Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുപണി; എങ്ങനെ ചെലവ് ചുരുക്കാം?

സിന്ധു വി
ആർക്കിടെക്ട്
Author Details
Follow Facebook
x-default സ്ട്രക്ച്ചറിലും ഫർണിഷിങ്ങിലും ചെലവ് ചുരുക്കാനുള്ള സൂത്രവിദ്യകൾ...

നിർമിക്കുന്ന വീടിന്റെ ചതുരശ്രയടി അനുസരിച്ചാണ് പ്രധാനമായും ചെലവ് വർധിക്കുന്നത്. ഇവിടെയാണ് സ്ഥലഉപയുക്തതയുടെ പ്രസക്തി. വിസ്തൃതി കുറച്ച് പരമാവധി ഉപയോഗക്ഷമമായ ഇടങ്ങൾ ഒരുക്കുന്നതിലാണ് ഇന്റീരിയർ ഡിസൈനിങ്ങിന്റെ പ്രസക്തി. സ്ട്രക്ച്ചറിൽ ചെലവ് ചുരുക്കാൻ ചെയ്യേണ്ടത് പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികൾ ഉപയോഗിക്കുക എന്നതാണ്.

house-construction

മലബാറിൽ സമൃദ്ധമായി ലഭ്യമായ വസ്തുവാണ് ചുവന്ന മണ്ണും വെട്ടുകല്ലും. തെക്കൻ ജില്ലകളിൽ സമൃദ്ധമാണ് ചെളിയും ഇഷ്ടികയും. വീട് പണിയുന്ന സ്ഥലമനുസരിച്ച് ഇത്തരം വസ്തുക്കൾ ഉപയോഗിച്ചാൽ ചെലവുചുരുക്കാം. റൂഫ് വാർക്കണം എന്നില്ല. ട്രസ് ഇട്ട് റൂഫ് ടൈലുകൾ മേയാം. അത്രയും സ്ഥലം യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റുകയും ചെയ്യാം. ചൂട് കുറയും എന്ന ഗുണവുമുണ്ട്. 

kattila-veppu

വീടിന്റെ സ്ട്രക്ച്ചർ പൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ നല്ലൊരു തുക ചെലവാകുന്നത് ഫർണിഷിങ്ങിനാണ്. ആദ്യമേ വീടിന്റെ അകത്തളങ്ങൾ എങ്ങനെയാകണം, എത്ര രൂപ ചെലവഴിക്കാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടാകണം.

ബജറ്റ് വീടാണ് പണിയുന്നതെങ്കിൽ ഫോൾസ് സീലിംഗ് പോലുള്ള അലങ്കാരങ്ങൾ ഒഴിവാക്കാം. ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകിയാൽ തന്നെ നല്ലൊരു തുക ലാഭിക്കാം. അനാവശ്യ ഭിത്തികൾ ഒഴിവാക്കാം. അകത്തളങ്ങൾക്ക് കൂടുതൽ വിശാലതയും ലഭിക്കും.

x-default

ഭിത്തികൾ കെട്ടുന്നതിനു പലതരം സാങ്കേതികവിദ്യകളുണ്ട്. ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വളരെ വേഗത്തിൽ വീടുകൾ നിർമിക്കാം. ഇവ അഴിച്ചെടുത്തു മാറ്റി സ്ഥാപിക്കാം എന്ന ഗുണവുമുണ്ട്. ആർക്കിടെക്ട് വാജിദ് റഹ്‌മാൻ ഈ ശൈലിയുടെ പ്രചാരകനാണ്.

x-default

വിപണിയിൽ ചെലവുകുറഞ്ഞ നിരവധി നിർമാണസാമഗ്രികൾ ലഭ്യമാണ്. ഫ്ളോറിങ് സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ കീശ കാലിയാവുന്ന ഏർപ്പാടാണ്. ബജറ്റ് വീട് പണിയുന്നവർക്ക് സ്ക്വയർ ഫീറ്റിന് 45 രൂപ മാത്രം ചെലവുവരുന്ന സെറാമിക് ടൈലുകൾ മുതൽ വിപണിയിൽ ലഭ്യമാണ്. ബാത്റൂം ടൈൽസിൽ പോലും വൈവിധ്യം കാണാം. 

ഫർണിഷിങ്ങിൽ പിന്നെ പോക്കറ്റ് കാലിയാക്കുന്നത് ഫർണീച്ചറുകളാണ്. തേക്ക് തന്നെ വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്? മൾട്ടിവുഡ്, പ്ലൈവുഡ് ഫിനിഷിലുള്ള റെഡിമെയ്ഡ് വാതിലുകളും കട്ടിളകളുമൊക്കെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഫലപ്രദമായി സംസ്കരിച്ചെടുത്താൽ തെങ്ങിൻ തടി പോലും ഫർണീച്ചറുകൾക്കും പാനലിങ്ങിനും ഉപയോഗിക്കാം.

പരിസ്ഥിതി സൗഹൃദ നിർമാണത്തിന്റെ പ്രചാരകരായി നിരവധി ആർക്കിടെക്ടുകൾ കേരളത്തിലുണ്ട്. ജി ശങ്കർ, ബിജു ബാലൻ, ലത രാമൻ...അങ്ങനെ പട്ടിക നീളുന്നു... ഇന്റീരിയർ എങ്ങനെ ഫലപ്രദമായി അണിയിച്ചൊരുക്കും എന്നതിനെക്കുറിച്ചാകാം അടുത്ത പ്രാവശ്യം...

ആർക്കിടെക്ട് സിന്ധു വി

cindu-architect

1992 ൽ ബി ആർക് പൂർത്തിയാക്കി. യു കെയിൽ നിന്നും കമേഴ്‌സ്യൽ ഇന്റീരിയറിൽ ഉപരിപഠനം പൂർത്തിയാക്കി. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിന്ധു വി ടെക് എന്ന സ്ഥാപനത്തിന്റെ മേധാവി. നിരവധി വീടുകളുടെ നിർമാണവും ഡിസൈനും നിർവഹിച്ചു. ഇപ്പോൾ വീടുകൾക്കൊപ്പം കമേഴ്‌സ്യൽ പ്രോജക്ടും നിർമിച്ചു നൽകുന്നു.

email- cinduvtech@gmail.com

Mob- 8606460404