Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹംഗറിയിലെ മഹർഷി ബ്രഹ്‌മാനന്ദ യോഗി നമ്മുടെ പാലക്കാട്ടുകാരൻ

ജോബി ആന്റണി
brahmananda-yogi

ലോകത്ത് എവിടെ ചെന്നാലും സ്വന്തം കർമ്മ മണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന മലയാളികളെ കാണാൻ കഴിയും. അത്തരത്തിലൊരാളാണ് പാലക്കാടു നിന്നും ഹംഗറിയിലെത്തി മഹർഷി ബ്രഹ്മാനന്ദ യോഗിയായി മാറിയ ഡോ. കെ.വി സുരേഷ്.

"കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള വളര്‍ച്ചയില്‍ നമുക്ക് നഷ്ടമായത് ആത്മവിശ്വാസവും നന്മയും അനുഷ്ഠാനങ്ങളിൽ തളച്ചിടാത്ത നേർമ്മയുള്ള ആത്മീയതയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള വിശാലമനസ്‌കതയുമൊക്കെയാണ്. മനുഷ്യന്‍ സ്വയം നന്നാകുക എന്നതിനപ്പുറം വേറൊരു തത്വശാസ്ത്രവും മറ്റൊരു പരിഹാരവും ഇതിനില്ല. സ്ഥാപനങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ സര്‍ക്കാരുകള്‍ക്കോ തന്നെ ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്വയം മാതൃകയാകുന്നതിന്റെ പ്രസക്തി" എന്ന തിരിച്ചറിവിൽ നിന്ന് മലയാളിയായ മഹർഷി ബ്രഹ്‌മാനന്ദ യോഗിയുടെ ഉദയം.

brahmananda-yogi2

2009ല്‍ ഹങ്കറിയിലെ ബഹുരാഷ്ട്രബാങ്കില്‍ ഉദ്യോഗസ്ഥനായി എത്തിയ സുരേഷ് അവിടുത്തെ ജീവിതത്തിനിടയിൽ സ്നേഹത്തെയും ആത്മീയതേയും ഒരിക്കലും വേർതിരിക്കാനാവില്ലെന്നു സ്വന്തം ജീവിത സാഹചര്യങ്ങളിൽ നിന്നും കണ്ടെത്തി. മതങ്ങളും പ്രസ്ഥാനങ്ങളുമൊക്കെ ഇതൊക്കെ പഠിപ്പിക്കുന്നെണ്ടങ്കിലും എല്ലാ ആചാര അനുഷ്ഠാനങ്ങൾക്കും മേലെ, സ്വയമായി നേടി ഉൾവെളിച്ചമാക്കിയ ഈ അറിവ് ആയിരകണക്കിന് ആളുകൾക്ക് പകർന്നു നൽകുന്നതിലുള്ള തിരക്കിലാണ് മഹർഷി ബ്രഹ്‌മാനന്ദ യോഗി ഇന്ന്.

ഹംഗറിയിലെ ജീവകാരുണ്യമേഖലയിലെ നിറസാന്നിധ്യമായ അദ്ദേഹം സമൂഹനന്മ ലക്ഷ്യമിട്ട് പഠനക്ലാസുകളും സ്‌കൈ വർക്ക്ഷോപ്പ് എന്ന തെറപ്യൂട്ടിക് സമ്മേളനങ്ങളും സംഘടിപ്പിച്ചു വരുന്നു. മതങ്ങളെ കൂട്ടിപിടിച്ചുള്ള ആത്മീയവ്യാപാരത്തെ ശ്കതമായി വെറുക്കുന്ന മഹർഷി ബ്രഹ്‌മാനന്ദ യോഗി ട്രോമ കെയർ, സ്ട്രെസ് മാനേജ്മെന്റ്, നോൺ അഗ്ഗ്രെഷൻ, വ്യക്തിത്വ വികസനം, പുനരധിവാസ പദ്ധതികൾ, സാമൂഹ്യ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളെ കൂട്ടിയിണക്കിയാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

brahmananda-yogi1

നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ആയിരങ്ങള്‍ക്ക് കൈത്താങ്ങായി ഇപ്പോൾ അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും സ്ഥിരമായി ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും മഹർഷി എത്തിക്കുന്നു. മാസത്തിൽ ഏകദേശം 12000 ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ വർഷം ദാനം ചെയ്തത്. ഇതിനായി നൂറോളം പേരടങ്ങുന്ന ഒരു സംഘം അദ്ദേഹത്തോടൊപ്പമുണ്ട്. സ്‌നേഹത്തില്‍ മാത്രം അധിഷ്ഠിതമായ ലോകം സ്വപ്നം കാണുന്ന മഹർഷി ബ്രഹ്‌മാനന്ദ യോഗി ശാന്തിക്കും സമാധാനത്തിനും നിലകൊള്ളുകയും ആൾട്ടർനേറ്റ് മെഡിസിന്റെ പ്രചാരകനായും പ്രവർത്തിക്കുന്നു. 2013ലെ ഹംഗേറിയന്‍ ഹ്യുമാനിറ്റേറിയന്‍ അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം കഴിഞ്ഞ മൂന്നുവര്‍ഷമായി ബുഡാപെസ്റ്റിൽ സദ്‌സംഘ് നടത്തി വരുന്നു.

സിദ്ധ യോഗയുടെയും ധ്യാനത്തിന്റെയും ഉപജ്ഞാതാവായ അദ്ദേഹം മാസ് യോഗ വർക്ക്‌ ഷോപ്പുകൾ സംഘടിപ്പിക്കുന്നതിൽ പ്രശസ്തനാണ്, അദ്ദേഹത്തിന്റെ ക്ലാസുകൾ ഹംഗറിയി മൈൻഡ് ഫിറ്റ്നെസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിക്കുകയും മഹർഷി സംഘടിപ്പിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നവരുടെ സർഗ്ഗാത്മ കഴിവുകൾ വർദ്ധിക്കുന്നതായും അവരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. മനസിന്റെ സര്‍ഗ്ഗവൈഭവത്തെ ഉണർത്തി ഉത്തേജിപ്പിക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെയും ജീവിതശൈലിയുടെയും ആധാരം.  

Your Rating: