Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലൂടെ പണിത വീട്!

marine-drive-flat-ekm2 ഈ ഫ്ലാറ്റിൽ ഷോപീസുകൾ ഒഴിച്ചുള്ളവയെല്ലാം പ്രത്യേകമായി ഡിസൈൻ ചെയ്തെടുത്തതാണ്.

വിദേശത്ത് താമസിക്കുന്ന ജോസ് ചെറിയാനും കുടുംബവും കൊച്ചിയെ ഏറെ സ്നേഹിക്കുന്നവരാണ്. മറൈൻഡ്രൈവിൽ ഏഴുനില പൊക്കത്തിലൊരു ഫ്ലാറ്റ് സ്വന്തമാക്കിയപ്പോൾ ഡിസൈനർ രഞ്ജിത് പുത്തൻപുരയിലിനോട് കാര്യങ്ങൾ വിശദീകരിച്ചു. പണി നടന്ന സമയത്തെല്ലാം ഫോൺ, മെയിൽ, വാട്സ്ആപ്പ് എന്നിവയിലൂടെ മാത്രം ആശയവിനിമയം നടന്നു. ഒടുവിൽ നാട്ടിലെത്തിയ ജോസും കുടുംബവും ഫ്ലാറ്റ് കണ്ട് ഞെട്ടി. തങ്ങൾ ആഗ്രഹിച്ചതിനേക്കാൾ ഒരുപടി മുകളിൽ.

Bedrooms

bedroom

മൂന്ന് ബെഡ്റൂമുകളാണിവിടെയുള്ളത്. പ്രധാന കിടപ്പുമുറിയിലെ കട്ടിൽ തടിയും പ്ലൈവുഡും ഉപയോഗിച്ച് നിർമിച്ചതാണ്. ഹെഡ്ബോർഡ് ഭിത്തിയിൽ വുഡൻ പാനലിങ് നടത്തി വെള്ളനിറം കൊടുത്തു. ഷോപീസുകൾക്കായി പ്രത്യേക സ്റ്റാൻഡ് ഒരുക്കി. ബാൽക്കണിയുടെ കർട്ടൻ തുറന്നാൽ മനോഹരിയായ കൊച്ചിക്കായൽ കണ്ണിന് വിരുന്നേകും.

Living Area

living

ക്രോക്കറി ഷെൽഫുകളുടെ ബോക്സ് ഡിസൈൻ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമാണ്. പ്ലൈവുഡ്, എംഡിഎഫ് എന്നിവ കൊണ്ടാണ് സോഫ പണിതത്. ടിവി വോളിൽ എംഡിഎഫ് പാനലിങ് ചെയ്ത് വോൾപേപ്പർ ഒട്ടിച്ചു. ടിവിയുടെ ഇരുവശത്തുമായി നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തിട്ടുണ്ട്. മെറ്റൽ ടീപോയുടെ ഡിസൈനും അഭിനന്ദനീയമാണ്.

Dining Area

dining

ഡൈനിങ് ടേബിളിനു മുകളിലെ ഫാൻ ഒഴിവാക്കി എന്നതാണ് ഇവിടെ എടുത്തു പറയേണ്ടത്. ഭക്ഷണം പെട്ടെന്ന് തണുത്തു പോകാതിരിക്കാൻ ഫാനിന്റെ സ്ഥാനം ഭിത്തിയിലാക്കി. ഫാനിന് പകരം മനോഹരമായൊരു ഹാങ്ങിങ് ലൈറ്റ് സീലിങ്ങിനെ അലങ്കരിക്കുന്നു. മഹാഗണി കൊണ്ട് നിർമിച്ച ടേബിളിന്റെയും കസേരയുടെയും ഡിസൈൻ പുതുമയുണർത്തുന്നു. ഭിത്തിയിലെ പെയിന്റിങ്ങുകൾക്കു പിന്നിലും ലൈറ്റ് നൽകിയിട്ടുണ്ട്.

Kitchen

kitchen

സ്പ്ലാഷ്ബാക്കിലെ മഞ്ഞ കളർ ഗ്ലാസ് ആണ് അടുക്കളയിലെ താരം. ഇവിടത്തെ ബാൽക്കണി യൂട്ടിലിറ്റി ഏരിയ ആയി ഉപയോഗിക്കുന്നു. പ്ലൈവുഡ്, എംഡിഎഫ് എന്നിവ കൊണ്ട് കാബിനറ്റുകൾ നിർമിച്ചു. പുറത്തേക്ക് തള്ളി നിൽക്കുന്ന തരം ഹാൻഡിലുകൾ ഒഴിവാക്കി. ഫോൾസ് സീലിങ്ങിലെ എൽഇഡി വെളിച്ചം അടുക്കളയ്ക്ക് പൊലിമ കൂട്ടുന്നുണ്ട്.

Project Facts

Area: 1400 Sqft

Location: മറൈൻഡ്രൈവ്, എറണാകുളം

Owner: ജോസ് ചെറിയാൻ, പത്തനംതിട്ട

Designer: രഞ്ജിത് പുത്തൻപുരയില്‍

രഞ്ജിത് അസോഷ്യേറ്റ്സ്

എറണാകുളം

renjithputhenpurayil@gmail.com