Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദനയാണോ; യോഗ ചെയ്തോളൂ

Woman rubbing aching back

മലയാളികളിൽ ഏറ്റവുമധികം കാണപ്പെടുന്ന ശാരീരിക അസ്വസ്ഥതകളിൽ ഒന്നാണ് നടുവേദന. ഒരു പ്രായം കഴിഞ്ഞാൽ പലരും നടുവേദനയ്ക്ക് കാര്യമായ ചികിൽസയ്ക്കൊന്നും പോകാതെ ജീവിതത്തിന്റെ ഭാഗമായി ‘സഹിച്ചു’ കൂടെക്കൊണ്ടുനടക്കുകയാണ് ചെയ്യുന്നതെന്നു മാത്രം. എന്നാൽ അമേരിക്കയിൽനിന്നുള്ള വൈദ്യശാസ്ത്രരംഗത്തെ ഗവേഷകർ അവകാശപ്പെടുന്നത് നടുവേദനയിൽനിന്നു മുക്തി നേടാൻ യോഗ പരിശീലിച്ചാൽ മതിയെന്നാണ്.

മൂന്നു മാസം മുതൽ ദീർഘകാലത്തേക്കു നീണ്ടുനിൽക്കുന്ന തരം നടുവേദനകൾ വരെ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. മിക്ക നടുവേദനകളുടെയും പ്രധാനകാരണം ഇരിപ്പിന്റെയും നടപ്പിന്റെയും കിടപ്പിന്റെയും അപാകതകളാണെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിൽ ആണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടന്നത്.

നടുവേദന തന്നെ പല വിധത്തിലാണ്. ചിലർക്ക് തുടർച്ചയായ വേദനയാണെങ്കിൽ മറ്റു ചിലർക്ക് ഇടവിട്ടുള്ള വേദനയാണ്. ചിലർക്ക് കഠിനമായ ജോലികളിൽ ഏർപ്പെടുമ്പോൾ മാത്രമാണ് വേദനയെങ്കിൽ മറ്റു ചിലർക്ക് വെറുതെയിരിക്കുമ്പോഴും വേദന അസഹ്യമാണ്. ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് നിങ്ങളുടെ നടുവേദനയുടെ സ്വഭാവം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുവാദത്തോടെ വേണം യോഗ പരിശീലിക്കാൻ. തുടക്കത്തിൽ പ്രയാസകരമായ അഭ്യാസങ്ങൾ ചെയ്യാൻ ശ്രമിക്കരുത്.

വ്യായാമമായിട്ടല്ല, ചികിൽസാമാർഗമായാണ് യോഗ അഭ്യസിക്കുന്നതെന്ന കാര്യം എപ്പോഴും ഓർമ വേണം. 34നും 48നും ഇടയിൽ പ്രായമുള്ള 1100 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് യോഗാഭ്യാസം നടുവേദന കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്. ഇനി മറ്റൊരു കാര്യം; യോഗ പരിശീലിക്കാൻ നടുവേദന ആരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ട. യോഗ ജീവിതചര്യയുടെ ഭാഗമാക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. 

Your Rating: