Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 വർഷം പഴക്കമുള്ള വീട് ന്യൂജൻ ആയപ്പോൾ!

25 year old renovated house വീടിന്റെ പുനരുദ്ധാരണം ഡിസൈനറെ ഏൽപിച്ചു. നിർമാണപ്രക്രിയയെക്കാൾ ചെലവേറിയതാണ് പുനരുദ്ധാരണ ചെലവ് എന്ന് ആദ്യം തന്നെ ഉടമസ്ഥനെ അറിയിച്ചു.

വളരെ പ്രതീക്ഷയോടും അതേ സമയം ആശങ്കകൾ നിറഞ്ഞ മനസ്സുമായാണ് പ്രവാസിയായ ഡോ. സിജോ കോട്ടൂരും കുടുംബവും വീടു പുതുക്കാനായി ഡിസൈൻ ടീമിനെ സമീപിക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുളള വീട്ടിൽ ചില കൂട്ടിച്ചേർക്കൽ മുകൾനിലയിലായി ചെയ്‌തിരുന്നു. അതു വീടിന്റെ പുനരുദ്ധാരണ പ്രക്രിയയെ തടസ്സപ്പെടുത്തും എന്ന ആശങ്കയായിരുന്നു ആ കുടുംബത്തിനുണ്ടായിരുന്നത്. മറ്റൊരു പ്രധാന വെല്ലുവിളി ഇരുപത് ഇഞ്ചിലേറെ കനമുളള കരിങ്കൽ ഭിത്തികളാണു വീടിനകത്തുളളത് എന്നതാണ്. അതിന്റെ പുനുർക്രമീകരണം എന്നത് അത്യന്തം ശ്രമകരമായിരിക്കും എന്ന ധാരണയും വീടു പുതുക്കലിനെക്കുറിച്ചുള്ള ആശങ്കകൾ കൂട്ടി.

വീടിന്റെ പുനരുദ്ധാരണം ഡിസൈനറെ ഏൽപിച്ചു. നിർമാണപ്രക്രിയയെക്കാൾ ചെലവേറിയതാണ് പുനരുദ്ധാരണ ചെലവ് എന്ന് ആദ്യം തന്നെ ഡോക്‌ടറെ അറിയിച്ചു. എന്നാൽ ഡോക്‌ടറുടെ പ്രധാന പരിഗണന അദ്ദേഹത്തിന്റെ വീടിനെ പഴയ പ്രൗഢിയോടെ നിറഞ്ഞ സൗകര്യമുളളതാക്കി കിട്ടണം എന്നതുതന്നെയായിരുന്നു. തുടർന്ന് പുതുക്കലിനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചു. വീടിന്റെ ഇപ്പോഴുളള ബലം (ഘടനാപരമായ ബലം) പരിശോധിച്ചു. വീടിനു വാസ്തുപരമായ പോരായ്‌മകൾ കണ്ടെത്തി അവ പരിഹരിക്കാനുളള പദ്ധതികൾ തയാറാക്കി. ഈ പുതിയ പ്ലാൻ വരച്ചു. 

25-year-old-home-kitchen

പുനരുദ്ധാരണത്തിനുളള പുതിയ പ്ലാൻ ഇപ്പോഴുളള വീട്ടിന്റെ ഘടനാബലത്തെ ഒരു തരത്തിലും ഹനിക്കില്ലായെന്നു വിശകലനം ചെയ്‌തു. പുതിയ പ്ലാൻ അനുസരിച്ച് വീടിന്റെ ഇന്റീരിയർ, എക്‌സ്റ്റീരിയർ ത്രീഡി ഡിസൈൻ ശരിയാക്കി ക്ലൈന്റ് അപ്രൂവൽ വാങ്ങി. വീടിന്റെ പുതിയ ഇലക്‌ട്രിക്കൽ, പ്ലംബിങ് ഡ്രെയിങ്ങുകൾ ഡ്രോയിനേജ് ലേ ഔട്ട് തയാറാക്കി. വ്യക്തവും കൃത്യവുമായി ചെയ്യേണ്ട പ്രവൃത്തികൾ ലിസ്റ്റ് ചെയ്‌തു.കൃത്യമായി എസ്റ്റിമേറ്റ് തയാറാക്കി. വർക്കും എക്സിക്യൂഷൻ ഐഡിയാസും വർക്കിങ് ടീമിനെ പറഞ്ഞു മനസ്സിലാക്കി.

25year-renovated-home

മുൻകൂട്ടി തയാറാക്കിയ പരിപാടികളും പ്രവൃത്തികളും കൃത്യമായി നടപ്പിലാക്കി. ഇതിനുശേഷം ചുറ്റുമതിലും ഗേറ്റും ലാൻഡ് സ്‌കേപ്പിങ്ങും അതിമനോഹരമായി ചെയ്‌തു തീർത്തു. ഇപ്രകാരം യൗവനം തിരികെ സ്വീകരിച്ച ഈ ഭവനം അടുത്ത അരനൂറ്റാണ്ടുകൂടി എല്ലാ പ്രൗഢിയോടും കൂടി നിലനിൽക്കും. ഗുണമേന്മയിൽ ഉന്നത നിലവാരം പുലർത്തുന്ന നിർമാണ വസ്തുക്കളും മറ്റ് അനുബന്ധ സാമഗ്രികളും തന്നെയാണ് ഉപയുക്തമാക്കിയത്.  

25year-old-home-kitchen

എൻജിനീയർ

നവീൻ. ആർ

ഡിസൈൻ ഹെഡ്, ബിൽഡിയ 

ഉടമസ്ഥൻ 

ഡോ. സിജോ കോട്ടൂർ

കോട്ടൂർ ഹൗസ്

ചേർപ്പുങ്കൽ, പാല, കോട്ടയം 

Your Rating: