക്കുന്നു. അമിതവണ്ണത്തെയും നിയന്ത്രിക്കാം.

∙ മനസ്സിനെ വർത്തമാനനിമിഷത്തിലേക്കു കൊണ്ടുവരാൻ സാധിക്കുന്നു.

∙ സ്വയം നിയന്ത്രണം, ഏകാഗ്രത എന്നിവ ലഭിക്കുന്നതിലൂടെ പിരിമുറുക്കം കുറയ്ക്കാം പോസിറ്റീവ് ഊർജം നേടാം.

വിവരങ്ങൾ :

സനോജ് ഇലവുങ്കൽ,

ട്രെയിനർ ആൻഡ് കോ–ഓർഡിനേറ്റർ ഇൻ മൈൻഡ്ഫുൾനസ്, ശ്രീരാമകൃഷ്ണാശ്രമം ചാരിറ്റബിൾ ഹോസ്പിറ്റൽ, തിരുവനന്തപുരം

Read More : Health and Yoga

Your Rating: