Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങനാശേരിയിലെ ഓസ്‌ട്രേലിയക്കാരൻ വീട്

alex-villa-changanasheri യൂറോപ്യൻ ശൈലിയിലുള്ള ഒറ്റനില വീടിന്റെ വിശേഷങ്ങൾ...

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അലക്സിനും കുടുബത്തിനും ഓസ്‌ട്രേലിയൻ ശൈലിയിലുള്ള ഒരു കൊച്ചുവീട് വേണമെന്നായിരുന്നു ആഗ്രഹം. അതിനനുസരിച്ചാണ് ചങ്ങനാശേരി നാലുകോടിയിലുള്ള അലക്സ് വില്ല നിർമിച്ചിരിക്കുന്നത്. യൂറോപ്യൻ ശൈലിയിലുള്ള ഒറ്റനില വീട്. പുറമെ കൊളോണിയൽ ശൈലിയിലാണെങ്കിലും സമകാലിക ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഒരേക്കറുണ്ട് വീടിരിക്കുന്ന വസ്തുവിന്റെ വിസ്തീർണം.

alex-villa-changanasheri3
  • ട്രസ് റൂഫിൽ ടൈൽ മേഞ്ഞു ഭംഗിയാക്കിയിരിക്കുന്നു. ഭിത്തികളിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചാരുത പകരുന്നു. മുൻവശത്ത് ചെറിയ വരാന്ത നൽകിയിട്ടുണ്ട്.
  • സിറ്റൗട്ടിൽ ലപ്പോത്ര മാർബിളും അകത്തളങ്ങളിൽ വിട്രിഫൈഡ് ടൈലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
  • പോർച്ചിനും സിറ്റ്ഔട്ടിനുമിടയിൽ ഒരു ഓപ്പൺ കോർട് യാർഡ് ഒരുക്കിയിരിക്കുന്നു.
alex-villa-changanasheri4
  • പ്രകാശം സുലഭമായി ലഭിക്കുന്നതിന് ഒരു 'ലൈറ്റ് വെൽ' സംവിധാനം ഒരുക്കിയിരിക്കുന്നു. ഇതിലൂടെ അകത്തളങ്ങളിൽ എപ്പോഴും നല്ല വെളിച്ചം ലഭിക്കുന്നതിനാൽ പകൽ സമയത്ത് മുറികളിൽ ലൈറ്റ് ഇടേണ്ട കാര്യമില്ല.
  • രാത്രിയിൽ അകത്തളത്തിൽ സുഖകരമായ ആംബിയൻസ് ലഭിക്കുന്നതിനായി ഫോൾസ് സീലിങ്ങിൽ മൂഡ് ലൈറ്റിങ് ചെയ്തിരിക്കുന്നു.
  • സ്വീകരണമുറിയിലെ ഫർണിച്ചറുകൾ കസ്റ്റം മെയ്ഡ് ആണ്. ഓപ്പൺ കിച്ചൻ കം ഫാമിലി ലിവിങ്ങാണ് ഒരുക്കിയിരിക്കുന്നത്.
alex-villa-changanasheri2
  • ലാൻഡ്‌സ്‌കേപ്പ് ലളിതമായി ഒരുക്കിയിരിക്കുന്നു. മഴവെള്ളം ഭൂമിയിൽ താഴുന്ന നാച്വറൽ സ്റ്റോൺ കൊണ്ട് മുറ്റം ടൈൽ ചെയ്തിരിക്കുന്നു. ഗാർഡനിൽ പരിചരണം കുറവ് ആവശ്യമുള്ള ചെടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ജലസംവിധാനത്തിനായി സ്പ്രിങ്ക്ലർ നൽകിയിരിക്കുന്നു.

ഏതായാലും ഒരു ഓസ്‌ട്രേലിയക്കാരന്റെ ഗമയോടെ നിൽക്കുന്ന അലക്സ് വില്ലയെ റോഡിലൂടെ പോകുന്ന ആരുമൊന്നു നോക്കിപ്പോകുമെന്നു തീർച്ച...

alex-villa-changanasheri5

Project Facts

Area: 3400 SFT

Owner: Alex Mathew, Alex Villa

Nalukodi, Changanacheri

Design: Jaison Mathew

Purple Builders, Thodupuzha

Mob- 9495602810

purplebuilders@gmail.com